താൾ:GaXXXIV5 1.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

142 Psalms, LV. സങ്കീൎത്തനങ്ങൾ ൫൫.

<lg n="11"> അവർ രാവും പകലും അതിന്റേ മതിലുകളിന്മേൽ ചുറ്റി പോകുന്നു;
അകൃത്യവും സങ്കടവും അതിൻ ഉള്ളിൽ ഉണ്ടു.</lg>

<lg n="12"> കിണ്ടങ്ങൾ അത്രേ അതിന്റേ അകത്തു,
ഉപദ്രവവും ചതിയും അതിന്റേ അങ്ങാടിയിൽനിന്നു നീങ്ങാ.</lg>

<lg n="13"> എന്നെ അല്ലോ നിന്ദിക്കുന്നതു ശത്രുവല്ല,
അങ്ങനേ ആയാൽ സഹിക്കാം;
എന്റേ നേരേ വമ്പിച്ചത് എന്റേ പകയനല്ല,
അ൨ങ്കൽനിന്ന് ഒളിച്ചുകൊള്ളാം.</lg>

<lg n="14"> നീയോ ഇനിക്കു തുല്യമൎത്യൻ എന്നു മതിക്കപ്പെട്ടു,
എന്റേ തോഴനും പരിചയക്കാരനും തന്നേ!</lg>

<lg n="15"> നാം ഒന്നിച്ചു മധുര രഹസ്യത്തിൽ ആയി,
കോലാഹലത്തിൽ ദേവാലയത്തേക്കു നടന്നു പോരുന്നവർ.</lg>

<lg n="16"> സംഹാരങ്ങൾ അവരുടേ മേൽ ആക,
അവർ ജീവനോടേ പാതാളത്തിൽ ഇറങ്ങുക! (൪മോ. ൧൬, ൩൩)
കാരണം അവരുടേ കുടിയിരിപ്പിലും ഉള്ളത്തിലും ദോഷങ്ങൾ ഉണ്ടു.</lg>

<lg n="17"> ഞാൻ ദൈവത്തോടു നിലവിളിക്കും,
യഹോവ എന്നെ രക്ഷിക്കയുമാം.</lg>

<lg n="18"> സന്ധ്യയും ഉഷസ്സും ഉച്ചെക്കും ഞാൻ ചിന്തിച്ചും മുറയിട്ടും കൊള്ളും,
എന്നാൽ അവൻ എൻ ശബ്ദത്തെ കേൾക്കും.</lg>

<lg n="19"> അവർ അനേകരുമായി എന്നോട് ഏററിട്ടും എന്നെ ആക്രമിക്കുന്നതിൽ
അവൻ സമാധാനത്തോടേ എൻ ദേഹിയെ വീണ്ടെടുക്കുന്നു.</lg>

<lg n="20"> ദേവൻ കേട്ടു അവൎക്ക് ഉത്തരം കൊടുക്കും,
പൂൎവ്വത്തിൽ തന്നേ ഇരുന്നിരിപ്പവൻ-(സേല)
മാറ്റങ്ങൾ കൂടാതേ, ദൈവത്തെ ഭയപ്പെടാത്തവൎക്കു തന്നേ.</lg>

<lg n="21"> തന്റേ ഇണങ്ങരുടേ നേരേ (ആ ദുഷ്ടൻ) കൈകളെ നീട്ടി തന്റേ സഖ്യത്തെ തീണ്ടിച്ചു.</lg>

<lg n="22"> അവന്റേ വായിലേ വെണ്ണമൊഴികൾ മെഴുത്തവ എങ്കിലും
അവന്റേ ആന്തരം പോരത്രേ;
അവന്റേ വാക്കുകൾ എണ്ണയിൽ മൃദുത്വം ഏറിയവ എങ്കിലും
ഊരിയ വാളുകൾ തന്നേ.</lg>

<lg n="23"> യഹോവയുടേ മേൽ നിന്റേ അംശത്തെ എറിക,
അവൻ നിന്നെ പോറ്റും
നീതിമാന് എന്നേക്കും കുലുക്കം ഇടുകയും ഇല്ല.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/152&oldid=189675" എന്ന താളിൽനിന്ന് ശേഖരിച്ചത്