താൾ:GaXXXIV5 1.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൫൬ Psalms, LVI. 143

<lg n="24"> നീയോ, ദൈവമേ, അവരെ ഗുഹയുടേ ആഴത്തിൽ ഇഴിയുമാറാക്കും,
രക്തങ്ങളും ചതിയും പൂണ്ടുള്ള പുരുഷന്മാർ തങ്ങളുടേ വാഴനാൾ പാതി
ഞാനോ നിങ്കൽ തേറിക്കൊള്ളും. [യോളം എത്തുകയും ഇല്ല;</lg>

൫൬. സങ്കീൎത്തനം.

ശത്രുക്കൾ ഞെരുക്കുമ്പോൾ ദൈവത്തിൽ ആശ്രയിച്ചു (൬) ദുഷ്ടരുടേ ശിക്ഷ
യും സ്വരക്ഷയും അപേക്ഷിച്ചു (൧൦) നിശ്ചയമായി ആശിച്ചു (൧൩) സ്തുതിചതു.

സംഗീതപ്രമാണിക്കു, ദൂരസ്ഥന്മാരിൽ മിണ്ടാത്ത പ്രാവിന്മേൽ; ഫലിഷ്ടർ
ഗാഥിൽ വെച്ച് അവനെ പിടിച്ചാറേ ദാവിദിന്റേ നിധി. (൧ശമു. ൨ ൧, ൧൪)

<lg n="2"> ദൈവമേ, മൎത്യൻ എന്റേ നേരേ കപ്പുന്നതാകയാൽ
എന്നോടു കൃപചെയ്യേണമേ!
നുകരുന്നവൻ നാളെല്ലാം എന്നെ പീഡിപ്പിക്കുന്നു.</lg>

<lg n="3"> എന്റേ എതിരികൾ നാൾ എല്ലാം എന്നെ കപ്പുന്നു,
അനേകർ ഉയൎന്നു എന്നെ നുകരുന്നു സത്യം.</lg>

<lg n="4"> ഭയപ്പെടും നാളിലോ
ഞാൻ നിന്നെ തേറും.</lg>

<lg n="5"> ദൈവത്താൽ ഞാൻ അവന്റേ വചനത്തെ പ്രശംസിക്കും;
ദൈവത്തെ തേറുന്നു, ഭയപ്പെടുകയില്ല,
ജഡം എന്നോട് എന്തു ചെയ്യും?</lg>

<lg n="6"> അവർ എൻ കാൎയ്യത്തെ നാളെല്ലാം കുഴക്കുന്നു,
അവരുടേ വിചാരങ്ങൾ ഒക്കെയും എന്റേ തിന്മെക്കത്രേ.</lg>

<lg n="7"> അവർ ഒരുമിക്കയും ഒളിക്കയും
എന്റേ പ്രാണനായി കാത്തിരിക്കുമ്പോലേ എൻ മടമ്പുകളെ സൂക്ഷിക്ക</lg>

<lg n="8"> അകൃത്യത്താൽ അവൎക്ക് വിടുവിപ്പ് ഉണ്ടാകുമോ? [യും ചെയ്യുന്നു.
ദൈവമേ, കോപത്താലേ വംശങ്ങളെ ഇറക്കി കളക!</lg>

<lg n="9"> എൻ മണ്ടിപ്പോക്കിനെ നീയേ എണ്ണിയിരിക്കുന്നു,
എൻ കണ്ണുനീർ നിൻ തുരുത്തിയിൽ ഇട്ടുകൊൾ്ക!
അവ നിന്റേ പുസ്തകത്തിൽ അല്ലയോ?</lg>

<lg n="10"> അന്നു ഞാൻ വിളിക്കുംനാൾ എന്റേ ശത്രുക്കൾ പിൻതിരിയും,
ദൈവം എനിക്കു തന്നേ എന്നുള്ളതു ഞാൻ അറിഞ്ഞു.</lg>

<lg n="11"> ദൈവത്താൽ ഞാൻ വചനത്തെ പ്രശംസിക്കും,
യഹോവയിൽ വചനത്തെ പ്രശംസിക്കും.</lg>

<lg n="12"> ദൈവത്തെ തേറുന്നു, ഭയപ്പെടുകയില്ല;
മനുഷ്യൻ എന്നോട് എന്തു ചെയ്യും?</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/153&oldid=189677" എന്ന താളിൽനിന്ന് ശേഖരിച്ചത്