താൾ:GaXXXIV5 1.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

116 Psalms, XXXV. സങ്കീൎത്തനങ്ങൾ ൩൫.

<lg n="3"> നീ കുന്തം ഏന്തി എന്നെ പിന്തുടരുന്നവരോട് എതിൎത്തു വഴിയെ അടെക്ക!
എന്റേ ദേഹിയോടു: ഞാൻ നിന്റേ രക്ഷ എന്നു പറക!</lg>

<lg n="4"> എന്റേ പ്രാണനെ അന്വേഷിക്കുന്നവർ നാണിച്ചു ലജ്ജപ്പെടുക,
എനിക്കു ദോഷം നിരൂപിക്കുന്നവർ പിൻവാങ്ങി അമ്പരന്നു പോക!</lg>

<lg n="5"> അവർ കാറ്റിന്മുമ്പിലേ പതിരോട് ഒക്കുക,
യഹോവാദൂതൻ (൩൪, ൮) അവരെ തള്ളുക!</lg>

<lg n="6"> അവരുടേ ൨ഴി ഇരുളും വഴുവഴുപ്പും ആക,
യഹോവാദൂതൻ അവരെ പിന്തുടരുകയും ചെയ്ക!</lg>

<lg n="7"> വെറുതേയല്ലോ അവർ ൨ല മൂടിയ തങ്ങളുടേ കുഴിയെ എനിക്കു മറെച്ചു,
വെറുതേ എന്റേ പ്രാണന്നായി തോണ്ടിയതു.</lg>

<lg n="8"> ആപത്തു ഗ്രഹിയാതേ കണ്ട് അവനു വരിക,
അവൻ മറെച്ച വല അവനെ തന്നേ പിടിക്കുക!
വിപത്തിനായി അതിൽ വീഴുമാറാക!</lg>

<lg n="9"> എന്നാൽ എന്റേ ദേഹി യഹോവയിൽ ആനന്ദിച്ചു
അവന്റേ രക്ഷിൽ മകിഴും.</lg>

<lg n="10"> യഹോവേ, എളിയവനെ അതിബലവാനിൽ നിന്നും
ദരിദ്ര ദീനനെ അവന്റേ കവൎച്ചക്കാരനിൽനിന്നും ഉദ്ധരിക്കുന്ന
നിന്നെ പോലേ ആരുള്ളു എന്ന് എന്റേ അസ്ഥികൾ ഒക്കയും പറയും.</lg>

<lg n="11"> സാഹസസാക്ഷികൾ എഴുനീറ്റു
ഞാൻ അറിയാത്തത് എന്നോടു ചോദിക്കുന്നു.</lg>

<lg n="12"> നന്മെക്കു പകരം തിന്മയെ പിണെച്ചു
എൻ ദേഹിക്ക് ആരുമില്ലായ്കയെ (വരുത്തുന്നു).</lg>

<lg n="13"> ഞാനോ അവരുടേ വ്യാധിയിൽ രട്ടടുത്തു
നോമ്പുകൊണ്ടു പ്രാണനെ താഴ്ത്തി,
എന്റേ പ്രാൎത്ഥന എന്മടിയിലേക്കു ചെല്ലും.</lg>

<lg n="14"> എനിക്കു തോഴനും സഹോദരനും എന്നു വെച്ചു ഞാൻ (വലഞ്ഞു) നടന്നു,
അമ്മയെ ചൊല്ലി ഖേദിക്കുമ്പോലേ
ഞാൻ കറുത്തു കുനിഞ്ഞു പാൎത്തു.</lg>

<lg n="15">ഇപ്പോഴോ എന്റേ നൊണ്ടലിൽ അവർ സന്തോഷിച്ചു കൂടി,
എനിക്കു വിരോധമായി കൂടി,
ഞാനറിയാതേ അടിച്ചു അടങ്ങാതേ ചീന്തി.</lg>

<lg n="16"> ദോശെക്കായി ചിരിപ്പിക്കുന്ന ബാഹ്യന്മാരോടേ
എന്നെകൊണ്ടു പല്ലു കടിച്ചു.</lg>

<lg n="17">കൎത്താവേ, നീ എത്രോടം കണ്ടു നില്ക്കും?</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/126&oldid=189622" എന്ന താളിൽനിന്ന് ശേഖരിച്ചത്