താൾ:GaXXXIV5 1.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൩൬. Psalms, XXXVI. 117

<lg n="">എൻ ദേഹിയെ അവരുടേ ഇടിവുകളിൽനിന്നും
എന്റേ ഏകാകിനിയെ കോളരികളിൽനിന്നും മടക്കി തരേണമേ!</lg>

<lg n="18">വലിയ സഭയിൽ ഞാൻ നിന്നെ വാഴ്ത്തും,
ഉരത്ത ജനത്തിൽ നിന്നെ സ്തുതിക്കും.</lg>

<lg n="19"> കള്ളവൈരികൾ എന്നെ കൊണ്ടു സന്തോഷിക്കയും
വെറുതേ പകെക്കുന്നവർ കണ്ണിമെക്കയും അരുതേ!</lg>

<lg n="20"> അവരല്ലോ സമാധാനം പറയാതെ
ദേശത്തിലേ സ്വസ്ഥന്മാരെക്കൊള്ളേ വഞ്ചനവാക്കുകളെ നിരൂപിച്ചു;</lg>

<lg n="21"> എന്റെ നേരേ വായി നീളേ പിളൎന്നു,
ഹാ ഹാ നമ്മുടേ കണ്ണു കണ്ടു എന്നു ചൊല്ലുന്നു.</lg>

<lg n="22"> യഹോവേ, നീ കണ്ടുവല്ലോ, മൌനമായിരിക്കൊല്ലാ!
കൎത്താവേ, എന്നോട് അകന്നിരിക്കരുതേ!</lg>

<lg n="23"> എന്റേ ന്യായത്തിന്നായി ഉണൎന്നും [ണമേ!<lb/ എൻ ദൈവമായ കൎത്താവേ, എന്റേ വാദത്തിന്നായി ജാഗരിച്ചും കൊള്ളേ</lg>

<lg n="24"> എൻ ദൈവമായ യഹോവേ, നിന്റേ നീതിപ്രകാരം എനിക്കു വിധിക്ക,
അവർ എന്നിൽ സന്തോഷിക്കരുതേ!</lg>

<lg n="25"> അവർ: അച്ചോ നമ്മുടേ ആഗ്രഹം എന്നും,
നാം അവനെ വിഴുങ്ങി എന്നും തങ്ങളുടേ ഹൃദയത്തിൽ പറയാകരുതേ!</lg>

<lg n="26"> എന്റേ ദോഷത്തിൽ സന്തോഷിക്കുന്നവർ ഒക്കത്തക്ക നാണിച്ചമ്പരന്നും,
എനിക്കെതിരേ വമ്പിച്ചുകൊള്ളുന്നവർ നാണവും ലജയും അണിഞ്ഞും
[പോകേണമെ!</lg>

<lg n="27"> എന്റേ നീതിയെ ഇഛ്ശിക്കുന്നവർ സന്തോഷിച്ചാൎക്കയും
സ്വദാസന്റേ സമാധാനത്തിൽ പ്രസാദിക്കുന്ന
യഹോവ വലിയവൻ എന്നു നിത്യം പറകയും ചെയ്യുമാറാക!</lg>

<lg n="28"> എന്റേ നാവും ദിനമ്പ്രതി നിന്റേ നീതിയെ ധ്യാനിച്ചു
നിൻ സ്തുതിയെ പരത്താകേണമേ.</lg>

൩൬. സങ്കീൎത്തനം.

ദുഷ്ടൻ ഭയങ്കരൻ എങ്കിലും (൬) യഹോവയുടേ നിഴൽ മതി, (൧൧) അതേ
വേണ്ടൂ.

സംഗീതപ്രമാണിക്കു; യഹോവാദാസനായ (൧൮, ൧) ദാവിദിന്റേതു.

<lg n="2"> ദുഷ്ടനു ദ്രോഹത്തിന്റേ അരുളപ്പാടു ഹൃദയത്തിന്റേ ഉള്ളിൽ വസിക്കുന്നു,
ദൈവത്തിൻ പേടി ഒട്ടും ഇല്ല എന്ന് അവന്റേ കണ്ണുകൾ്ക്കു തോന്നുന്നു.</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_1.pdf/127&oldid=189624" എന്ന താളിൽനിന്ന് ശേഖരിച്ചത്