താൾ:GaXXXIV3.pdf/338

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൪ വെളിപ്പാടു. ൨൨. അ.

<lg n="">പ്രകാശിക്കുന്നതു കൊണ്ടു വിളക്കിന്നും വെയിലിന്നും ആവശ്യവും
ഇല്ല- അവർ യുഗാദിയുഗങ്ങളിലും വാഴുകയും ചെയ്യും-</lg>

൨൨ അദ്ധ്യായം

(൬) ദൎശനത്തിന്റെ പരമാൎത്ഥത്തെ ദൂതനും (൧൨) യെശുതാ
നും (൧൮) ദൎശനക്കാരനും ഉറപ്പിച്ചു കൊടുക്കുന്നു-

<lg n="൬">പിന്നെ (ദൂതൻ) എന്നൊടു പറഞ്ഞു- ഈ വചനങ്ങൾ സത്യവും
വിശ്വസ്തതയും ഉള്ളവ- പ്രവാചകാത്മാക്കളുടെ ദൈവമാ
യ കൎഠ്താവ് വെഗത്തിൽ സംഭവിക്കെണ്ടുന്നവ തന്റെ ദാസൎക്കു</lg><lg n="൭"> കാണിപ്പാൻ സ്വദൂതനെ അയച്ചിരിക്കുന്നു- കണ്ടാലും ഞാ
ൻ വെഗം വരുന്നു- ഈ പുസ്തകത്തിലെ പ്രവചനവാക്കുക</lg><lg n="൮">ളെ സൂക്ഷിക്കുന്നവൻ ധന്യൻ- ഇവകെട്ടതും ദൎശിച്ചതും യൊഹ
നാനായ ഞാൻ ആകുന്നു- കെട്ടു കൺറ്റശെഷം അവ കാണിച്ചു</lg><lg n="൯"> തന്ന ദൂതന്റെ കാലുകളിൽ കുമ്പിടുവാൻ വീണു- അവനൊ
എന്നൊടു പറയുന്നു- അരുതു നിന്നെ നൊക്കിക്കൊൾ നിണ
ക്കും നിന്റെ സഹൊദരരായ പ്രവാചകൎക്കും ഈ പുസ്തകത്തി
ലെ വാക്കുകളെ കാത്തുകൊള്ളുന്നവൎക്കും ഞാൻ കൂട്ടുദാസനത്രെ</lg><lg n="൨൦"> ദൈവത്തെകുമ്പിടുക (൧൯, ൧൦)- - പിന്നെ എന്നൊടു പറ
ഞ്ഞിതു- ഈ പുസ്തകത്തിലെ പ്രവചനവാക്കുകളെ മുദ്രയിടുക</lg><lg n="൧൧">ലയല്ലെ സമയം സമീപം തന്നെ- അനീതി ചെയ്യുന്നവൻ ഇ
നിയും അനീതി ചെയ്ക അഴുക്കുള്ളവൻ ഇനിയും അഴുക്കാടുക-
നീതിമാൻ ഇനിയും നീതിമാനായി കാട്ടുക വിശുദ്ധൻ ഇനിയും
തന്നെ വിശുദ്ധീകരിക്ക (ദാനി. ൧൨, ൧൦)-</lg>

<lg n="൧൨">കണ്ടാലും ഞാൻ വെഗം വരുന്നു- അവനവനു തന്റെ ക്രീയ ആ
കും പ്രകാരം കൊടുത്തു തീൎപ്പാൻ എന്റെ കൂലിയും എന്നൊടുകൂടെ</lg><lg n="൧൩"> (യശ ൪൦, ൧൦)- - ഞാൻ അകാരവും ഓകാരവും ആദിയും അ</lg><lg n="൧൪">ന്തവും ഒന്നാമനും ഒടുക്കത്തവനും തന്നെ- അവന്റെ കല്പന ക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/338&oldid=196232" എന്ന താളിൽനിന്ന് ശേഖരിച്ചത്