താൾ:GaXXXIV3.pdf/328

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൪ വെളിപ്പാടു ൧൮. അ.

<lg n="">അവൾ കലക്കിയ പാനപാത്രത്തിൽ അവൾ്ക്ക ഇരട്ടി പകരുവി
ൻ- അവൾ തിക്ക തെജസ്സുകൂട്ടി പുളച്ചെടത്തൊളം അവ</lg><lg n="൭">ൾ്ക്കു പീഡയും ഖെദവും കൊടുപ്പിൻ- - ഞാൻ രാജ്ഞിയാ
യി അമൎന്നിക്കുന്നു വിധവയാകയില്ല ഖെദം കാണ്കയില്ല എന്നവ</lg><lg n="൮">ൾ ഹൃദയം കൊണ്ടു പറയുന്നത് നിമിത്തം- ഒരു നാളിൽ മരണം
ക്ഷെദം ക്ഷാമം ഈ ബാധകൾ അവൾ്ക്കവരും- അവൾ തീയിൽ
ചുട്ടുപൊകയുമാം- അവൾ്ക്ക ന്യായം വിധിച്ച കൎത്താവ് ഊക്കനാ</lg><lg n="൯">കുന്നു സത്യം- - അവളൊടു പുലയാടി പുളച്ചുള്ള രാജാക്ക
ൾ അവളുടെ പീഡനിമിത്തം ഭയപ്പെട്ടു ദൂരവെനിന്നു അവ
ളുടെ ദഹനത്തിൻ പുകയെ കാണുമ്പൊൾ അവളെ ചൊല്ലിക</lg><lg n="൧൦">രഞ്ഞും തൊഴിച്ചും കൊണ്ടു- അയ്യൊ അയ്യൊ ബാബെൽ എ
ന്ന മഹാനഗരം ഉറപ്പെറിയപട്ടണം ഒരു നാഴികയിൽ നി</lg><lg n="൧൧">ന്റെ ന്യാവിധിവന്നുവല്ലൊ എന്നു പറയും- - ഭൂമിയി
ലെ വ്യാപാരികൾ തങ്ങളുടെ ചരക്ക് ഇനി ആരും വാങ്ങുന്നില്ല എ</lg><lg n="൧൨">ന്നിട്ട അവളെ ചൊല്ലികരഞ്ഞു ഖെദിക്കുന്നു- പൊൻ വെള്ളി
രത്നം ത്തുനെരിയതുണി ധൂമ്രവസ്ത്രം പട്ട് അരക്കു ചെലതുടങ്ങി
യ ചരക്കും- ചന്ദനത്തരങ്ങൾ എല്ലാം ആനക്കൊമ്പിൻ പണി
വിലയെറിയ മരം ചെമ്പ് ഇരിമ്പ് കുമ്മായക്കല്ല ഇവറ്റാലെ ഒ</lg><lg n="൧൩">രൊരൊ പണിയും ലവംഗം ഏലം ധൂപവൎഗ്ഗങ്ങൾ കണ്ടി വെണ്ണകു
ന്തുരുക്കം മദ്യം തൈലം മെത്തര മാവു കൊതമ്പം ആടുമാടു
കളും കുതിരരഥങ്ങളും അടിമദെഹങ്ങൾ മനുഷ്യദെഹികളും</lg><lg n="൧൪">എന്നുള്ള (ചരക്ക) എല്ലാം- നിന്റെ ഉള്ളം മൊഹിച്ച കായ്കനിയും
നിന്നെ വിട്ടുമാറി മുഴുപ്പും മിനുക്കവും ഉള്ളത് എല്ലാം നിണല്ല ഒ</lg><lg n="൧൫">ടുങ്ങിപ്പൊയി ഇനി കാണ്മാറാകയും ഇല്ല- 0 ഈവക കൊ
ണ്ടു വ്യാപാരം ചെയ്തു അവളിൽ സമ്പത്തുണ്ടാക്കിയവർ അവ
ളുടെ പീഡയെ ഭയപ്പെട്ടു ദൂരവെ നിന്നു കരഞ്ഞും ഖെദിച്ചും</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/328&oldid=196245" എന്ന താളിൽനിന്ന് ശേഖരിച്ചത്