താൾ:GaXXXIV3.pdf/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧൦ വെളിപ്പാടു. ൧൨. അ.

<lg n="">വിന്നും അവന്റെ അഭിഷിക്തനും ആയ്തീൎന്നു- അവൻ യുഗാ</lg><lg n="൧൩">ദിയുഗങ്ങളിൽ വാഴുകയും ചെയ്യും എന്നത്രെ- ദെവമുമ്പാകെ സിം
ഹാസനങ്ങളിൽ ഇരിക്കുന്ന ൨൪ മുപ്പന്മാരും മുഖങ്ങളിൽ വീണു</lg><lg n="൧൭"> ദൈവത്തെ കുമ്പിട്ടു പറഞ്ഞു- സ്വ്ൎവ്വശക്തിയുള്ള കൎത്താ
വാകുന്ന ദൈവമെ ഇരിക്കുന്നവനും ഇരുന്നവനും ആയു
ള്ളൊവെ നിന്റെ മഹാശക്തിയെ നീ കൈക്കൊണ്ടുവാഴുക</lg><lg n="൧൮">യാൽ ഞങ്ങൾ നിന്നെ സ്തുതിക്കുന്നു- ജാതികൾ കൊപിച്ചു
നിന്റെ കൊപവും വന്നു- മരിച്ചവൎക്കു ന്യായവിധിചെയ്വാ
നും പ്രവാചകർ വിശുദ്ധർ തിരുനാമത്തെ ഭയപ്പെടുന്ന
വർ ചെറിയവരും വലിയവരുമായി നിന്റെ ദാസന്മാൎക്ക
(എല്ലാം) കൂലിയെ കൊടുപ്പാനും ഭൂമിയെ കെടുക്കുന്നവ</lg><lg n="൧൯">രെ കെടുപ്പാനും കാലവും വന്നു- എന്നാറെ സ്വൎഗ്ഗത്തിൽ
ദെവാലയം തുറന്നു അവന്റെ നിയമപ്പെട്ടകം അവന്റെ
ആലയത്തിൽ കാണായ്വന്നു- മിന്നലുകളും ശബ്ദങ്ങളും മുഴ
ക്കങ്ങളും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടാകയും
ചെയ്തു</lg>

൧൨ അദ്ധ്യായം

ക്രിസ്തശത്രുക്കളിൽ ആദ്യജാതനായ മഹാസൎപ്പം (൭) സ്വൎഗ്ഗ
ത്തിൽ തൊറ്റു (൧൩) സഭയെ ഹിംസിക്കുന്നു.

<lg n="൧">സ്വൎഗ്ഗത്തിൽ വലിയൊരു ലക്ഷ്യം കാണായിതു- സൂൎയ്യനെ ധ
രിച്ചുള്ള സ്ത്രീയും അവളുടെ കാല്ക്കീൖ ചന്ദ്രനും അവളുടെ തല</lg><lg n="൨">മെൽ ൧൨ നക്ഷത്രങ്ങളാലുള്ള കിരീടവും തന്നെ- അവൾ
ഗൎഭിണിയായി ൟറ്റുനൊവുണ്ടായി പ്രസവിപ്പാൻ പീഡി</lg><lg n="൩">ച്ചു നിലവിളിക്കുന്നു- - സ്വൎഗ്ഗത്തിൽ മറ്റൊരു ലക്ഷ്യം കാ
ണായി- ഇതാ തീ നിറമുള്ള മഹാസൎപ്പം എഴുതലയും പ
ത്തുകൊമ്പുകളും തലകളിന്മെൽ എഴ് രാജമുടികളും ഉള്ള</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/314&oldid=196264" എന്ന താളിൽനിന്ന് ശേഖരിച്ചത്