താൾ:GaXXXIV3.pdf/306

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൨ വെളിപ്പാടു ൮. അ.

<lg n="">ലും ഗൊത്രത്തിലും വംശത്തിലും ഭാഷയിലും നിന്നു (ചെൎന്നു) ആ
ൎക്കും എണ്ണികൂടാതൊരു മഹാപുരുഷാരം വെള്ളഅങ്കിക
ളും കൈകളിൽ കുരുത്തൊലകളും പൂണ്ടുസിംഹാസനത്തി</lg><lg n="൧൦">ന്നും കുഞ്ഞാടിനും മുമ്പാകെ നിന്നു- സിംഹാസനസ്ഥനായ
നമ്മുടെ ദൈവത്തിന്നും കുഞ്ഞാടിന്നും തന്നെ രക്ഷയുള്ളു</lg><lg n="൧൧"> എന്നു മഹാശബ്ദത്തൊടെ വിളിച്ചുകൊണ്ടിരിക്കുന്നു- എല്ലാ
ദൂതന്മാരും സിംഹാസനത്തിന്നും മൂപ്പന്മാൎക്കും നാലുജീവി
കൾ്ക്കും ചൂഴവും നിന്നുസിംഹാസനത്തിന്മുമ്പിൽ മുഖങ്ങൾ ക</lg><lg n="൧൨">വിണ്ണുവീണു- ആമെൻ- അനുഗ്രഹവും തെജസ്സും ജ്ഞാ
നവും സ്തൊത്രവും ബഹുമാനവും ശക്തിയും ഊക്കും നമ്മു
ടെ ദൈവത്തിന്നു യുഗാദിയുഗങ്ങളിലും (ഉണ്ടു) എന്നു</lg><lg n="൧൩">ദൈവത്തെ കുമ്പിടുകയും ചെയ്തു- 0 മൂപ്പരിൽ ഒരുത്ത
ൻ ഉരിയാടി ഈ വെള്ളഅങ്കികളെ ഉടുത്തവർ ആരാ
കുന്നു എവിടെ നിന്നു വന്നു എന്നു എന്നൊടു പറഞ്ഞതി</lg><lg n="൧൪">ന്നു- കൎത്താവെ നീ അറിയുമല്ലൊ എന്നു ഞാൻ ചൊ
ല്ലിയപ്പൊൾ അവൻ എന്നൊടു പറഞ്ഞിതു ഇവർ മഹാ
ക്ലെശത്തിൽ നിന്നു വരുന്നവർ തങ്ങളുടെ അങ്കികളെ
കുഞ്ഞാടിൻ രക്തത്തിൽ അലക്കി വെളുപ്പിച്ചു കൊണ്ട</lg><lg n="൧൫">വർ- ആകയാൽ ദെവസിംഹാസനത്തിന്മുമ്പിൽ ഇരു
ന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ഉപാ
സിക്കുന്നു സിംഹാസനസ്ഥൻ അവരുടെ മെൽകുഴിപാ</lg><lg n="൧൬">ൎക്കും - ഇനി വിശക്കയും ഇല്ല ദാഹിക്കയും ഇല്ല വെയിലും</lg><lg n="൧൭"> യാതൊരു ചൂടും അവൎക്കു തട്ടുകയും ഇല്ല- കാരണം സിം
ഹാസനത്തിൻ മദ്ധ്യെ ഉള്ള കുഞ്ഞാട് അവരെ മെച്ചു
ജീവനീരുറവുകളിലെക്ക് വഴിനടത്തുകയും ദൈവം താ
ൻ (യശ. ൨൫, ൮) അവരുടെ കണ്ണുകളിൽ നിന്നും അശ്രു
ക്കളെല്ലാം തുടെച്ചു കളകയും ചെയ്യും-</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/306&oldid=196275" എന്ന താളിൽനിന്ന് ശേഖരിച്ചത്