താൾ:GaXXXIV3.pdf/303

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിപ്പാടു ൬. അ. ൨൯൯

<lg n="">മെൻ എന്നു പറഞ്ഞു ൨൪ മൂപ്പന്മാരും യുഗാദിയുഗങ്ങളിലും ജീ
വിക്കുന്നവനെ വീണു കുമ്പിടുകയും ചെയ്തു-</lg>

൬. അദ്ധ്യായം

ആറുമുദ്രകളെ തുറക്കുകയാൽ ൟറ്റുനൊവുകളുടെ ആരം
ഭത്തെ കാട്ടുന്നത്

<lg n="൧">പിന്നെ ഞാൻ കണ്ടു കുഞ്ഞാടായവൻ ൭ മുദ്രകളിൽ ഒന്നി
നെ തുറന്നപ്പൊൾ നാലുജീവികളിൽ ഒന്നു നീ വന്നു നൊക്കു</lg><lg n="൨"> എന്നു ഇടിയൊലിയൊടെ പറഞ്ഞു കെട്ടു- ഉടനെ ഞാൻ
കണ്ടതിതാ ഒരു വെള്ളക്കുതിര അതിന്മെൽ ഇരിക്കുന്ന
വനു വില്ലുണ്ടു കിരീടവും നല്കപ്പെട്ടു അവൻ ജയിക്കുന്നവനാ</lg><lg n="൩">യി ജയം കെൾ്പാനും പുറപ്പെട്ടു- - അവൻ രണ്ടാം മുദ്ര
യെ തുറന്നാറെ വരിക എന്നു രണ്ടാംജീവി പറന്നു കെട്ടു-</lg><lg n="൪">- ചുവന്നതായ മറ്റൊരു കുതിരപുറപ്പെട്ടു അതിന്മെൽ ഇരി
ക്കുന്നവനു ഭൂമിയിൽ നിന്നു സമാധാനത്തെ എടുപ്പാനും തങ്ങ്
ലിൽ അറുക്കുമാറാക്കുവാനും അനുജ്ഞ ഉണ്ടായി വലിയ വാ</lg><lg n="൫">ളും കൊടുക്കപ്പെട്ടു- മൂന്നാം മുദ്രയെ തുറന്നാറെ ഞാൻ
മൂന്നാം ജീവിവരിക എന്നുപറഞ്ഞുകെട്ടുനൊക്കി- ഇതാ
കറുത്തകുതിര അതിന്മെൽ ഇരിക്കുന്നവൻ കയ്യിൽ തുലാ</lg><lg n="൬">സ് പിടിച്ചിരിക്കുന്നു- നാലു ജീവികളുടെ മദ്ധ്യത്തിൽ നിന്നു
ഒരു ശബ്ദം- ഇടങ്ങഴി കൊതമ്പ് ഒരു പണത്തിന്നും മൂന്നി
ടങ്ങഴി യവം ഒരു പണത്തിന്നും (ആക) എണ്ണയും മധുരസ</lg><lg n="൭">വും നഷ്ടം ചെയ്യല്ല താനും എന്നു പറഞ്ഞുകെട്ടു- - നാലാം
മുദ്രയെ തുറന്നാറെ ഞാൻ നാലാം ജീവിയുടെ ശബ്ദം വരിക</lg><lg n="൮"> എന്നു പറഞ്ഞുകെട്ടു നൊക്കി ഇതാ മഞ്ഞളിച്ച കുതിരയും അതി
ന്മെൽ ഇരിക്കുന്നവനു മരണം എന്നു പെരുള്ളതും പാതാ
ളം പിഞ്ചെല്ലുന്നതും (കണ്ടു) അവൎക്കുവാളും ക്ഷാമവും ചാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/303&oldid=196279" എന്ന താളിൽനിന്ന് ശേഖരിച്ചത്