താൾ:GaXXXIV2.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൦)

ണ്ഡാരത്തിൽ ചെൎത്ത പ്രജകളെ പൊഷിപ്പിച്ചു വന്ന
ശെഷം ദ്രവ്യം ഇല്ലായ്കയാൽ നാട്ടിലുള്ള കന്നുകാലി മുത
ലായവറ്റെയും നിലം പറമ്പുകളെയും ശരീരങ്ങളെയും
വിലെക്കു വാങ്ങി ധാന്യം കൊടുത്തു ക്ഷാമം കഴിവൊള
വും അവരെ രക്ഷിച്ചുവന്നു ആ വൎഷം മുതൽ മിസ്രനാ
ട്ടിൽ എല്ലാടവും രാജാവ ഭൂമി അവകാശി ആയി വിപ്ര
ജാതിക്കാൎക്ക മുമ്പെ നിശ്ചയിച്ച നിലം പറമ്പുകൾ ഒഴി
കെ വെറെ പ്രജകൾക്ക ഭൂമിയവകാശമില്ല ആണ്ടുതൊ
റും വിളവിൽ അഞ്ചിൽ ഒന്നു രാജഭൊഗം കൊടുപ്പാൻ
നിശ്ചയിച്ചു കൃഷി നടത്തിച്ചു ഭരിച്ചു വരികയും ചെയ്തു.

ഇസ്രയെൽ ൰൭ വൎഷം മിസ്രയിൽ പാൎത്തു മരണ കാ
ലം സമീപിച്ചപ്പൊൾ യൊസെഫിനെ വരുത്തി പറ
ഞ്ഞു നിന്റെ കൃപ ഇണ്ടെങ്കിൽ മരിച്ചാൽ എന്നെ ഇവി
ടെ വെക്കരുത ഞാൻ അച്ചന്മാരൊട കൂട കിടക്കും നീ എ
ന്നെ കൊണ്ടുപൊയി അവരെ വെച്ച സ്ഥലത്ത വെക്കു
ക അപ്രകാരം സത്യം ചെയ്‌വാൻ ഞാനപെക്ഷിക്കുന്നു
എന്നാറെ അവനും അപ്രകാരം ചെയ്യാം എന്നാണയിട്ട
പ്പൊൾ ഇസ്രയെൽ കട്ടിലിൻ തലയ്കൽ കുമ്പിട്ടു ദൈവ
ത്തെ വന്ദിക്കയും ചെയ്തു അനന്തരം യൊസെഫെ അച്ച
ന്നു ദീനം എന്ന കെട്ടപ്പൊൾ രണ്ടു മക്കളെയും കൂട്ടി അ
വനെ ചെന്നു കണ്ടാറെ യിസ്രായെൽ തന്നെ ഉറപ്പിച്ചു
കട്ടിലിന്മെൽ ഇരുന്നു പറഞ്ഞു സൎവ ശക്തിയുള്ള ദൈ
വം എന്നെ അനുഗ്രഹിച്ചു ഞാൻ നിന്നെ വളരെ വൎദ്ധി
പ്പിക്കും കനാൻ ദെശത്തെയും എന്നെക്കും തരും എന്നു
കല്പിച്ചിരിക്കുന്നു അതിന്നായിട്ട നിന്റെ രണ്ടു മക്കളും
രൂബൻ ശിമ്യൊൻ എന്നവരെ പൊലെ എനിക്കുള്ളവ
രാകും എന്ന പറഞ്ഞ മനശ്ശെയും എഫ്രയിമെയും കണ്ടാ
റെ ഇവരാർ എന്ന ചൊദിച്ചപ്പൊൾ ദൈവം എനിക്ക
തന്ന മക്കൾ എന്ന യൊസെഫ പറഞ്ഞ അവരെ അരി
കിലാക്കിയപ്പൊൾ അവരെ ചുംബിച്ചു തടവി യൊസെ
ഫിനൊട നിന്റെ മുഖം തന്നെ കാണും എന്നു ഞാൻ
നിരൂപിച്ചില്ല ദൈവം നിന്റെ സന്തരിയെയും കാണു
മാറാക്കിയല്ലൊ എന്നു പറഞ്ഞു പിന്നെ വലത്തെ കൈ
അനുജന്റെ തലമെലും ഇടത്തെ കൈ ജ്യെഷ്ഠന്റെ ത
ലമെലും വെച്ചനുഗ്രഹിച്ചു അച്ചന്മാർ കണ്ടു നടന്ന ദൈ
വമെ എന്നെ ഇന്നെവരെയും വളൎത്തിയ യഹൊവായെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/60&oldid=177617" എന്ന താളിൽനിന്ന് ശേഖരിച്ചത്