താൾ:GaXXXIV2.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൧)

സകല ദൊഷങ്ങളിൽ നിന്നും എന്നെ വീണ്ടെടുത്ത ദൂത
നുമായവനെ ൟ കുഞ്ഞുങ്ങളെ അനുഗ്രഹിക്കെണമെ
ഇവർ ദെശമദ്ധ്യത്തിൽ വളൎന്നിരിക്കെണമെ എന്നു പറ
ഞ്ഞാറെ വിലങ്ങത്തിൽ അല്ല ക്രമത്തിൽ കൈ വെച്ചനു
ഗ്രഹിക്കെണം എന്ന യൊസെഫപെക്ഷിച്ചപ്പൊൾ അ
വൻ വിരൊധിച്ച ഞാനറിയുന്നു ൟ ജ്യെഷ്ഠനും വൎദ്ധി
ച്ചു സംഘമാകും എങ്കിലും അനുജൻ അധികം വൎദ്ധിച്ചു
മുമ്പനായി തീരും എന്നും മറ്റും അവരെ തൊട്ടു അനുഗ്ര
ഹിച്ചു യൊസെഫിനൊട ഞാനിതാ മരിക്കുന്നു ദൈവം
നിങ്ങളൊട കൂട നിന്ന അച്ചന്മാരുടെ ദെശത്തിങ്കൽ ത
ന്നെ ഇരുത്തും എന്ന പറഞ്ഞയച്ചു.

അതിന്റെ ശെഷം യാക്കൊബ പന്ത്രണ്ടു മക്കളെയും
വിളിച്ചു ഒരുമിച്ചടുത്തു വരുവിൻ യാക്കൊബിൻ പുത്രന്മാ
രെ ഒടുവിൽ വരുവാനുള്ളതിനെ ഞാനറിയിക്കും നിങ്ങ
ളുടെ അച്ചനായ ഇസ്രയെലിന്റെ വാക്ക ചെവികൊൾ
വിൻ. രൂബ നീ എന്റെ മൂത്തമകൻ വെള്ളം പൊലെ
ഇളക്കമായി എന്റെ കിടക്ക അശുദ്ധമാകിയതു കൊണ്ടു
നീ മുമ്പനാകയില്ല. ശിമ്യൊനും ലെവിയും ഒരു വകക്കാർ
ഒരു വീരനെ കൊന്നു ഒരു മതിലുമിടിച്ചു കളഞ്ഞ അവരു
ടെ രഹസ്യത്തിന്നും ക്രൂരതെക്കും ശാപമായി വെർപിരി
ഞ്ഞിരിക്കും. യഹൂദ നിന്നെ സഹൊദരന്മാർ പുകഴ്ത്തിന
മസ്കരിക്കും ശത്രുക്കളുടെ കഴുത്തിൽ നിന്റെ കൈ വീഴും
നീ സിംഹക്കുട്ടി ആകുന്നു ശീലൊ* വരുവൊളത്തിന്നു രാ
ജദണ്ഡം യഹൂദയിൽനിന്നും ന്യായകൎത്താവ അവന്റെ
സന്തതിയിൽ നിന്നും നീങ്ങി പൊകയില്ല ആ വരുന്നവ
നൊട [എല്ലാ] ജാതികളും ചെരും. സെബുലുൻ കടൽ
അരികെ ശീദൊൻ വരയൊളം കുടിയിരിക്കും. ഇസ
ഖാർ സ്വസ്ഥത്തെ കാംക്ഷിച്ചു ദാസനായി തീരുന്ന
കഴുത. ദാൻ ന്യായ വിസ്താരത്തിങ്കൽ സമൎത്ഥനെങ്കിലും
ശത്രുക്കൾക്ക സൎപ്പമായി തീരും. ഗാദ ആദ്യം തൊറ്റു പി
ന്നെ ജയിക്കും. അശെരിൽനിന്നു പുഷ്ടിയുള്ള ആഹാര
മുണ്ടാകും. നപ്തലി† സന്തൊഷവാക്കുകളെ തരുവാൻ
പുറത്ത വിട്ട ഒരു മാനാകുന്നു. യൊസെഫ കിണറ്റി

* ശീലൊ എന്നവെൎക്ക സന്ധിരാജാ എന്നൎത്ഥം. യഹൂദ ഗൊത്രത്തിൽ ജന
പ്പാനുള്ള അഭിഷിക്തനെ കുറി കൊള്ളുന്നു.

† യൊസെഫ ജീവിച്ചിരിക്കുന്നു എന്നച്ചനൊടറിയിപ്പാൻ സഹൊദരന്മാൎക്ക
മുമ്പെ ഒടിചെന്നവൻ ഇവനാകുന്നു എന്നു യഹൂദന്മാരുടെ മതം.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/61&oldid=177618" എന്ന താളിൽനിന്ന് ശേഖരിച്ചത്