താൾ:GaXXXIV2.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൦)

ഴിക്കുന്നതല്ലാതെ പുളിപ്പുള്ള ൨ അപ്പങ്ങളെ അൎപ്പിക്കെ
ണം. യഹൊവ ഇസ്രയെലെ ജനിപ്പിച്ച നാൾ മുതൽക്ക
നിത്യ വൃത്തി കഴിപ്പിച്ചു പൊറ്റുന്നതും ഒൎക്കെണം. ആ
ദിവസത്തിൽ തന്നെ ന്യായപ്രമാണം യഹൊവ അറി
യിച്ചു എന്നും തൊന്നുന്നു. ൩. കൂടാരനാൾ. ൭ മാസത്തി
ലെ പൂൎണ്ണിമ തുടങ്ങി ഒലമടൽ ഒലിവ കൊമ്പു മുതലായ
വറ്റെ കൊണ്ടു കുടിഞ്ഞിലും കുടിലും ഉണ്ടാക്കി കൂടാരം എ
ന്നു ഭാവിച്ചു ൭ ദിവസം സഞ്ചാരികളെ പൊലെ പാ
ൎക്കെണം. മരുഭൂമിയിലെ സഞ്ചരിച്ച വഴിയിൽ യഹൊ
വ ശിക്ഷാ രക്ഷകളെ ചെയ്തു നിത്യാവകാശമായ ഭൂമി
യിൽ കുടി ഇരുത്തിയതിനെ അന്നു ഒൎത്തു സന്തൊഷി
ച്ചു ൭ ദിവസത്തിന്നകം ൭൦ കാളകളെ ഹൊമിക്കെണം.
പറമ്പുകളിലുള്ള അനുഭവങ്ങളുടെ എടുപ്പും തീരുക കൊ
ണ്ടും ബഹു സന്തൊഷം. എട്ടാം നാൾ സമൎപ്പണദിവ
സം അന്നു വെദപ്രമാണ വായിച്ചു തീൎക്ക.

III. മഹാ പാപ പരിഹാര ദിനം. ൭ മാസം ൧൦ തിയ്യ
തി ഇസ്രയെലർ എല്ലാവരും നൊമ്പ എടുത്തു അനുതാ
പത്തൊടും സന്യാസത്തൊടും കൂടി പാപങ്ങളെ ഒൎക്കെ
ണ്ടു. മഹാചാൎയ്യൻ അന്നു എല്ലാവൎക്കും വെണ്ടി പാപശാ
ന്തി വരുത്തുവാൻ സ്വൎണ്ണവസ്ത്രങ്ങളെ നീക്കി ൪ വെള്ള
വസ്ത്രങ്ങളെ ധരിച്ചു ആചാൎയ്യന്മാർ പുണ്യസ്ഥലം ജനം
ൟ മൂന്നിനും വെണ്ടി പ്രതിശാന്തി ചെയ്യും. അന്നു മാ
ത്രം അതി പരിശുദ്ധ സ്ഥലത്തിൽ പ്രവെശിക്കും ആ
ദ്യം തിരശ്ശീലക്കകത്ത ധൂപം കാട്ടി സാക്ഷിപ്പെട്ടകത്തെ
പുകകൊണ്ടു മറെക്കും പിന്നെ കാളരക്തത്തൊടും വന്നു
തനിക്കും അഹറൊന്യൎക്കും പ്രായശ്ചിത്തമായി ൭ വട്ടം
കൃപാസനത്തിങ്കൽ തളിക്കും. പിന്നെയും ൨ കൊലാടുക
ളിൽ നറുക്കിട്ട യഹൊവെക്ക വന്നതിനെ അപ്രകാരം ജ
നത്തിന്നു വെണ്ടി ബലികഴിക്കും. അസസെൽക്ക എന്ന
നറുക്ക വന്നതിന്മെൽ കൈവെച്ചു ജനത്തിന്റെ സക
ല പാപങ്ങളെയും എറ്റു പറഞ്ഞു തലമെൽ ആക്കി മരു
ഭൂമിയിലെക്ക വിട്ടയക്കും ഇങ്ങിനെ ദെവരാജ്യത്തിൽ
പാപങ്ങളെ ഇല്ലാതെ ആക്കും. ഇതിനെക്കാൾ ഇസ്ര
യെലൎക്ക ശ്രെഷ്ഠദിവസം ഇല്ല. ഒരു ദിവസത്തിൽ എല്ലാ
വൎക്കും വെണ്ടി സ്വശരീരം കൊണ്ടു പൂൎണ്ണബലിയെ ക
ഴിച്ചിട്ടുള്ള ദെവാഭിഷിക്തന്നു ഇതു മുങ്കുറിയായി വന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/104&oldid=177661" എന്ന താളിൽനിന്ന് ശേഖരിച്ചത്