താൾ:GaXXXIV1.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൎക്കൊസ ൨. അ. ൮൩

<lg n="">ങ്ങളെ മൊചിപ്പാൻ അധികാരമുണ്ടെന്ന നിങ്ങൾ അറിയെണ്ടുന്ന</lg><lg n="൧൧">തിനായിട്ട അവൻ പക്ഷവാതക്കാരനൊടു പറയുന്നു✱) നീ എ
ഴുനീറ്റ നിന്റെ കിടക്കയെ എടുത്ത നിന്റെ ഭവനത്തിലെക്ക</lg><lg n="൧൨"> പൊയിക്കൊൾക എന്ന ഞാൻ നിന്നൊടു പറയുന്നു✱ ഉടന്തന്നെ
അവൻ എഴുനീറ്റ തന്റെ കിടക്കയെ എടുത്തുകൊണ്ട എല്ലാവ
രുടെയും മുമ്പാക പുറപ്പെട്ട പൊകയും ചെയ്തു അതുകൊണ്ട എ
ല്ലാവരും വിസ്മയിച്ച നാം ഒരു നാളും ഇപ്രകാരം കണ്ടിട്ടില്ല എന്ന
പറഞ്ഞ ദൈവത്തെ സ്തുതിക്കയും ചെയ്തു✱</lg>

<lg n="൧൩">എന്നാൽ അവൻ പിന്നെയും സമുദ്രത്തിന്റെ അടുക്കർ പുറ
പ്പെട്ടു പൊയി പുരുഷാരവുമെല്ലാം അവന്റെ അടുക്കൽ വന്നു അ</lg><lg n="൧൪">വൻ അവൎക്ക ഉപദെശിക്കയും ചെയ്തു✱ അവൻ കടന്നു പൊകു
മ്പൊൾ അല്പായുടെ പുത്രനായ ലെവി ചുങ്കസ്ഥലത്തിങ്കൽ ഇരി
ക്കുന്നതിനെ കണ്ടു അവനൊടു പറഞ്ഞു എന്റെ പിന്നാലെ വരി
ക അവൻ എഴുനീറ്റ അവന്റെ പിന്നാലെ പൊകയും ചെയ്തു✱</lg><lg n="൧൫"> പിന്നെ ഉണ്ടായത എന്തെന്നാൽ യെശു അവന്റെ ഭവനത്തിൽ ഭ
ക്ഷണത്തിന്നിരിക്കുമ്പൊൾ വളര ചുങ്കക്കാരും പാപികളൂം യെ
ശുവിനൊടും അവന്റെ ശിഷ്യന്മാരൊടും കൂട ഇരുന്നു എന്തുകൊ
ണ്ടെന്നാൽ അവർ പലരായിരുന്നു അവന്റെ പിന്നാലെ ചെല്ലുക</lg><lg n="൧൬">യും ചെയ്തു✱ എന്നാൽ അവൻ ചുങ്കക്കാരൊടും പാപികളൊടും കൂ
ട ഭക്ഷിക്കുന്നതിനെ ഉപാദ്ധ്യായന്മാരും പറിശന്മാരും കണ്ടാറെ അ
വന്റെ ശിഷ്യന്മാരൊടു പറഞ്ഞു അവൻ ചുങ്കുക്കാരൊടും പാപിക</lg><lg n="൧൭">ളൊടും കൂട ഭക്ഷിച്ച പാനം ചെയ്യുന്നത എന്ത✱ യെശു അതിനെ
കെട്ടാനെ അവരൊടു പറഞ്ഞു അരൊഗികളായുള്ളവൎക്ക വൈദ്യനെ
കൊണ്ട ആവശ്യമില്ല രൊഗികളായുള്ളവൎക്കെ ഉള്ളൂ ഞാൻ നീതിമാ
ന്മാരെ അല്ല പാപികളെ അത്രെ അനുതാപത്തിങ്കലെക്ക വിളി
പ്പാൻ വന്നത✱</lg>

<lg n="൧൮">യൊഹന്നാന്റെയും പറിശന്മാരുടെയും ശിഷ്യന്മാർ ഉപൊ
ഷിക്കുന്നവരായിരുന്നു അവർ വന്ന അവനൊടു പറയുന്നു എ
ന്തിന്നായിട്ട യൊഹന്നാന്റെയും പറിശന്മാരുടെയും ശിഷ്യന്മാർ
ഉപൊഷിക്കയും നിന്റെ ശിഷ്യന്മാർ മാത്രം ഉപൊഷിക്കാതെ ഇ</lg><lg n="൧൯">രിക്കയും ചെയ്യുന്നു✱ എന്നാറെ യെശു അവരൊടു പറഞ്ഞു കല്യാ
ണ ഗൃഹത്തിലെ പൈതങ്ങൾക്ക മണവാളൻ അവരൊടു കൂടയുള്ള
പ്പൊൾ ഉപൊഷിപ്പാൻ കഴിയുമൊ അവൎക്ക മണവാളൻ അവരൊ</lg><lg n="൨൦">ടു കൂട ഉള്ള കാലത്തോളം ഉപൊഷിപ്പാൻ കഴികയില്ല✱ എ
ന്നാൽ മണവാളൻ അവരിൽനിന്ന എടുക്കപ്പെടെണ്ടുന്ന ദിവസങ്ങൾ
വരും അപ്പൊൾ അവർ ആ ദിവസങ്ങളിൽ ഉപൊഷിക്കയും ചെ</lg><lg n="൨൧">യ്യും✱ വിശെഷിച്ചും ഒരുത്തനും ഒരു പുതിയ വസ്ത്രത്തിന്റെ
ഖണ്ഡത്തെ പഴയ വസ്ത്രത്തിന്മെൽ തുന്നുമാറില്ല അപ്രകാരമാ
യാൽ അതിങ്കൽ തുന്നിയ പുതിയ ഖണ്ഡം പഴയതിൽനിന്ന എടു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/95&oldid=176999" എന്ന താളിൽനിന്ന് ശേഖരിച്ചത്