താൾ:GaXXXIV1.pdf/636

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൨ അറിയിപ്പ ൧൮. അ.

<lg n=""> പിന്നെ ഇവയുടെ ശെഷം മഹാധികാരമുള്ള ഒരു ദൈവദൂതൻ
സ്വൎഗ്ഗത്തിൽനിന്ന ഇറങ്ങുന്നതിനെ ഞാൻ കണ്ടു അവന്റെ മഹ</lg><lg n="൨">ത്വത്താൽ ഭൂമി പ്രകാശിക്കയും ചെയ്തു✱ വിശെഷിച്ച അവൻ ഒ
രു മഹാ ശബ്ദത്തൊടെ ഉറക്കെ വിളിച്ചു പറഞ്ഞു മഹാ ബാബി
ലൊൻ വീണുപൊയി വീണുപൊയി അത പിശാചുകളുടെ വാസ
സ്ഥലവും സകല അശുദ്ധാത്മാവിന്റെ കാവൽ സ്ഥലവും അശുദ്ധി
യും ദ്വെഷ്യവുമുള്ള സകല പക്ഷികളുടെയും കൂടുമായിതീൎന്നുമിരിക്കു</lg><lg n="൩">ന്നു✱ എന്തുകൊണ്ടെന്നാൽ അവളുടെ വെശ്യാദൊഷത്തിന്റെ
ക്രൂര മധുവിൽനിന്ന സകല ജാതികളും പാനംചെയ്തു ഭൂമിയിലുള്ള
രാജാക്കന്മാരും അവളൊടു കൂടി വെശ്യാദൊഷം ചെയ്തു ഭൂമിയിലു
ള്ള വ്യാപാരികളും അവളുടെ കൌതുകത്തിന്റെ പരിപൂൎണ്ണത</lg><lg n="൪">യാൽ സമ്പന്നന്മാരായി തീരുകയും ചെയ്തു✱ പിന്നെ സ്വൎഗ്ഗ
ത്തിൽനിന്ന മറ്റൊരു ശബ്ദത്തെ ഞാൻ കെട്ടു അത പറഞ്ഞു
എന്റെ ജനങ്ങളെ നിങ്ങൾ അവളുടെ പാപങ്ങളിൽ ഒാഹരിയുള്ള
വരാകാതെയും അവളുടെ ബാധകളിൽനിന്ന പ്രാപിക്കാതെയും</lg><lg n="൫"> ഇരിപ്പാൻ അവളിൽനിന്ന പുറപ്പെടുവിൻ✱ എന്തുകൊണ്ടെ
ന്നാൽ അവളുടെ പാപങ്ങൾ സ്വൎഗ്ഗത്തൊളം എത്തി അവളുടെ അ</lg><lg n="൬">ന്യായങ്ങളെ ദൈവം ഓൎത്തുമിരിക്കുന്നു✱ അവൾ നിങ്ങൾക്ക
കൊടുത്തതുപൊലെ നിങ്ങൾ അവൾക്ക പകരം കൊടുപ്പിൻ അവ
ളുടെ ക്രിയകളിൻ പ്രകാരം അവൾക്ക ഇരട്ടിപ്പായി കൂട്ടി കൊടു
ക്കയും ചെയ്വിൻ അവൾ പകൎന്ന പാത്രത്തിൽ അവൾക്ക ഇരട്ടി</lg><lg n="൭">പ്പായി പകരുവിൻ✱ എത്രത്തൊളം അവൾ തന്നെത്തന്നെ മ
ഹത്വപ്പെടുത്തി കൌതുകത്തൊടിരുന്നുവൊ അത്രത്തൊളം ബാധ
യെയും ദുഃഖത്തെയും അവൾക്ക കൊടുപ്പിൻ അതെന്തുകൊണ്ടെ
ന്നാൽ അവൾ തന്റെ ഹൃദയത്തിൽ പറയുന്നു ഞാൻ രാജസ്ത്രീ
യായിരുന്നിരിക്കുന്നു ഞാൻ വിധവയുമല്ല ഞാൻ ദുഃഖത്തെ കാ</lg><lg n="൮">ണുകയുമില്ല✱ ഇതിന്റെ നിമിത്തമായിട്ട ഒരു ദിവസത്തിൽ
അവളുടെ ബാധകളാകുന്ന മരണവും ദുഃഖവും ക്ഷാമവും ഉണ്ടായ്വ
രും അവൾ അഗ്നിയിൽ അശെഷം ചുട്ടുകളയപ്പെടും അതെന്തു
കൊണ്ടെന്നാൽ അവൾക്ക ന്യായം വിധിക്കുന്ന ദൈവമായ കൎത്താ</lg><lg n="൯">വ ശക്തനാകുന്നു✱ അവളൊടു കൂടി വെശ്യാദൊഷം ചെയ്ത കൌ
തുകമായിരുന്ന ഭൂമിയിലുള്ള രാജാക്കന്മാരും അവളുടെ ദഹന
പുകയെ കാണുമ്പൊൾ അവൾക്കായ്ക്കൊണ്ട കരഞ്ഞ അവളെ കുറി</lg><lg n="൧൦">ച്ച പ്രലാപിച്ച✱ അവളുടെ ബാധയുടെ ഭയത്താൽ ദൂരത്ത നി
ന്നിട്ട ഹാ കഷ്ടം കഷ്ടം മഹാ പട്ടണമായ ബാബെലൊനെ വലിയ
പട്ടണമെ ഒരു മണി നെരത്തിന്നകം നിന്റെ ശിക്ഷവിധി വ</lg><lg n="൧൧">ന്നുവല്ലൊ എന്ന പറയും✱ ഭൂമിയിലുള്ള വ്യാപാരികളും കരകയും
അവൾക്കായ്കൊണ്ട ദുഃഖിക്കയും ചെയ്യും അതെന്തുകൊണ്ടെന്നാൽ ത</lg><lg n="൧൨">ങ്ങളുടെ ചരക്കായ✱ പൊന്നും വെള്ളിയും രത്നവും മുത്തും നെരി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/636&oldid=177540" എന്ന താളിൽനിന്ന് ശേഖരിച്ചത്