താൾ:GaXXXIV1.pdf/635

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറിയിപ്പ ൧൮. അ. ൩൩൧

<lg n="">കുവാനിരിക്കുന്നു (ലൊകമുണ്ടായ നാൾ മുതൽ ജീവപുസ്തകത്തിൽ
നാമം എഴുതപ്പെട്ടിരിക്കാത്ത) ഭൂമിയിലുള്ള പ്രജകൾ ൟ മൃഗ
ത്തെ അത ഉണ്ടായിരുന്നു എന്നും അത ഇല്ലാ എങ്കിലും ഉണ്ട എ</lg><lg n="൯">ന്നും നൊക്കി ആശ്ചൎയ്യപ്പെടുകയും ചെയ്യും✱ ഇവിടെ ജ്ഞാനമുള്ള
മനസ്സുണ്ട ആ എഴു തലകൾ സ്ത്രീയിരിക്കുന്ന എഴ മലകളാകുന്നു✱</lg><lg n="൧൦"> എഴ രാജാക്കന്മാരുമുണ്ട അഞ്ചുപെർ വീണുപൊയി ഒരുത്തനുണ്ട
മറ്റവൻ ഇനിയും വന്നിട്ടില്ല എന്നാൽ അവൻ വരുമ്പൊൾ കു</lg><lg n="൧൧">റഞ്ഞൊരു കാലം ഇരിക്കെണ്ടുന്നതാകുന്നു✱ ഇരുന്നതും ഇല്ലാ
തിരിക്കുന്നതുമായുള്ള മൃഗം തന്നെ എട്ടാമതാകുന്നു ആ എഴിലും ഒ</lg><lg n="൧൨">ന്നാകുന്നു നാശത്തിലെക്ക പൊകയും ചെയ്യുന്നു✱ എന്നാൽ നീ
കണ്ട പത്തു കൊമ്പുകളും ഇനിയും രാജ്യം കിട്ടാത്ത പത്തു രാജാ
ക്കന്മാരാകുന്നു മൃഗത്തൊടു കൂടി ഒരു മണിനെരം രാജാക്കന്മാരെ</lg><lg n="൧൩">ന്നപൊലെ അധികാരം പ്രാപിക്കുന്നു താനും✱ ഇവൎക്ക ഒരു മത
മുണ്ട അവർ തങ്ങളുടെ ശക്തിയെയും അധികാരത്തെയും മൃഗത്തി</lg><lg n="൧൪">ന്ന കൊടുക്കയും ചെയ്യും✱ ഇവർ ആട്ടിൻകുട്ടിയൊട യുദ്ധം ചെ
യ്യും ആട്ടിൻകുട്ടി അവരെ ജയിക്കയും ചെയ്യും അതെന്തുകൊണ്ടെ
ന്നാൽ അവൻ കൎത്താധികൎത്താവും രാജാധിരാജാവുമാകുന്നു അ
വനൊടു കൂടിയുള്ളവർ വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ട</lg><lg n="൧൫">വരും വിശ്വാസമുള്ളവരും ആകുന്നു✱ പിന്നെയും അവൻ എ
ന്നൊടു പറയുന്നു നീ ആ വെശ്യാസ്ത്രീ ഇരിക്കുന്നെടത്തെ കണ്ട വെ
ള്ളങ്ങൾ ജനങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും ആകു</lg><lg n="൧൬">ന്നു✱ എന്നാൽ നീ മൃഗത്തിന്മെൽ കണ്ട പത്തുകൊമ്പുകൾ ഇവർ
വെശ്യാസ്ത്രിയെ ദ്വെഷിക്കയും അവളെ വ്യൎത്ഥമായും നഗ്നമായുമാ
ക്കുകയും അവളുടെ മാംസത്തെ ഭക്ഷിക്കയും അവളെ അഗ്നികൊ</lg><lg n="൧൭">ണ്ട ചുട്ടുകളകയും ചെയ്യും✱ എന്തുകൊണ്ടെന്നാൽ തന്റെ അഭിമ
തത്തെ അവർ ചെയ്വാനായിട്ടും എകാഭിമതമായി ചെയ്വാനായി
ട്ടും ദൈവത്തിന്റെ വചനങ്ങൾ നിവൃത്തിക്കുവൊളത്തിന്ന തങ്ങ
ളുടെ രാജ്യത്തെ മൃഗത്തിന്ന കൊടുപ്പാനായിട്ടും ദൈവം അവരു</lg><lg n="൧൮">ടെ ഹൃദയങ്ങളിൽ തൊന്നിച്ചിരിക്കുന്നു എന്നാൽ നീ കണ്ടിട്ടുള്ള
സ്ത്രീ ഭൂമിയിലുള്ള രാജാക്കന്മാരുടെമെൽ രാജ്യ പരിപാലനം ചെ
യ്യുന്ന മഹാ പട്ടണമാകുന്നു✱</lg>

൧൮ അദ്ധ്യായം

൧ ബാബിലൊൻ വീണുപൊയി എന്നുള്ളത,— ൪ ദൈവത്തി
ന്റെ ജനങ്ങൾ അവളിൽനിന്ന പുറപ്പെടുന്നു എന്നുളളത.—
൯ ഭൂമിയിലുള്ള രാജാക്കന്മാർ വ്യാപാരികളൊടും കപ്പലാളുക
ളൊടും കൂടി അവളെ കുറിച്ച പ്രലാപിക്കുന്നു എന്നുള്ളത.—
൨൦ അവളുടെ നെരെയുള്ള ദൈവത്തിന്റെ ന്യായ വിധികൾ
ക്കായിട്ട പരിശുദ്ധന്മാർ സന്തൊഷിക്കുന്നു എന്നുള്ളത്

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/635&oldid=177539" എന്ന താളിൽനിന്ന് ശേഖരിച്ചത്