താൾ:GaXXXIV1.pdf/620

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൧ അറിയിപ്പ ൮. അ.

<lg n=""> ബലിപീഠത്തിലെ അഗ്നികൊണ്ടു നിറച്ച ഭൂമിയിലെക്ക ഇട്ടു കള
ഞ്ഞു അപ്പൊൾ ശബ്ദങ്ങളും ഇടിമുഴക്കങ്ങളും മിന്നൽകളും ഭൂകമ്പ</lg><lg n="൬">വും ഉണ്ടായി✱ എന്നാറെ എഴു കാഹളങ്ങളെ പിടിച്ചിരുന്ന ആ എ</lg><lg n="൭">ഴു ദൈവദൂതന്മാർ ഊതുവാനായിട്ട തങ്ങളെ ഒരുക്കി✱ ഒന്നാമ
ത്തെ ദൈവദൂതൻ ഊതി അപ്പൊൾ രക്തം കൂടി കലൎന്ന കൽമഴ
യും അഗ്നിയുമുണ്ടായി ഭൂമിയുടെ മെൽ വൎഷിക്കപ്പെട്ടു മൂന്നിലൊരു
ഭാഗം വൃക്ഷങ്ങളും വെന്തുപൊയി സകല പച്ചപ്പുല്ലും വെന്തു
പൊയി✱</lg>

<lg n="൮"> രണ്ടാമത്തെ ദൈവദൂതൻ ഊതി അപ്പൊൾ അഗ്നിയാൽ കത്ത
പ്പെടുന്ന ഒരു വലിയ പൎവതം പൊലെ സമുദ്രത്തിലെക്ക തള്ള
പ്പെട്ടു സമുദ്രത്തിൽ മൂന്നിലൊരു ഭാഗം രക്തമായി തീരുകയും✱</lg><lg n="൯"> സമുദ്രത്തിലിരിക്കുന്ന ജീവനുള്ള പ്രാണികളിൽ മൂന്നിലൊര ഒ
ഹരി ചാകുകയും കപ്പൽകളിൽ മൂന്നിലൊര ഒഹരി നശിച്ചുപൊ
കയും ചെയ്തു✱</lg>

<lg n="൧൦"> മൂന്നാമത്തെ ദൈവദൂതൻ ഊതി അപ്പൊൾ സ്വൎഗ്ഗത്തിൽനിന്ന
ദീപെട്ടിപൊലെ കത്തുന്ന ഒരു വലിയ നക്ഷത്രം വിണു അത ന
ദികളിൽ മൂന്നിലൊര ഓഹരിയിലും നീരുറവകളിലും വീഴുകയും</lg><lg n="൧൧"> ചെയ്തു✱ ആ നക്ഷത്രത്തിന്റെ പെർ കാഞ്ഞിരം എന്ന പറ
യപ്പെടുന്നു വെള്ളങ്ങളിൽ മൂന്നിലൊര ഒഹരി കാഞ്ഞിരക്കയ്പായി
തീൎന്നു വെള്ളങ്ങൾ കയ്പായിരുന്ന ഹെതുവായിട്ട അവകൊണ്ട മനു
ഷ്യരിൽ പലരും മരിക്കയും ചെയ്തു✱</lg>

<lg n="൧൨"> നാലാമത്തെ ദൈവദൂതൻ ഊതി അപ്പൊൾ സൂൎയ്യൻ മൂന്നിലൊ
രു ഭാഗവും ചന്ദ്രൻ മൂന്നിലൊരു ഭാഗവും നക്ഷത്രങ്ങളിൽ മൂന്നി
ലൊരു ഭാഗവും നഷ്ടപ്പെട്ടു അപ്രകാരം അവയിൽ മൂന്നിലൊരു
ഭാഗം ഇരുണ്ടുപൊകയും പകലും അപ്രകാരം രാത്രിയും മൂന്നിലൊ
രു ഭാഗം പ്രകാശിക്കാതെ ഇരിക്കയും ചെയ്തു✱</lg>

<lg n="൧൩"> അപ്പൊൾ ഞാൻ നൊക്കി ആകാശ മദ്ധ്യത്തിൽ കൂടി പറക്കുന്ന
ഒരു ദൈവദൂതൻ കാഹളം ഊതുവാൻ പൊകുന്ന മൂന്നു ദൈവദൂത
ന്മാരുടെ ശെഷമുള്ള കാഹളശബ്ദങ്ങൾ ഹെതുവായിട്ട ഭൂമിയിൽ
വസിക്കുന്നവൎക്ക കഷ്ടം കഷ്ടം കഷ്ടം എന്ന ഒരു മഹാ ശബ്ദത്തൊ
ടെ പറയുന്നതിനെ കെൾക്കയും ചെയ്തു✱</lg>

൯ അദ്ധ്യായം

൧ അഞ്ചാമത്തെ ദൈവദൂതൻ ഊതുമ്പൊൾ ഒരു നക്ഷത്രംആ
കാശത്തുനിന്നു വീഴുന്നത അവന്ന പാതാളത്തിന്റെ താ
ക്കൊൽ കൊടുക്കപ്പെടുന്നത.— ൨ അവൻ ആ പാതാളക്കുഴി
യെ തുറക്കയും തെളുകളെപൊലെ വിട്ടിലുകൾ പുറപ്പെടുക
യും ചെയ്യുന്നത.— ൧൨ മുമ്പിലത്തെ കഷ്ടം കഴിഞ്ഞു.— ൧൩
ആറാമത്തെ കാഹളം ഉൗതുന്നത.— ൧൪ കെട്ടപ്പെട്ടിരുന്ന
നാലു ദൈവദൂതന്മാർ അഴിച്ചു വിടപ്പെടുന്നത

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/620&oldid=177524" എന്ന താളിൽനിന്ന് ശേഖരിച്ചത്