താൾ:GaXXXIV1.pdf/608

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൩ അറിയിപ്പ ൧. അ.

<lg n="൯">ള്ളവനായുള്ള സൎവ വല്ലഭനാകുന്ന കൎത്താവ പറയുന്നു✱ നിങ്ങ
ളുടെ സഹൊദരനായും കഷ്ടതയിലും യെശു ക്രിസ്തുവിന്റെ രാജ്യ
ത്തിലും ക്ഷമയിലും കൂടി ഒഹരിക്കാരനായുമിരിക്കുന്ന യൊഹ
ന്നാനായ ഞാൻ ദൈവത്തിന്റെ വചനം നിമിത്തമായിട്ടും
യെശു ക്രിസ്തുവിന്റെ സാക്ഷി നിമിത്തമായിട്ടും പത്തമുസെന്നുപെ</lg><lg n="൧൦">രുള്ള ദ്വീപിലുണ്ടായിരുന്നു✱ ഞാൻ കൎത്താവിന്റെ ദിവസ</lg><lg n="൧൧">ത്തിൽ ആത്മാവിങ്കലായി അപ്പൊൾ എന്റെ പിറകെ✱ ഞാൻ
അല്പായും ഒമെഗായും ആദ്യനും അന്ത്യനുമാകുന്നു എന്നും നീ കാണു
ന്നതിനെ ഒരു പുസ്തകത്തിൽ എഴുതി ആസിയായിലുള്ള എഴുസ
ഭകൾക്ക എഫെസുസിന്നും സ്മൎന്നായ്ക്കും പെൎഗ്ഗമുസിന്നും തീയത്തീ
റായ്ക്കും സൎദ്ദെസിന്നും ഫീലദെല്വിയായ്ക്കും ലയൊദിക്കെയായ്ക്കും അ
യക്ക എന്നും ഒരു കാഹളത്തിന്റെ എന്നപൊലെ ഒരു മഹാ ശ</lg><lg n="൧൨">ബ്ദം പറയുന്നത കെട്ടു✱ അപ്പൊൾ എന്നൊടു സംസാരിച്ച ശബ്ദ
ത്തെ നൊക്കുവാൻ ഞാൻ തിരിഞ്ഞു തിരിഞ്ഞപ്പൊൾ എഴു പൊ</lg><lg n="൧൩">ൻ നിലവിളക്കുകളെയും✱ ആ എഴു നിലവിളക്കുകളുടെ നടുവിൽ
നീല അങ്കി ധരിച്ച മാറിടത്തിൽ പൊൻകച്ച കെട്ടിയവനായി മ
നുഷ്യ പുത്രനൊടു സദൃശനായ ഒരുത്തനെ കാണുകയും ചെയ്തു✱</lg><lg n="൧൪"> അവന്റെ തലയും തലമുടിയും വെണ്മയുള്ള പഞ്ഞിപൊലെ ഉ
ച്ച മഞ്ഞുപൊലെയും വെണ്മയായും അവന്റെ കണ്ണുകൾ ഒര അ</lg><lg n="൧൫">ഗ്നിജ്വാലപൊലെയും✱ അവന്റെെ കാലുകൾ ഉലയിൽ കായുന്നു
എന്നപൊലെ നല്ല പിച്ചളെക്ക സമമുളളവയായും അവന്റെ ശ</lg><lg n="൧൬">ബ്ദം അനെകം വെളളങ്ങളുടെ ഇരച്ചൽ പൊലെയും ഇരുന്നു✱ വി
ശെഷിച്ച അവന്ന തന്റെ വലത്തു കയ്യിൽ എഴു നക്ഷത്രങ്ങൾ ഉ
ണ്ടായിരുന്നു അവന്റെ വായിൽനിന്ന മൂൎഛയുളെളാരു ഇരുമുന
വാൾ പുറപ്പെടുകയും ചെയ്തു അവന്റെ മുഖഭാവവും സൂൎയ്യൻ ത</lg><lg n="൧൭">ന്റെ ശക്തിയാടു പ്രകാശിക്കുന്നതുപൊലെ ഇരുന്നു✱ വിശെ
ഷിച്ചും ഞാൻ അവനെ കണ്ടപ്പൊൾ മരിച്ചവനെപ്പൊലെ അവ
ന്റെ പാദങ്ങളിൽ വീണു അപ്പൊൾ അവൻ തന്റെ വലതുകയ്യെ
എന്റെ മെൽ വെച്ച എന്നൊടു പറഞ്ഞു ഭയപ്പെടരുത ഞാൻ</lg><lg n="൧൮"> ആദ്യനും അന്ത്യനും ആകുന്നു✱ ഞാൻ ജീവിച്ചിരിക്കുന്നവനും മ
രിച്ചിരുന്നവനുമാകുന്നു എന്നാൽ കണ്ടാലും ഞാൻ ഇനി എന്നെ
ക്കും ജീവിക്കുന്നവനാകുന്നു ആമെൻ ഞാൻ നരകത്തിന്റെയും</lg><lg n="൧൯"> മരണത്തിന്റെയും താക്കൊലുകളുള്ളവനുമാകുന്നു✱ നീ കണ്ട കാ
ൎയ്യങ്ങളെയും ഇരിക്കുന്ന കാൎയ്യങ്ങളെയും ഇനിമെൽ ഉണ്ടാകുവാനുള്ള</lg><lg n="൨൦"> കാൎയ്യങ്ങളെയും എഴുതുക✱ എന്റെ വലത്തു കയ്യിൽ നീ കണ്ട എ
ഴു നക്ഷത്രങ്ങളുടെ രഹസ്യത്തെയും എഴു പൊൻ നിലവിളക്കുകളു
ടെ വസ്തുതയെയും തന്നെ ആ എഴു നക്ഷത്രങ്ങൾ എഴു സഭകളുടെ
ദൂതന്മാരാകുന്നു നീ കണ്ട ആ എഴു നിലവിളക്കുകളും എഴു സഭക
ളാകുന്നു✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/608&oldid=177512" എന്ന താളിൽനിന്ന് ശേഖരിച്ചത്