താൾ:GaXXXIV1.pdf/609

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറിയിപ്പ ൨. അ. ൩൦൪

൨ അദ്ധ്യായം

൧ എഫെസുസിലും, —൮ സ്മൎന്നായിലും,— ൧൨ പെൎഗ്ഗമുസിലും,—
൧൮ തീയത്തീറായിലുമുള്ള സഭകളിലെ ദൂതന്മാരാകുന്ന ദൈവ
ഭൃത്യന്മാൎക്ക എന്ത എഴുതെണമെന്നു കല്പിച്ചിരിക്കുന്നു എന്നുളളത
അവയിൽ പ്രശംസിക്കപ്പെടുകയൊ കുറവായി കാണപ്പെടു
കയൊ ചെയ്യുന്നത ഇന്നത എന്നുമുള്ളത.

<lg n=""> എഫെസുസ സഭയുടെ ദൂതന്ന നീ എഴുതുക എഴു നക്ഷത്രങ്ങ
ളെ തന്റെ വലത്തുകയ്യിൽ പിടിക്കുന്നവനായി എഴു പൊൻ നി
ലവിളക്കുകളുടെ നടുവിൽ നടക്കുന്നവനായവൻ ൟ കാൎയ്യങ്ങ</lg><lg n="൨">ളെ പറയുന്നു✱ ഞാൻ നിന്റെ ക്രിയകളെയും നിന്റെ പ്രയ
ത്നത്തെയും നിന്റെ ക്ഷമയെയും നിനക്ക ദൊഷമുള്ളവരെ സ
ഹിച്ചു കൂടാ എന്നും അപ്പൊസ്തൊലന്മാരായിരിക്കാതെയും തങ്ങളെ
അപ്പൊസ്തൊലന്മാരെന്ന പറയുന്നവരെ നീ ശൊധന ചെയ്ത അ</lg><lg n="൩">വരെ വ്യാജക്കാരെന്ന കണ്ടെത്തി എന്നും✱ നീ സഹിച്ചു എന്നും
നിനക്ക ക്ഷമയുണ്ടെന്നും നീ എന്റെ നാമത്തിൻ നിമിത്തമായി
ട്ട ആലസ്യപ്പെടാതെ അദ്ധ്വാനപ്പെട്ടു എന്നും അറിഞ്ഞിരിക്കുന്നു✱</lg><lg n="൪"> എങ്കിലും നീ നിന്റെ ആദ്യ സ്നെഹത്തെ വിട്ടതുകൊണ്ട നിന്റെ</lg><lg n="൫"> നെരെ എനിക്ക അല്പം കാൎയ്യമുണ്ട✱ ആയതുകൊണ്ട നീ എവിടെ
നിന്ന വിണിരിക്കുന്നു എന്ന നീ ഓൎത്ത അനുതാപപ്പെട്ട ആദ്യക്രി
യകളെ ചെയ്ത അല്ലെന്നുവരികിൽ ഞാൻ നിന്റെ അടുക്കൽ വെ
ഗത്തിൽ വരും നീ അനുതാപപ്പെടാതെഇരുന്നാൽ നിന്റെ നി
ലവിളക്കിനെ അതിന്റെ സ്ഥലത്തിൽനിന്ന നീക്കികളകയും ചെ</lg><lg n="൬">യും✱ എന്നാൽ ഞാനും വെറുക്കുന്ന നിക്കൊൽമതക്കാരുടെ ക്രിയ</lg><lg n="൭">കളെ നീ വെറുക്കുന്നു എന്നുള്ളത നിനക്കുണ്ട✱ ആത്മാവ സഭക
ളൊടു പറയുന്നത എന്തെന്ന ചെവിയുള്ളവൻ കെൾക്കട്ടെ ജയിക്കു
ന്നവന്ന ദൈവത്തിന്റെ പറുദീസായുടെ നടുവിലിരിക്കുന്ന ജീവ
നുള്ള വൃക്ഷത്തിൽനിന്ന ഭക്ഷിപ്പാൻ ഞാൻ കൊടുക്കും✱</lg>

<lg n="൮"> പിന്നെ സ്മൎന്നായുടെ ദൂതന്ന എഴുതുക മരിച്ചിരുന്നവനും ജീവ
നൊടിരിക്കുന്നവനുമായി ആദ്യനും അന്ത്യനുമായവൻ ൟ കാൎയ്യ</lg><lg n="൯">ങ്ങളെ പറയുന്നു✱ ഞാൻ നിന്റെ ക്രിയകളെയും ഉപദ്രവത്തെ
യും (നി സമ്പന്നനെന്നാലും) ദാരിദ്ര്യത്തെയും തങ്ങൾ യെഹൂദ
ന്മാരെന്ന പറകയും യെഹൂദന്മാരായിരിക്കാതെ സാത്താന്റെ സ
ഭയിലിരിക്കയും ചെയ്യുന്നവരുടെ ദൂഷണത്തെയും അറിഞ്ഞിരി</lg><lg n="൧൦">ക്കുന്നു✱ നീ അനുഭവിപ്പാനുള്ള കഷ്ടങ്ങളിൽ ഒന്നും ഭയപ്പെടരു
ത കണ്ടാലും നിങ്ങൾ പരീക്ഷിക്കപ്പെടുവാനായിട്ട പിശാച നിങ്ങ
ളിൽ ചിലരെ കാരാഗൃഹത്തിലാക്കുവാനിരിക്കുന്നു നിങ്ങൾക്ക പ
ത്തു ദിവസം ഉപദ്രവം ഉണ്ടാകുകയും ചെയ്യും നീ മരണ പൎയ്യന്തം
വിശ്വാസമുള്ളവനായിരിക്ക എന്നാൽ ഞാൻ നിനക്ക ജീവന്റെ</lg>

N n 2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/609&oldid=177513" എന്ന താളിൽനിന്ന് ശേഖരിച്ചത്