താൾ:GaXXXIV1.pdf/551

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രായക്കാർ ൭. അ. ൨൪൯

<lg n="">വും നല്ല ആശാബന്ധത്തിന്റെ പ്രവെശനമത്രെ അതിനാൽ</lg><lg n="൨൦"> നാം ദൈവത്തിന്റെ അടുക്കൽ സമീപിക്കുന്നു✱ വിശെഷിച്ചും
അവൻ ആണ കൂടാതെ (ആചാൎയ്യൻ) ആക്കപ്പെട്ടിരുന്നില്ലാത്തത</lg><lg n="൨൧"> എത്രയൊ✱ (എന്തെന്നാൽ അവർ ആണ കൂടാതെ ആചാൎയ്യന്മാരാ
ക്കപ്പെടുന്നു എന്നാൽ ഇവൻ നീ മെൽക്കിസെദെക്കിന്റെ ക്രമപ്ര
കാരം എന്നെന്നെക്കും ഒര ആചാൎയ്യകനാകുന്നു എന്ന കൎത്താവ ആ
ണയിട്ട അനുതാപിക്കയുമില്ല എന്ന അവനൊട പറഞ്ഞവനാൽ</lg><lg n="൨൨"> ആണയൊട കൂടി തന്നെ)✱ അത്രയും അധികം യെശു വിശെ</lg><lg n="൨൩">ഷമുള്ള നിയമത്തിന്റെ ഉത്തരവാദിയായി തീൎന്നു✱ പിന്നെയും മ
രണത്താൽ നിലനില്പാൻ അനുവദിക്കപ്പെടായ്ക കൊണ്ട അവർ</lg><lg n="൨൪"> പല ആചാൎയ്യകന്മാരായിരുന്നു സത്യം✱ എന്നാൽ ഇവന്ന താൻ എ
ന്നെന്നെക്കും നിലനില്ക്കുന്നതുകൊണ്ട മാറിപൊകാത്ത ആചാൎയ്യ</lg><lg n="൨൫">ത്വമൂണ്ട✱ എന്നതുകൊണ്ട അവന്ന തന്റെ മൂലമായി ദൈവത്തി
ന്റെ അടുക്കൽ വരുന്നവരെ അവസാനത്തൊളം രക്ഷിപ്പാനും
കഴിയും അത എന്തുകൊണ്ടെന്നാൽ അവൻ അവൎക്ക വെണ്ടി പ്രാ</lg><lg n="൨൬">ൎത്ഥന ചെയ്യുന്നതിന്ന എന്നെന്നെക്കും ജിവിക്കുന്നു✱ എന്തുകൊ
ണ്ടെന്നാൽ പരിശുദ്ധനും ദൊഷമില്ലാത്തവനും കറയില്ലാത്തവ
നും പാപികളിൽനിന്ന വെർപ്പെട്ടവനും സ്വൎഗ്ഗങ്ങളെക്കാൾ ഉന്ന
തനായവനുമായി ഇപ്രകാരമുള്ളൊരു പ്രധാനാചാൎയ്യൻ നമുക്കു</lg><lg n="൨൭"> യൊഗ്യനായി✱ മുമ്പെ തന്റെ സ്വന്ത പാപങ്ങൾക്കു വെണ്ടിയും
പിന്നെ ജനങ്ങളുടെ (പാപങ്ങൾക്കു വെണ്ടിയും) ആ പ്രധാനാചാ
ൎയ്യന്മാർ എന്നപൊലെ ദിനം പ്രതിയും ബലി കഴിപ്പാൻ അവ
ന്ന ആവശ്യമില്ല എന്തുകൊണ്ടെന്നാൽ തന്നെ തന്നെ ബലി കൊടു</lg><lg n="൧൮">ത്തപ്പൊൾ അവൻ ഇതിനെ ഒരിക്കൽ ചെയ്തുവല്ലൊ✱ എന്തെ
ന്നാൽ ന്യായപ്രമാണം ബലഹീനതയുള്ള മനുഷ്യരെ പ്രധാ
നാചാൎയ്യന്മാരായിട്ടാക്കുന്നു എന്നാൽ ന്യായപ്രമാണത്തിന്റെ
ശെഷം ഉണ്ടായ ആണയുടെ വചനം എന്നെന്നെക്കും ശുദ്ധീകരിക്ക
പ്പെട്ട പുത്രനെ ആക്കി വെക്കുന്നു✱</lg>

൮ അദ്ധ്യായം

൧ ക്രിസ്തുവിന്റെ നിത്യമായുള്ള ആചാൎയ്യസ്ഥാനം കൊണ്ട ലെവി
സംബന്ധമായുള്ള ആചാൎയ്യസ്ഥാനവും.— ൭ നിത്യമായുള്ള നി
യമം കൊണ്ടു നിത്യമല്ലാത നിയമവും തള്ളപ്പെടുന്നത.

<lg n=" ">എന്നാൽ പറയപ്പെട്ട കാൎയ്യങ്ങളുടെ തുക ഇതാകുന്നു നമുക്ക ഇ
പ്രകാരമുള്ള പ്രധാനാചാൎയ്യൻ സ്വൎഗ്ഗങ്ങളിൽ മഹത്വത്തിന്റെ</lg><lg n="൨"> സിംഹാസനത്തിന്റെ വലത്തുഭാഗത്തിരിക്കുന്നവനും✱ പരിശു
ദ്ധ സ്ഥലത്തിലെയും മനുഷ്യനല്ല കൎത്താവ തന്നെ ഇട്ടിട്ടുള്ള സത്യ</lg><lg n="൩"> കൂടാരത്തിലെയും ശുശ്രൂഷക്കാരനും ഉണ്ട✱ എന്തുകൊണ്ടെന്നാൽ
ഒരൊരു പ്രധാനാചാൎയ്യൻ വഴിപാടുകളെയും ബലികളെയും ക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/551&oldid=177455" എന്ന താളിൽനിന്ന് ശേഖരിച്ചത്