താൾ:GaXXXIV1.pdf/552

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫൦ എബ്രായക്കാർ ൮. അ.

<lg n="">ഴിപ്പാൻ ആക്കി വെക്കപ്പെടുന്നു അതുകൊണ്ട നിവെദിപ്പാൻ വല്ല</lg><lg n="൪"> തും ഇവന്നും ഉണ്ടാകുന്നത ആവശ്യമായി✱ അവൻ ഭൂമിയിലിരി
ക്കുന്നു എന്നുവരികിൽ ആചാൎയ്യനായിരിക്കയില്ല അതെന്തുകൊ
ണ്ടെന്നാൽ ന്യായപ്രമാണ പ്രകാരം വഴിപാടുകള കഴിക്കുന്ന ആ</lg><lg n="൫">ചാൎയ്യന്മാർ ഉണ്ട✱ ഇവർ സ്വൎഗ്ഗകാൎയ്യങ്ങളുടെ ദൃഷ്ടാന്തത്തിന്നും നി
ഴലിന്നും ശുശ്രൂഷ ചെയ്യുന്നു കൂടാരത്തെ തീൎപ്പാൻ മൊശെ ഭാവി
ച്ചപ്പൊൾ നീ സകലത്തെയും പൎവതത്തിൽ നിനക്ക കാണിക്
പ്പെട്ട മാതൃകപ്രകാരം തന്നെ ചെയ്വാൻ നൊക്കുക എന്ന അവന്ന</lg><lg n="൬"> ദൈവനിയൊഗമുണ്ടായ പ്രകാരം തന്നെ✱ എന്നാൽ ഇപ്പൊൾ
അവൻ എറ്റവും നല്ല വാഗ്ദത്തങ്ങളുടെ മെൽ ചട്ടമാക്കപ്പെട്ടതാ
യി എത്ര വിശെഷമായുള്ള നിയമത്തിന്റെ മദ്ധ്യസ്ഥനാകുന്നു</lg><lg n="൭">വൊ അത്ര വിശെഷമുള്ള ശുശ്രൂഷയെയും പ്രാപിച്ചു✱ എന്തെ
ന്നാൽ ആ ഒന്നാമത്തെ (നിയമം) കുറ്റം കൂടാതെ ഇരുന്നു എ
ങ്കിൽ പിന്നെ രണ്ടാമത്തതിന്ന സ്ഥലം അന്വെഷിക്കപ്പെടുകയില്ല</lg><lg n="൮"> എന്തുകൊണ്ടെന്നാൽ അവരെ കുറ്റപ്പെടുത്തീട്ട അവൻ പറയു
ന്നു കണ്ടാലും നാളുകൾ വരുന്ന കൎത്താവ പറയുന്നു അപ്പൊൾ
ഞാൻ ഇസ്രാഎൽ ഭവനത്തൊടും യെഹൂദായുടെ ഭവനത്തൊടും</lg><lg n="൯"> ഒരു പുതിയ നിയമത്തെ ചെയ്യും✱ ഞാൻ അവരുടെ പിതാ
ക്കന്മാരൊട അവരെ എജിപ്തദെശത്തിൽനിന്ന കൂട്ടികൊണ്ടു വ
രുവാൻ കൈ പിടിച്ച ദിവസത്തിങ്കൽ ചെയ്തിട്ടുള്ള നിയമത്തിൻ
പ്രകാരമല്ല അതെന്തുകൊണ്ടെന്നാൽ അവർ എന്റെ നിയമ
ത്തിൽ സ്ഥിരമായി നിന്നിട്ടില്ല ഞാനും അവരെ ശ്രദ്ധിച്ചതുമില്ല</lg><lg n="൧൦"> എന്ന കൎത്താവ പറയുന്നു✱ എന്നാൽ ആ ദിവസങ്ങളുടെ ശെഷം
ഞാൻ ഇസ്രാഎൽ ഭവനത്തൊടെ ചെയ്വാൻ ഭാവിക്കുന്ന നിയമം
ഇതാകുന്നു എന്ന കൎത്താവ പറയുന്നു ഞാൻ എന്റെ ന്യായപ്ര
മാണങ്ങളെ അവരുടെ മനസ്സിൽ ആക്കി അവയെ അവരുടെ ഹൃ
ദയങ്ങളിലും എഴുതി അവൎക്ക ദൈവമാകും അവർ എനിക്ക ജനമാ</lg><lg n="൧൧">യുമിരിക്കും✱ ഓരൊരുത്തൻ തന്റെ തന്റെ അയൽക്കാരന്നും
ഓരൊരുത്തൻ തന്റെ തന്റെ സഹൊദരന്നും കൎത്താവിനെ അ
റിക എന്ന പറഞ്ഞ ഉപദെശിക്കയുമില്ല അതെന്തുകൊണ്ടെന്നാൽ
അവരിൽ ചെറിയവൻ മുതൽ വലിയവൻ വരെ എല്ലാവരും</lg><lg n="൧൨"> എന്നെ അറിയെണ്ടിവരും✱ എന്തുകൊണ്ടെന്നാൽ ഞാൻ അവ
രുടെ അന്യായങ്ങൾക്ക കരുണയുള്ളവനാകും അവരുടെ പാപ</lg><lg n="൧൩">ങ്ങളെയും അവരുടെ അകൃത്യങ്ങളെയും പിന്നെ ഓൎക്കയുമില്ല✱ ഒ
രു പുതിയ നിയമം എന്ന പറയുന്നതിനാൽ അവൻ മുമ്പിലെ
ത്തെതിനെ പഴയതാക്കി എന്നാൽ ജീൎണ്ണമായും പഴക്കം ചെന്നതാ
യുള്ളത ക്ഷയിച്ചു പൊകുവാൻ സമീപമായിരിക്കുന്നു✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/552&oldid=177456" എന്ന താളിൽനിന്ന് ശേഖരിച്ചത്