താൾ:GaXXXIV1.pdf/544

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രായക്കാർ ൩. അ

ക്ഷയ്ക്ക കഠിനപ്പെട്ട ഹൃദയമുള്ള ഇസ്രാഎലിനെക്കാളും നാം
ശിക്ഷയ്ക്ക അധികം യൊഗ്യതയുള്ളവരാകുമെന്നും ഉള്ളത.

<lg n="">ആയതുകൊണ്ട പരിശുദ്ധമുള്ള സഹോദരന്മാരായി സ്വൎഗ്ഗ
ത്തിൽനിന്നുള്ള വിളിക്ക ഒാഹരിക്കാരായുള്ളൊരെ നാം അറി
യിക്കുന്ന അപ്പൊസ്മാലനും പ്രധാനാചാൎയ്യനുമായുള്ള ക്രിസ്തു യെ</lg><lg n="൨">ശുവിനെ വിചാരിച്ചു നൊക്കുവിൻ✱ മൊശ അവന്റെ ഭവന
ത്തിലൊക്കയും (വിശ്വാസമുള്ളവൻ) ആയിരുന്നതുപോലെ ത
ന്നെ അവൻ തന്നെ ആക്കി വെച്ചിട്ടുള്ളവന്ന വിശ്വാസമുള്ളവനാ</lg><lg n="൩">യിരുന്നു✱ എന്തെന്നാൽ ഭവനത്തെ പണി ചെയ്തുവന്ന ഭവന
ത്തെക്കാൾ എത്ര അധികം മാനമുണ്ടൊ അത്ര അധികം ഇവൻ</lg><lg n="൪"> മൊശയെക്കാളും മഹത്വത്തിന്ന യോഗ്യനായി വിചാരിക്കപ്പെട്ടു✱
ഒാരാരൊ ഭവനം ഓരൊരുത്തനാൽ പണി ചെയ്യപ്പെടുന്നുവല്ലൊ</lg><lg n="൫"> എന്നാൽ സകലത്തെയും പണി ചെയ്തവൻ ദൈവമാകുന്നു✱ വി
ശെഷിച്ചം പിമ്പ പറയപ്പെടുവാനുള്ള കാൎയ്യങ്ങൾക്ക സാക്ഷിയാ
യിട്ട മൊശെ ഒരു ശുശ്രൂഷക്കാരൻ എന്നപോലെ അവന്റെ ഭവ</lg><lg n="൬">നത്തിലൊക്കയും വിശ്വാസമുള്ളവനായിരുന്നു സത്യം ✱ ക്രിസ്തു
അവന്റെ ഭവനത്തിൽ അധികാരമുള്ള പുത്രൻ എന്നപൊലെ
അത്രെ നാം ധൈൎയ്യത്തെയും ആശയുടെ ആനന്ദത്തെയും അവ
സാനത്തൊളം ഉറപ്പായി പിടിച്ചു കൊള്ളുന്നു എങ്കിൽ അവ
ന്റെ ഭവനം നാം തന്നെ ആകുന്നു✱</lg>

<lg n="൭">ആകയാൽ പരിശുദ്ധാത്മാവ പറയുന്ന പ്രകാരം തന്നെ ഇന്ന</lg><lg n="൮"> നിങ്ങൾ അവന്റെ ശബ്ദത്തെ കെൾക്കുമെങ്കിൽ✱ നിങ്ങളുടെ
ഹൃദയങ്ങളെ ക്രൊധത്തിലും വനത്തിൽ പരീക്ഷ ദിവസത്തിലും</lg><lg n="൯"> എന്നപൊലെ കഠിനപ്പെടുത്തരുത✱ അന്ന നിങ്ങളുടെ പിതാ
ക്കന്മാർ എന്നെ പരീക്ഷിക്കയും എന്നെ ശോധന ചെയ്കയും എ
ന്റെ പ്രവൃത്തികളെ നാല്പത വൎഷകാലം കാണുകയും ചെയ്തു ✱</lg><lg n="൧൦"> ആയതുകൊണ്ട ഞാൻ ആ സന്തതിയൊടു കൊപിക്കയും അവർ
എപ്പൊഴും തങ്ങളുടെ ഹൃദയത്തിൽ തെറ്റിപ്പോകുന്നു എന്നും അ
വർ എന്റെ മാൎഗ്ഗങ്ങളെ അറിഞ്ഞിട്ടില്ല എന്നും പറകയും ചെ</lg><lg n="൧൧">യ്തു✱ അപ്രകാരം അവർ എന്റെ സൌഖ്യത്തിങ്കലെക്ക പ്രവെ
ശിക്കയില്ല എന്ന ഞാൻ എന്റെ കൊപത്തിൽ സത്യം ചെയ്തു ✱</lg><lg n="൧൨"> സഹൊദരന്മാരെ ജീവനുള്ള ദൈവത്തെ വിട്ട മറിഞ്ഞു പൊകു
ന്നതിൽ അവിശ്വാസമുള്ളൊരു ദുഷ്ടഹൃദയം നിങ്ങളിൽ വെച്ച ഒരു</lg><lg n="൧൩">ത്തനിലും ഉണ്ടാകാതെ ഇരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ✱ എന്നാ
ലും നിങ്ങളിൽ ഒരുത്തനും പാപത്തിന്റെ വഞ്ചനയാൽ കഠി
നപ്പെടാതെ ഇരിക്കാനായിട്ട ഇന്ന എന്ന പറയുന്നേടത്തൊളം</lg><lg n="൧൪"> തമ്മിൽ തമ്മിൽ ദിനം പ്രതി ബുദ്ധി ഉപദെശിപ്പിൻ✱ എന്തു
കൊണ്ടെന്നാൽ നാം നമ്മുടെ നിശ്ചയത്തിന്റെ ആരംഭത്തെ അ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/544&oldid=177448" എന്ന താളിൽനിന്ന് ശേഖരിച്ചത്