താൾ:GaXXXIV1.pdf/538

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൬ തീത്തൂസ ൩. അ.

<lg n="">വരായി പല വിധ മൊഹങ്ങൾക്കും ഇഷ്ടങ്ങൾക്കും അടിമപ്പെട്ടവ
രായി ൟൎഷ്യയിലും അസൂയയിലും നടക്കുന്നവരായി നിന്ദ്യമുള്ള</lg><lg n="൪">വരായി തമ്മിൽ തമ്മിൽ ദ്വെഷിക്കുന്നവരായുമിരുന്നു✱ എന്നാൽ
നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യരിലുള്ള</lg><lg n="൫"> പ്രീതിയും പ്രകാശമായപ്പൊൾ✱ അവൻ നാം ചെയ്തിരുന്ന നീ
തിയുടെ ക്രിയകളാലല്ല തന്റെ കരുണയിൻ പ്രകാരം പുതിയ ജ</lg><lg n="൬">നനമുള്ള സ്നാനത്താലും✱ താൻ നമ്മുടെ രക്ഷിതാവായ യെശു
ക്രിസ്തു മൂലമായി നമ്മുടെ മെൽ അപരിമിതമായി പകൎന്നിട്ടുള്ള പ
രിശുദ്ധാത്മാവിന്റെ പുതുക്കത്താലും അത്രെ നമ്മെ രക്ഷിച്ചത✱</lg><lg n="൭"> നാം തന്റെ കൃപകൊണ്ട നീതിമാന്മാരാക്കപ്പെട്ടിട്ട നിത്യജീവ
ന്റെ ആശാബന്ധത്തിൻ പ്രകാരം അവകാശികളായി തീരെണ്ടു</lg><lg n="൮">ന്നതിന്നാകുന്നു✱ ഇത സത്യമുള്ള വചനമാകുന്നു ദൈവത്തിങ്കൽ
വിശ്വസിച്ചവർ നല്ല പ്രവൃത്തികളെ നടത്തുവാൻ ജാഗ്രതപ്പെടെ
ണ്ടുതിന്നായിട്ട ഇക്കാൎയ്യങ്ങളെ കുറിച്ച നീ ഉറപ്പായിട്ടു ബൊധി
പ്പിക്കണമെന്ന എനിക്ക മനസ്സുണ്ട ഇവ മനുഷ്യൎക്ക നല്ലതായും പ്ര</lg><lg n="൯">യൊജനമായുള്ള കാൎയ്യങ്ങളാകുന്നു✱ എന്നാലും ഭോഷത്വമുള്ള
ചൊദ്യങ്ങളെയും വംശവൃത്താന്തങ്ങളെയും വിവാദങ്ങളെയും ന്യായ
പ്രമാണത്തെ കുറിച്ചുള്ള തൎക്കങ്ങളെയും ഒഴിഞ്ഞു നില്ക്ക എന്തു
കൊണ്ടെന്നാൽ അവ പ്രയൊജനമില്ലാത്തവയും വ്യൎത്ഥമുള്ളവയുമാ</lg><lg n="൧൦">കുന്നു✱ വെദവിപരീതക്കാരനാക്കുന്ന മനുഷ്യനെ ഒന്നു രണ്ടു പ്രാ
വശ്യം ബുദ്ധി പറഞ്ഞതിന്റെ ശെഷം അവനെ തള്ളിക്കളക✱</lg><lg n="൧൧"> അപ്രകാരമുള്ളവൻ മറിഞ്ഞുപൊയി എന്നും തന്നാൽ താൻ ശി
ക്ഷയ്ക്ക വിധിക്കപ്പെടുകകൊണ്ട പാപം ചെയ്യുന്നു എന്നും അറിഞ്ഞി</lg><lg n="൧൨">രിക്ക✱ ഞാൻ അൎത്തെമാസിനെ എങ്കിലും തിക്കിക്കുസിനെ എ
ങ്കിലും നിന്റെ അടുക്കൽ അയക്കുമ്പൊൾ നീ നിക്കൊപ്പൊലി
സിന്ന എന്റെ അടുക്കൽ വരുവാൻ ജാഗ്രതയായിരിക്ക എന്തു
കൊണ്ടെന്നാൽ അവിടെ വന്ന വൎഷകാലത്തിന്ന പാൎപ്പാൻ ഞാൻ നി</lg><lg n="൧൩">ശ്ചയിച്ചിരിക്കുന്നു✱ ന്യായശാസ്ത്രിയായ സെനാസിനെയും അ
പ്പൊല്ലൊസിനെയും അവൎക്ക ഒരു കുറവും വരാതെ ഇരിപ്പാൻ</lg><lg n="൧൪"> ജാഗ്രതയായി അനുയാത്രയയക്ക✱ എന്നാൽ നമുക്കുള്ളവരും ഫ
ലമില്ലാത്തവരായിരിക്കാതെ ആവശ്യസംഗതികൾക്ക നല്ല പ്രവൃ</lg><lg n="൧൫">ത്തികളെ നടത്തുവാൻ പഠിക്കട്ടെ✱ എന്നൊടു കൂടി ഇരിക്കു
ന്നവരൊക്കെയും നിന്നെ വന്ദനം ചെയ്യുന്നു വിശ്വാസത്തിൽ നമ്മെ
സ്നെഹിക്കുന്നവരെ വന്ദനം ചെയ്ക കൃപ നിങ്ങളൊടെല്ലാവരൊടും
കൂടി ഇരിക്കട്ടെ ആമെൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/538&oldid=177442" എന്ന താളിൽനിന്ന് ശേഖരിച്ചത്