താൾ:GaXXXIV1.pdf/537

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തീത്തൂസ ൩. അ. ൨൩൫

<lg n="">യ്വാൻ അവൎക്ക ബുദ്ധി ഉപദെശിക്കുന്നതിന്ന നല്ല കാൎയ്യങ്ങളെ</lg><lg n="൬"> പഠിപ്പിക്കുന്നവരായുമിരിപ്പാൻ (അവൎക്ക ബുദ്ധി പറക)✱ അ
പ്രകാരം തന്നെ സ്വസ്ഥ ബുദ്ധിയുള്ളവരായിരിപ്പാൻ യൌവനമു</lg><lg n="൭">ള്ളവൎക്ക ബുദ്ധി ഉപദെശിച്ച✱ സകല കാൎയ്യങ്ങളിലും നിന്നെ നീ
നല്ല പ്രവൃത്തികളുടെ ഒരു ദൃഷ്ടാന്തമായി കാണിക്കുന്നവനായി ഉ
പദെശത്തിൽ നിൎമ്മലതയെയും ഗൌരവത്തെയും പരമാൎത്ഥത്തെ</lg><lg n="൮">യും✱ പ്രതിഭാഗമുള്ളവൻ നിങ്ങളെക്കൊണ്ടു ദൊഷം പറവാൻ ഒ
ന്നുമില്ലായ്ക കൊണ്ട ലജ്ജപ്പെടുവാനായിട്ട കുറ്റം ചുമത്തപ്പെടാത്ത</lg><lg n="൯"> സൗഖ്യവചനത്തെയും (കാണിക്കുന്നവനായി) ഇരിക്ക✱ പ്രവൃത്തി
ക്കാർ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദെശത്തെ സ
കലത്തിലും അലംകരിപ്പാനായിട്ട തങ്ങളുടെ സ്വന്ത യജമാനന്മാ
ൎക്ക അനുസരിച്ചിരിപ്പാനും പ്രതിപറയാതെ സകലത്തിലും (അവ</lg><lg n="൧൦">ൎക്ക) ഇഷ്ടന്മാരായി നടപ്പാനും✱ വഞ്ചന ചെയ്യുന്നവരാകാതെ
നല്ല ഭയഭക്തിയെ ഒക്കെയും കാണിപ്പാനും അവൎക്ക ബുദ്ധി പറ</lg><lg n="൧൧">ഞ്ഞു കൊൾക✱ എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ രക്ഷയു</lg><lg n="൧൨">ള്ള കൃപ എല്ലാ മനുഷ്യൎക്കും പ്രകാശപ്പെട്ട✱ നാം ഭക്തി കെടി
നെയും ലൌകിക മൊഹങ്ങളെയും ഉപെക്ഷിച്ച സുബൊധത്തൊ
ടും നീതിയൊടും ദൈവഭക്തിയൊടും കൂടി ഇഹലൊകത്തിൽ ജീ</lg><lg n="൧൩">വനം ചെയ്ത✱ ഭാഗ്യമുള്ള ആശെക്കും മഹാ ദൈവവും നമ്മുടെ ര
ക്ഷിതാവുമായ യെശു ക്രിസ്തുവിന്റെ മഹത്വമുള്ള പ്രത്യക്ഷതെക്കും</lg><lg n="൧൪"> വെണ്ടി കാക്കുന്നവരാകുവാനായിട്ട നമുക്ക ഉപദെശിക്കുന്നു✱അ
വൻ നമ്മെ സകല അകൃത്യത്തിൽനിന്നും വീണ്ടുകൊൾവാനായി
ട്ടും നല്ല പ്രവൃത്തികളിൽ ശുഷ്കാന്തിയുള്ള ഒരു വിശെഷ ജന
ത്തെ തനിക്ക ശുദ്ധിയാക്കുവാനായിട്ടും നമുക്കു വെണ്ടി തന്നെത്താ</lg><lg n="൧൫">ൻ എല്പിച്ചുകൊടുത്തു✱ നീ ഇക്കാൎയ്യങ്ങളെ പറകയും ബുദ്ധി ഉപ
ദെശിക്കയും സകല അധികാരത്തൊടും ശാസിക്കയും ചെയ്ക ഒരു
ത്തനും നിന്നെ ധിക്കരിക്കരുത✱</lg>

൩ അദ്ധ്യായം

൧ ഇന്നതിനെ ഉപദെശിക്കണമെന്നും.— ൧൦ ശഠന്മാരായ വെദ
വിപരീതക്കാരെ തള്ളിക്കളയെണമെന്നും തീത്തൂസിനൊട ക
ല്പിക്കപ്പെടുന്നത.— ൧൨ അവസാനം.

<lg n="">പ്രഭുത്വങ്ങൾക്കും അധികാരങ്ങൾക്കും കീഴായിരിപ്പാനും അധി
കാരികൾക്ക അനുസരിച്ചിരിപ്പാനും സകല നല്ല പ്രവൃത്തികൾക്ക</lg><lg n="൨"> ഒരുങ്ങിയിരിപ്പാനും✱ ഒരുത്തനെയും ദുഷിച്ചു പറയാതെ ഇരി
പ്പാനും വാഗ്വാദം ചെയ്യാതെ ശാന്തതയുള്ളവരായും എല്ലാ മനുഷ്യ
ൎക്കും സകല സൌമ്യതയെയും കാണിക്കുന്നവരായുമിരിപ്പാനും അ</lg><lg n="൩">വൎക്ക ഓൎമ്മയുണ്ടാക്കുക✱ എന്തുകൊണ്ടെന്നാൽ മുമ്പെ നാമും ബു
ദ്ധിയില്ലാത്തവരായി അനുസരണമില്ലാത്തവരായി വഞ്ചനപ്പെട്ട</lg>


Ee2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/537&oldid=177441" എന്ന താളിൽനിന്ന് ശേഖരിച്ചത്