താൾ:GaXXXIV1.pdf/458

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൮ ൨ കൊറിന്തിയക്കാർ ൯. അ.

<lg n="">ശുശ്രൂഷ പരിശുദ്ധന്മാരുടെ കുറവു നികത്തുന്നത മാത്രമല്ല ദൈ</lg><lg n="൧൩">വത്തിന്ന പല സ്തൊത്രങ്ങളാൽ പരിപൂൎണ്ണമായും ഇരിക്കുന്നു✱ ക്രി
സ്തുവിന്റെ എവൻഗെലിയൊനിലെക്ക നിങ്ങൾ അറിയിക്കുന്ന അ
നുസരണത്തിന്ന വെണ്ടിയും അവൎക്കും എല്ലാവൎക്കും നിങ്ങൾ ധാരാ
ളമായി ചെയ്യുന്ന ദാനത്തിന്നുവെണ്ടിയും അവർ ൟ ശുശ്രൂഷയുടെ</lg><lg n="൧൪"> പരിജ്ഞാനത്താലും✱ അവർ നിങ്ങളിൽ ദൈവവത്തിന്റെ മഹാ
വിശെഷ കൃപയുടെ നിമിത്തമായിട്ട നിങ്ങളെ വാഞ്ഛിക്കുന്നവ
യി നിങ്ങൾക്ക വെണ്ടി തങ്ങളുടെ പ്രാൎത്ഥനയാലും ദൈവത്തെ സ്തു</lg><lg n="൧൫">തിച്ചുകൊണ്ടിരിക്കുന്നു✱ ദൈവത്തിന്ന തന്റെ പറഞ്ഞു കൂടാത്ത
ദാനത്തിന്നായിട്ട സ്തൊത്രമുണ്ടാകട്ടെ</lg>

൧൦ അദ്ധ്യായം

൧ പൌലുസിന്റെ ആത്മ ശക്തിയും അധികാരവും.— ൧൨ ന
മ്മുടെ അതിരുകൾക്ക അപ്പുറം അത്തിക്കരുത എന്നുള്ളത.

<lg n="">എന്നാൽ മുഖാ മുഖമായിരിക്കുമ്പൊൾ നിങ്ങളുടെ ഇടയിൽ വി
നയമുള്ളവനായും ദൂരത്താകകൊണ്ട നിങ്ങളുടെ നെരെ ധൈൎയ്യമു
ള്ളവനായുമുള്ള പൌലുസായ ഞാൻ തന്നെ ക്രിസ്തുവിന്റെ സൌ</lg><lg n="൨">മ്യതയാലും ശാന്തതയാലും നിങ്ങളൊട അപെക്ഷിക്കുന്നു✱ എ
ന്നാലും ഞങ്ങൾ ജഡപ്രകാരം നടക്കുന്നു എന്നപൊലെ ഞങ്ങളെ
ക്കൊണ്ട നിരൂപിക്കുന്നവരുടെ ചിലരുടെ നെരെ ധൈൎയ്യമായി
രിക്കെണമെന്ന ഞാൻ നിരൂപിക്കുന്ന നിശ്ചയത്തൊടെ കൂടിയി
രിക്കുമ്പൊൾ ഞാൻ ധൈൎയ്യമുള്ളവനായിരിക്കരുത എന്ന വെച്ച</lg><lg n="൩"> ഞാൻ പ്രാൎത്ഥിക്കുന്നു✱ എന്തെന്നാൽ ഞങ്ങൾ ജഡത്തിൽ സ</lg><lg n="൪">ഞ്ചരിക്കുന്നു എങ്കിലും ജഡപ്രകാരം യുദ്ധം ചെയ്യുന്നില്ല✱ (എ
ന്തെന്നാൽ ഞങ്ങളുടെ യുദ്ധത്തിന്റെ ആയുധങ്ങൾ ജഡസംബന്ധ
മുള്ളവയല്ല കൊട്ടകളെ ഇടിച്ചുകളയുന്നതിന്ന ദൈവത്താൽ ശ</lg><lg n="൫">ക്തിയുള്ളവ അത്രെ)✱ ചിന്തകളെയും ദൈവ ജ്ഞാനത്തിന്ന
വിരൊധമായി ഉയരുന്ന സകല ഉന്നത കാൎയ്യത്തെയും ഇടിച്ചു ക
ളകയും എല്ലാ വിചാരത്തെയും ക്രിസ്തുവിന്റെ അനുസരണത്തി</lg><lg n="൬">ങ്കൽ അടിമപ്പെടുത്തുകയുംചെയ്ത✱ നിങ്ങളുടെ അനുസരണം പൂ
ൎണ്ണമായതിന്റെ ശെഷം എല്ലാ അനുസരണക്കെടിന്നും പ്രതിക്രി</lg><lg n="൭">യ ചെയ്വാനായിട്ടും ഒരുങ്ങിയിരിക്കുന്നുണ്ട✱ നിങ്ങൾ പുറത്തെ
ക്കുള്ള കാഴ്ച പ്രകാരം കാൎയ്യങ്ങളെ നൊക്കുന്നുവൊ ഒരുത്തൻ
താൻ ക്രിസ്തുവിന്റെ ആകുന്നു എന്ന ഉറച്ചാൽ അവൻ എതുപ്രകാ
രം ക്രിസ്തുവിന്റെ ആകുന്നുവൊ അപ്രകാരം തന്നെ ഞങ്ങളും ക്രി
സ്തുവിന്റെ ആകുന്നു എന്നുള്ളതിനെ അവൻ തന്നെ പിന്നെയും</lg><lg n="൮"> വിചാരിച്ചുകൊള്ളട്ടെ✱ എന്തെന്നാൽ കൎത്താവ ഞങ്ങൾക്ക ഞ
ങ്ങളുടെ അധികാരത്തെ നിങ്ങളുടെ നാശത്തിന്നായിട്ടല്ല സ്ഥിരീ
കരണത്തിന്നായിട്ട തന്നെ തന്നിരിക്കുന്നതിനെ കുറിച്ച അല്പം അ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/458&oldid=177362" എന്ന താളിൽനിന്ന് ശേഖരിച്ചത്