താൾ:GaXXXIV1.pdf/456

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൬ ൨ കൊറിന്തിയക്കാർ ൮. അ.

<lg n="">സ്സ എതുപ്രകാരമുണ്ടായിരുന്നുവൊ അപ്രകാരം തന്നെ നിങ്ങൾ
ക്കുള്ളതിൽനിന്ന ഒരു നിവൃത്തിയും ഉണ്ടാകെണ്ടുന്നതിന്നാകുന്നു✱</lg><lg n="൧൨"> എന്തെന്നാൽ നല്ല മനസ്സ മുമ്പെ ഉണ്ടെങ്കിൽ അത ഒരുത്തന്ന ഇല്ലാ
ത്തപ്രകാരം അല്ല അവന്ന ഉള്ള പ്രകാരം പരിഗ്രഹിക്കപ്പെടുന്നു✱</lg><lg n="൧൩"> എന്തെന്നാൽ മറ്റുള്ളവൎക്ക ആശ്വാസവും നിങ്ങൾക്ക ഉപദ്രവവും</lg><lg n="൧൪"> ഉണ്ടാകുവാനായിട്ടല്ല ഞാൻ പറയുന്നത✱ ഒരു സമത്വതമായിട്ട ഇ
പ്പൊൾ ൟ കാലത്തിൽ നിങ്ങളുടെ പരിപൂൎണ്ണത അവരുടെ കു
റവിന്ന സഹായമായിരിക്കയും ചെയ്ത ഇപ്രകാരം സമത്വമുണ്ടാകെ</lg><lg n="൧൫">ണ്ടുന്നതിന്നായിട്ട അത്രെ✱ വളര ചെൎത്തിട്ടുള്ളവന്ന ശെഷിപ്പു
ണ്ടായിട്ടില്ല അല്പം ചെൎത്തിട്ടുള്ളവന്ന കുറവുണ്ടായിട്ടുമില്ല എന്ന</lg><lg n="൧൬"> എഴുതിയിരിക്കുന്ന പ്രകാരം തന്നെ✱ എന്നാൽ നിങ്ങൾക്ക വെ
ണ്ടി ൟ ജാഗ്രതയെ തീത്തൂസിന്റെ ഹൃദയത്തിൽ ആക്കിയ ദൈ</lg><lg n="൧൭">വത്തിന്ന സ്കൊത്രമുണ്ടാകട്ടെ✱ അതെന്തുകൊണ്ടെന്നാൽ അവൻ
അപെക്ഷയെ കൈക്കൊണ്ടു സത്യം എന്നാൽ അവൻ ഏറ്റവും
ജാഗ്രതയുള്ളവനാകകൊണ്ട താൻ തന്റെ മനസ്സൊടെ തന്നെ നി</lg><lg n="൧൮">ങ്ങളുടെ അടുക്കലെക്ക പൊന്നു✱ വിശെഷിച്ചും സകല സഭകളി
ലും എവൻഗെലിയൊനിൽ പുകഴ്ചയുള്ള സഹൊദരനെ ഞങ്ങൾ</lg><lg n="൧൯"> അവനൊടു കൂടി അയച്ചു✱ (അത മാത്രവുമല്ല എകനായ കൎത്താ
വിന്റെ മഹത്വത്തിന്നായിട്ടും നിങ്ങളുടെ നല്ല മനസ്സിന്റെ (പ്ര
സിദ്ധിക്കായിട്ടും) ഞങ്ങളാൽ ശുശ്രൂഷിക്കപ്പെട്ട ൟ കൃപയൊടെ
അവൻ ഞങ്ങളൊടും കൂടി സഞ്ചരിക്കുന്നവനായിരിപ്പാൻ സഭ</lg><lg n="൨൦">കളാൽ തെരിഞ്ഞാക്കപ്പെട്ടവനുമാകുന്നു)✱ ഞങ്ങളാൽ ശുശ്രൂഷി
ക്കപ്പെടുന്ന ൟ പരിപൂൎണ്ണതയിൽ യാതൊരുത്തനും ഞങ്ങളെ ആ</lg><lg n="൨൧">ക്ഷെപിക്കുരുത എന്നുള്ളതിൽനിന്ന ഒഴിഞ്ഞുകൊണ്ട✱ കൎത്താ
വിന്റെ മുമ്പാക മാത്രമല്ല മനുഷ്യരുടെ മുമ്പാകയും ഉത്തമ കാൎയ്യ</lg><lg n="൨൨">ങ്ങളെ മുൻ വിചാരിച്ചു കൊണ്ട ഇരിക്കുന്നു✱ വിശെഷിച്ചും അനെ
കം കാൎയ്യങ്ങളിൽ പലപ്പൊഴും ജാഗ്രതയുണ്ടായവനെന്നും നിങ്ങളിൽ
എനിക്കുള്ള വലിയ വിശ്വാസത്തിന്മെൽ ഇപ്പൊൾ എറ്റവും അ
തിജാഗ്രതയുള്ളവനെന്നും ഞങ്ങൾ കണ്ടിരിക്കുന്നവനായി ഞങ്ങളു</lg><lg n="൨൩">ടെ സഹൊദരനായവനെ അവരൊടു കൂടി അയച്ചു✱ എന്നാൽ
തീത്തൂസിന്റെ വസ്തുത (യാതൊരുത്തനും അന്വെഷിക്കുന്നു) എ
ങ്കിലൊ അവൻ എന്റെ കൂട്ടുകാരനും നിങ്ങളിലെക്ക കൂട്ടുസഹാ
യക്കാരനും ആക്കുന്നു ഞങ്ങളുടെ സഹൊദരന്മാരുടെ വസ്തുത (അ
ന്വെഷിക്കപ്പെടുന്നു) എങ്കിലൊ അവർ സഭകളുടെ അപ്പൊസ്തൊ</lg><lg n="൨൪">ലന്മാരും ക്രിസ്തുവിന്റെ മഹത്വവും ആകുന്നു✱ അതുകൊണ്ട നി
ങ്ങളുടെ സ്നെഹത്തിന്റെയും നിങ്ങളെ കുറിച്ച ഞങ്ങളുടെ പുകഴ്ച
യുടെയും സാക്ഷിയെ അവൎക്കും സഭകളുടെ മുമ്പാകയും കാട്ടി
ക്കൊൾവിൻ✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/456&oldid=177360" എന്ന താളിൽനിന്ന് ശേഖരിച്ചത്