താൾ:GaXXXIV1.pdf/395

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റൊമാക്കാർ ൯. അ. ൯൫

<lg n="൩൩">ളെയും നമുക്ക സൗജന്യമായി എങ്ങിനെ തരാതെ ഇരിക്കും✱ ദൈ
വത്തിന്റെ നിയമിതന്മാരെ ആര അപവാദം പറയും നീതിമാ</lg><lg n="൩൪">നാക്കുന്നവൻ ദൈവമാകുന്നു✱ ശിക്ഷക്ക വിധിക്കുന്നവൻ ആര
മരിച്ചവൻ ക്രിസ്തുവാകുന്നു അത്രയും അല്ല അവൻ ഉയിൎത്തഴെനീ
റ്റുമിരിക്കുന്നു അവൻ ദൈവത്തിന്റെ വലത്തുഭാഗത്ത തന്നെ
ഇരിക്കുന്നു അവൻ നമുക്കു വെണ്ടി പ്രാൎത്ഥന ചെയ്കയും ചെയ്യുന്നു✱</lg><lg n="൩൫"> ക്രിസ്തുവിന്റെ സ്നെഹത്തിൽനിന്ന ആര നമ്മെ വെർതിരിക്കും സ
ങ്കടമൊ പരവെശമൊ ക്ഷാമമൊ നഗ്നതയൊ ആപത്തൊ</lg><lg n="൩൬"> വാളൊ ചെയ്യുമൊ✱ നിന്റെ നിമിത്തമായിട്ട ഞങ്ങൾ നാൾ മുഴു
വനും കൊല്ലപ്പെടുകയും വധത്തിന്നുള്ള ആടുകൾ എന്നപൊലെ
കണക്കിടപ്പെടുകയും ചെയ്യുന്നു എന്ന എഴുതിയിരിയിരിക്കുന്ന പ്രകാരം</lg><lg n="൩൭"> തന്നെ✱ അത്രയുമല്ല ഇവയിൽ ഒക്കയും നാം നമ്മെ സ്നെഹിച്ചവ</lg><lg n="൩൮">ന്റെ മൂലമായി ഏറ്റവും ജയം കൊള്ളുന്നു✱ എന്തുകൊണ്ടെന്നാൽ
മരണം എങ്കിലും ജീവൻ എങ്കിലും ദൈവദൂതന്മാർ എങ്കിലും പ്ര
ഭുത്വങ്ങൾ എങ്കിലും അധികാരങ്ങൾ എങ്കിലും തല്ക്കാല കാൎയ്യങ്ങൾ</lg><lg n="൩൯"> എങ്കിലും വരുവാനുള്ള കാൎയ്യങ്ങൾ എങ്കിലും✱ ഉയരം എങ്കിലും ആ
ഴം എങ്കിലും മറ്റു യാതൊരു സൃഷ്ടി എങ്കിലും നമ്മുടെ കൎത്താവാ
യ ക്രിസ്തു യെശുവിങ്കലുള്ള ദൈവ സ്നെഹത്തിൽനിന്ന നമ്മെ വെർ
തിരിപ്പാൻ പ്രാപ്തിയാകയില്ല എന്ന ഞാൻ നിശ്ചയിക്കുന്നു✱</lg>

൯ അദ്ധ്യായം

൧ യെഹൂദന്മാരെ കുറിച്ച പൗലുസിന്റെ ദുഃഖം— ൭ അബ്രഹാമി
ന്റെ പുത്രന്മാരൊക്കയും വാഗ്ദത്തത്തിന്റെ പുത്രന്മാരല്ല എ
ന്നുള്ളത.— ൨൫ പുറജാതിക്കാരെ വിളിക്കയും യെഹൂദന്മാരെ
തള്ളുകയും ചെയ്യുന്നത.

<lg n="">എനിക്ക മഹാ ദുഃഖവും എന്റെ ഹൃദയത്തിൽ ഇടവിടാതെ</lg><lg n="൨"> വെദനയും ഉണ്ടു എന്ന✱ ഞാൻ ക്രിസ്തുവിങ്കൽ സത്യത്തെ പറയുന്നു
അസത്യത്തെ പറയുന്നില്ല എന്റെ മനസ്സും പരിശുദ്ധാരമാവിൽ</lg><lg n="൩"> എനിക്ക സാക്ഷി നില്ക്കുന്നു✱ എന്തുകൊണ്ടെന്നാൽ എന്റെ സ
ഹൊദരന്മാരായി ജഡപ്രകാരം എന്റെ ബന്ധുക്കളായുള്ളവൎക്കു പ
കരം ഞാൻ തന്നെ ക്രിസ്തുവിങ്കൽനിന്ന ശപിക്കപ്പെട്ടവനാകുവാൻ</lg><lg n="൪"> എനിക്ക ആഗ്രഹിക്കാം✱ അവർ ഇസ്രാഎൽക്കാരാകുന്നുവല്ലൊ പുത്ര
സ്വീകാരവും മഹത്വവും നിയമങ്ങളും ന്യായപ്രമാണ ദാനവും ദൈ</lg><lg n="൫">വ ശുശ്രൂഷയും വാഗ്ദത്തങ്ങളും അവരുടെ ആകുന്നു✱ പിതാക്കന്മാർ
അവരുടെ ആകുന്നു അവരിൽനിന്ന ജഡപ്രകാരം ക്രിസ്തുവും ഉണ്ടായി
ഇവൻ സകലത്തിന്നും മെൽ എന്നെക്കും സ്തുതിക്കപ്പെട്ട ദൈവമാകു</lg><lg n="൬">ന്നു ആമെൻ✱ ദൈവത്തിന്റെ വചനം നിഷ്ഫലമായി ഭവിച്ചു എ
ന്നപൊലെ അല്ല എന്തുകൊണ്ടെന്നാൽ ഇസ്രാഎലിൽ ഉള്ളവരെ</lg><lg n="൭">ല്ലാവരും ഇസ്രാഎൽക്കാരല്ല✱ പിന്നെ അബ്രഹാമിന്റെ സന്തതി</lg>


M

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/395&oldid=177299" എന്ന താളിൽനിന്ന് ശേഖരിച്ചത്