താൾ:GaXXXIV1.pdf/374

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬ അപ്പൊസ്തൊലന്മാരുടെ നടപ്പുകൾ ൨൮. അ.

<lg n="">ക്കപ്പെടുവാൻ സംഗതിവന്നു</lg>

൨൮ അദ്ധ്യായം

൧ പൗലുസ ബർബായക്കാരാൽ സല്ക്കരിക്കപ്പെടുന്നത.— ൮ അ
വൻ ആ ദ്വീപിൽ പലരെയും രൊഗശാന്തി വരുത്തുന്നത.—
൧൧ അവർ റൊമയിലൊട്ട പുറപ്പെടുന്നത.— ൩൦ അവൻ അ
വിടെ രണ്ടു സംവത്സരം പ്രസംഗിക്കുന്നത.

<lg n="">പിന്നെ അവർ രക്ഷപ്പെട്ടതിന്റെ ശെഷം ആ ദ്വീപ മെലിത്തെ</lg><lg n="൨"> എന്ന ചൊല്ലപ്പെടുന്നതാകുന്നു എന്ന അറിഞ്ഞു✱ എന്നാൽ ബർ
ബായെക്കാർ ഞങ്ങൾക്ക ചെയ്ത ഉപകാരം അല്പമല്ല എന്തുകൊ
ണ്ടെന്നാൽ അപ്പൊഴത്തെ മഴകൊണ്ടും കുളിർ കൊണ്ടും അവർ തീ</lg><lg n="൩">ക്കത്തിച്ച ഞങ്ങളെ എല്ലാവരെയും പരിഗ്രഹിച്ചു✱ അപ്പൊൾ പൗ
ലുസ ഒരു കെട്ട വെറകിനെ പെറുക്കി തീയിന്മെൽ ഇട്ടാറെ ഒരു
അണലി ചൂടിൽനിന്ന പുറപ്പെട്ട അവന്റെ കൈമെൽ ചുറ്റി✱</lg><lg n="൪"> എന്നാറെ ബർബായക്കാർ ആ ജന്തു അവന്റെ കൈമെൽ തൂങ്ങു
ന്നതിനെ കണ്ടപ്പൊൾ തമ്മിൽ തമ്മിൽ സംസാരിച്ചു ൟ മനുഷ്യൻ
ഒരു കുലപാതകൻ ആകുന്നു നിശ്ചയം അവൻ സമുദ്രത്തിൽനിന്ന
രക്ഷപെട്ടവനായി എങ്കിലും പക അവനെ ജീവിച്ചിരിപ്പാൻ സമ്മ</lg><lg n="൫">തിക്കുന്നില്ല✱ എന്നാറെ അവൻ ആ ജന്തുവിനെ തീയിൽ കൊട</lg><lg n="൬">ഞ്ഞുകളഞ്ഞു ഒരു ദൊഷത്തെയും അനുഭവിച്ചില്ല✱ എന്നാലും അ
വർ അവൻ വീൎക്കയൊ ക്ഷണത്തിൽ മരിച്ചവനായി വീഴുകയൊ
ചെയ്യും എന്ന വെച്ച അവനെ നൊക്കിക്കൊണ്ടിരുന്നു എന്നാൽ അ
വർ വളരനെരം നൊക്കി അവന്ന ഒരു ദൊഷവും ഭവിക്കാത്തതി
നെ കണ്ടപ്പൊൾ അവർ വെറ ചിന്തയായി അവൻ ഒരു ദെവനാ</lg><lg n="൭">കുന്നു എന്ന പറഞ്ഞു✱ ആ സ്ഥലങ്ങളിൽ തന്നെ പുപ്ലിയുസ എന്ന
നാമമുള്ളവനായി ആ ദ്വീപിന്റെ പ്രമാണിയായവന്റെ അവകാ
ശ ഭൂമി ഉണ്ടായിരുന്നു അവൻ ഞങ്ങളെ പരിഗ്രഹിച്ചു മൂന്നു ദിവസം</lg><lg n="൮"> നല്ല പ്രീതിയൊടെ പാൎപ്പിച്ചു✱ പിന്നെ ഉണ്ടായതെന്തെന്നാൽ പു
പ്ലിയുസിന്റെ പിതാവ ജ്വരത്തിന്റെയും രക്തതിസാരത്തിന്റെ
യും ദീനമായി കിടന്നിരുന്നു പൗലുസ അവന്റെ അടുക്കൽ ചെന്ന
പ്രാൎത്ഥിച്ച അവന്റെ മെൽ കൈകളെ വെച്ച അവനെ സൗഖ്യവാ</lg><lg n="൯">നാക്കുകയും ചെയ്തു✱ ഇത ചെയ്യപ്പെട്ടപ്പൊൾ ദ്വീപിൽ ഉണ്ടായിരുന്ന</lg><lg n="൧൦"> മറ്റുള്ള രൊഗികളും വന്ന സ്വസ്ഥമാക്കപ്പെട്ടു✱ ഇവരും ഞങ്ങളെ
വളരെ ബഹുമാനങ്ങളൊടെ ബഹുമാനിക്കയും ഞങ്ങൾ പുറപ്പെട്ട
പ്പൊൾ ഞങ്ങൾക്ക ആവശ്യമുള്ളവയെ തരികയും ചെയ്തു✱</lg>

<lg n="൧൧">പിന്നെ മൂന്നു മാസം കഴിഞ്ഞതിന്റെ ശെഷം ദ്വീപിൽ വൎഷ
കാലത്തിങ്കൽ കിടന്നതായി മിഥുനം എന്ന് അടയാളമുള്ളതായി</lg><lg n="൧൨"> ഒരു അലക്സന്ത്രിയ കപ്പലിൽ ഞങ്ങൾ പുറപ്പെട്ടു✱ പിന്നെ ഞങ്ങൾ</lg><lg n="൧൩"> സുറക്കുസിൽ എത്തിയാറെ അവിടെ മൂന്നു ദിവസം പാൎത്തു✱ അ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/374&oldid=177278" എന്ന താളിൽനിന്ന് ശേഖരിച്ചത്