താൾ:GaXXXIV1.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

<lg n="൧൪">വിശെഷിച്ച (അതിനെ) നിങ്ങൾക്ക പരിഗ്രഹിപ്പാൻ മനസ്സുണ്ടെങ്കിൽ
</lg><lg n="൧൫"> ഇവൻ വരുവനിരുന്ന എലിയാ ആകുന്നു✱ കെൾപ്പാൻ ചെവി
കളുള്ളവൻ കെൾക്കട്ടെ✱</lg>

<lg n="൧൬">എന്നാറെ ഞാൻ ൟ സന്തതിയെ യാതൊന്നിനൊട സദൃശമാ
</lg><lg n="൧൭">ക്കെണ്ടു✱ ചന്തസ്ഥലങ്ങളിൽ ഇരിക്കയും തങ്ങളുടെ ചങ്ങാതിമാരൊട
ഞങ്ങൾ നിങ്ങക്കായി കുഴലൂതി നിങ്ങൾ നൃത്തം ചെയ്തതുമില്ല നിങ്ങൾ
ക്കായി പ്രലാപിച്ചു നിങ്ങൾ ദുഃഖിച്ചതുമില്ല എന്ന വിളിച്ചു പറകയും
</lg><lg n="൧൮"> ചെയ്യുന്ന ബാലന്മാരൊട അത സദൃശമാകുന്നു✱ എന്തുകൊണ്ടെ
ന്നാൽ യൊഹന്നാൻ ഭക്ഷിക്കാതെയും പാനം ചെയ്യാതെയും വ
ന്നു അവന്ന ഒരു പിശാചുണ്ടു എന്ന അവർ പറകയും ചെയ്യുന്നു✱
</lg><lg n="൧൯"> മനുഷ്യന്റെ പുത്രൻ ഭക്ഷിക്കയും പാനം ചെയ്കയും ചെയ്തു കൊ
ണ്ട വന്നു കണ്ടാലും ഭൊജനപ്രിയനായും മദ്യപനായും ചുങ്കക്കാ
രുടെയും പാപികളുടെയും സ്നെഹിതനായുമുള്ളൊരു മനുഷ്യൻ എ
ന്ന അവർ പറകയും ചെയ്യുന്നു എങ്കിലും ജ്ഞാനം തന്റെ മക്കളാൽ
നീതിയാക്കപ്പെട്ടതാകുന്നു✱</lg>

<lg n="൨൦">അപ്പൊൾ അവൻ തന്റെ അധികം അതിശയങ്ങൾ എവയിൽ
ചെയ്യപ്പെട്ടിരുന്നുവൊ ആ നഗരങ്ങളെ അവ അനുതപിക്കായ്കകൊ
</lg><lg n="൨൧">ണ്ട ഹെമിച്ചു തുടങ്ങി✱ കൊറാസിനെ നിനക്ക ഹാ കഷ്ടം ബെത
സായിദാ നിനക്ക ഹാ കഷ്ടം എതുകൊണ്ടെന്നാൽ നിങ്ങളിൽ ചെ
യ്യപ്പെട്ടിട്ടുള്ള അതിശയങ്ങൾ തൂറിലും സിദൊനിലും ചെയ്യപ്പെട്ടി
രുന്നു എന്നു വരികിൽ അവർ പണ്ടെ തന്നെ ചാക്ക ശീലയിലും
</lg><lg n="൨൨"> വെണ്ണീറിലും അനുതപിക്കുമായിരുന്നു✱ എന്നാലും വിധി ദിവസ
ത്തിങ്കൽ നിങ്ങളെക്കാൾ തൂറിന്നും സിദൊന്നും എറ്റം അനുകൂലമാ
</lg><lg n="൨൩">കുമെന്ന ഞാൻ നിങ്ങളൊട പറയുന്നു✱ സ്വൎഗ്ഗത്തൊളം ഉയൎത്ത
പ്പെട്ടിരിക്കുന്ന കപ്പൎന്നഹൊമെ നീയും പാതാളം വരെയും താഴ്ത്ത
പ്പെടും എന്തുകൊണ്ടെന്നാൽ നിങ്കൽ ചെയ്യപ്പെട്ടിട്ടുള്ള അതിശയ
ങ്ങൾ സൊദൊമിൽ ചെയ്യപ്പെട്ടിരുന്നു എന്നുവരികിൽ അത ഇന്ന
</lg><lg n="൨൪">ത്തെ ദിവസം വരെക്കും നില്ക്കുമായിരുന്നു✱ എന്നാലും വിധി
ദിവസത്തിങ്കൽ നിന്നെക്കാൾ സൊദൊമെന്ന ദെശത്തിന്ന എറ്റം
അനുകൂലമാകുമെന്ന ഞാൻ നിങ്ങളൊട പറയുന്നു✱</lg>

<lg n="൨൫">ആ സമയത്ത യെശു ഉത്തരമായിട്ട പഠഞ്ഞു പിതാവെ സ്വ
ൎഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥ നീ ൟ കാൎയ്യങ്ങളെ ജ്ഞാനി
കളിൽ നിന്നും വിദ്വാന്മാരിൽനിന്നും മറെക്കയും ശിശുക്കൾക്ക വെളി
</lg><lg n="൨൬">പ്പെടുത്തുകയും ചെയ്തതുകൊണ്ട ഞാൻ നിന്നെ സ്തുതിക്കുന്നു✱ അ
ങ്ങിനെ തന്നെ പിതാവെ ഇപ്രകാരം നിനക്ക നല്ല ഇഷ്ടമായല്ലൊ✱
</lg><lg n="൨൭"> സകല കാൎയ്യങ്ങളും എന്റെ പിതാവിനാൽ എനിക്ക എല്പിക്കപ്പെ
ട്ടിരിക്കുന്നു പിതാവ അല്ലാതെ ഒരുത്തനും പുത്രനെ അറിയുന്നി
ല്ല പുത്രനും പുത്രൻ (അവനെ) ആൎക്ക പ്രകാശിപ്പിപ്പാൻ ഇച്ഛിക്കു
ന്നുവൊ അവന്നും അല്ലാതെ ഒരുത്തന്നും പിതാവിനെയും അറിയു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/36&oldid=176940" എന്ന താളിൽനിന്ന് ശേഖരിച്ചത്