താൾ:GaXXXIV1.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി ൧൦. അ. ൨൩

<lg n="൧൬">കണ്ടാലും ഞാൻ ചെന്നായ്ക്കളുടെ ഇടയിൽ ആടുകളെ എന്ന
പൊലെ നിങ്ങളെ അയക്കുന്നു അതുകൊണ്ട പാമ്പുകളെ പൊലെ
ബുദ്ധിയുള്ളവരായും പ്രാക്കളെ പൊലെ കപടമില്ലാത്തവരായുമിരി
</lg><lg n="൧൭">പ്പിൻ✱ എന്നാൽ മനുഷ്യരിൽനിന്ന സൂക്ഷിച്ചുകൊൾവിൻ എന്തു
കൊണ്ടെന്നാൽ അവർ വിസ്താര സമൂഹങ്ങൾക്ക നിങ്ങളെ എല്പിക്കയും
തങ്ങളുടെ ദൈവസഭകളിൽ നിങ്ങളെ വാറുകൊണ്ട അടിക്കയും ചെ<lb/</lg><lg n="൧൮">യ്യും✱ വിശെഷിച്ച ഞാൻ നിമിത്തമായിട്ട നിങ്ങൾ നാടുവാഴികൾ
ക്കും രാജാക്കന്മാൎക്കും മുമ്പാകെ അവൎക്കും മറുജാതികൾക്കും ഒരു സാ
</lg><lg n="൧൯">ക്ഷിയായിട്ട കൊണ്ടുപൊകപ്പെടും✱ എന്നാറെ അവർ നിങ്ങളെ
എല്പിക്കുമ്പൊൾ നിങ്ങൾ എങ്ങിനെയൊ എന്തൊ പറയെണം എ
ന്ന വിചാരപ്പെടരുത എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക പറയെണ്ടുന്ന
</lg><lg n="൨൦">ത ആ സമയത്തിങ്കൽ നിങ്ങൾക്ക നൽകപ്പെടും✱ എന്തുകൊണ്ടെ
ന്നാൽ പറയുന്നവർ നിങ്ങളല്ല നിങ്ങളുടെ പിതാവിന്റെ ആത്മാവ
</lg><lg n="൨൧"> അത്രെ നിങ്ങളിൽ പറയുന്നത✱ പിന്നെ സഹൊദരൻ സഹൊദ
രനെയും പിതാവ പുത്രനെയും മരണത്തിന്ന എല്പിക്കും പുത്രന്മാ
രും മാതാപിതാക്കന്മാൎക്ക വിരൊധമായിട്ട എഴുനീല്ക്കും അവരെ
</lg><lg n="൨൨"> കൊല്ലിക്കയും ചെയ്യും✱ വിശെഷിച്ചും നിങ്ങൾ എന്റെ നാമത്തി
ന്റെ നിമിത്തമായിട്ട എല്ലാവരാലും പകെക്കപ്പെട്ടവാകും എന്നാ
</lg><lg n="൨൩">ൽ അവസാനത്തൊളം സഹിക്കുന്നവൻ രക്ഷിക്കപ്പെടും✱ എന്നാ
ൽ അവർ ൟ നഗരത്തിൽ നിങ്ങളെ പീഡിപ്പിക്കുമ്പൊൾ മറ്റൊ
ന്നിലെക്ക ഓടിപൊകുവിൻ എന്തുകൊണ്ടെന്നാൽ മനുഷ്യന്റെ പു
ത്രൻ വരുവൊളത്തിന്ന ഇസ്രാഎലിന്റെ നഗരങ്ങളെ ഒക്കയും
സഞ്ചരിച്ചുതികക്കയില്ല എന്ന ഞാൻ സത്യമായിട്ട നിങ്ങ
</lg><lg n="൨൪">ളൊടു പറയുന്നു✱ ശിഷ്യൻ തന്റെ ഗുരുവിലും മീതെ അല്ല ഭൃ
</lg><lg n="൨൫">ത്യൻ തന്റെ യജമാനനിലും മീതെയുമല്ല✱ ശിഷ്യൻ തന്റെ ഗു
രുവിനെ പ്പൊലെയും ഭൃത്യൻ തന്റെ യജമാനനെ പ്പൊലെയും
ആയി ഭവിക്കുന്നത അവന്ന മതി അവർ ഭവനത്തെ യജമാനനെ
ബെയെത്സബുബ എന്ന വിളിച്ചിട്ടുണ്ടെങ്കിൽ അവന്റെ ഭവനക്കാ
</lg><lg n="൨൬">രെ എത്രയും അധികം (വിളിക്കും)✱ ആകയാൽ അവരെ ഭയപ്പെട
രുത എന്തുകൊണ്ടെന്നാൽ വെളിപ്പെടെണ്ടിവരാതെ മറഞ്ഞിരിക്കു
ന്നതൊന്നുമില്ല അറിയപ്പെടെണ്ടിവരാതെ രഹസ്യമായുള്ളതുമില്ല✱
</lg><lg n="൨൭"> ഞാൻ നിങ്ങളൊട അന്ധകാരത്തിൽ സംസാരിക്കുന്നതിനെ പ്രകാ
ശത്തിൽ പറവിൻ നിങ്ങൾ ചെവിയിൽ കെൾക്കുന്നതിനെ ഭവന
</lg><lg n="൨൮">ങ്ങളുടെ മെൽ പ്രസംഗിക്കയും ചെയ്വിൻ✱ പിന്നെ ആത്മാവിനെ
കൊല്ലുവാൻ കഴിയാതെ ശരീരത്തെ കൊല്ലുന്നവരെ ഭയപ്പെടരുത
ആത്മാവിനെയും ശരീരത്തെയും നരകത്തിൽ നശിപ്പിപ്പാൻ ക
ഴിയുന്നവനെ പ്രത്യെകം ഭയപ്പെടുവിൻ താനും✱</lg>

<lg n="൨൯">രണ്ട ചടക പക്ഷികൾ ഒരു കാശിന്ന വില്ക്കപ്പെടുന്നില്ലയൊ
അവയിൽ ഒന്നും നിങ്ങളുടെ പിതാവ കൂടാതെ നിലത്തിൽ വീഴു</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/33&oldid=176937" എന്ന താളിൽനിന്ന് ശേഖരിച്ചത്