താൾ:GaXXXIV1.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨ മത്തായി ൧൦. അ.

<lg n="">പിന്നെ അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെ അടുക്കൽ വി
ളിച്ചിട്ട മ്ലെച്ശാത്മാക്കളുടെ മെൽ അവയെ പുറത്താക്കുവാനും സ
കല രൊഗത്തെയും സകല കഷ്ടതയെയും സൌഖ്യമാക്കുവാനും
</lg><lg n="൨"> അവൎക്ക അധികാരത്തെ കൊടുത്തു✱ വിശെഷിച്ച പന്ത്രണ്ട അ
പ്പൊസ്തൊലന്മാരുടെ നാമങ്ങൾ ഇവയാകുന്നു മുമ്പൻ പത്രൊസ
എന്ന പറയപ്പെട്ട ശിമൊനും അവന്റെ സഹൊദരനായ അന്ത്ര
യൊസും സബെദിയുടെ പുത്രനായ യാക്കൊബും അവന്റെ സ
</lg><lg n="൩">ഹൊദരനായ യൊഹന്നാനും✱ ഫിലിപ്പൊസും ബൎത്തൊലൊമാ
യിയും തൊമാസും ചുങ്കക്കാരനായ മത്തായിയും (അല്പായുടെ പുത്ര
</lg><lg n="൪">നായ യാക്കൊബും തദ്ദായിയെന്ന മറുനാമമുള്ള ലെബ്ബായും✱ ക
നാനായക്കാരനായ ശിമൊനും അവനെ കാണിച്ചുകൊടുത്തവനുമാ
</lg><lg n="൫">യ യെഹൂദാഇസ്കറിയൊത്തും✱ ൟ പന്ത്രണ്ടു പെരെ യെശു അ
യച്ച അവരൊട കല്പിച്ചതെന്തെന്നാൽ നിങ്ങൾ പുറജാതികളുടെ
വഴിയിലെക്ക പൊകരുത ശമറിയക്കാരുടെ ഒരു നഗരത്തിലെ
</lg><lg n="൬">ക്ക ചെല്ലുകയുമരുത✱ എന്നാൽ ഇസ്രാഎൽ ഭവനത്തിന്റെ ന
</lg><lg n="൭">ഷ്ടമായുള്ള ആടുകളുടെ അടുക്കൽ പ്രത്യെകം പൊകുവിൻ✱ വി
ശെഷിച്ച നിങ്ങൾ പൊകുമ്പൊൾ സ്വൎഗ്ഗരാജ്യം സമീപമായിരിക്കു
</lg><lg n="൮">ന്നു എന്ന പറഞ്ഞ പ്രസംഗിപ്പിൻ✱ വ്യാധിക്കാരെ സൌഖ്യമാ
ക്കുവിൻ കുഷ്ഠരൊഗികളെ ശുദ്ധമാക്കുവിൻ മരിച്ചവരെ എഴുനീ
ല്പിപ്പിൻ പിശാചുകളെ പുറത്താക്കുവിൻ നിങ്ങൾക്ക വെറുതെ ലഭി
</lg><lg n="൯">ച്ചു വെറുതെ കൊടുത്തുകൊൾവിൻ✱ നിങ്ങളുടെ മടിശ്ശീലകളിൽ
പൊന്നിനെ എങ്കിലും വെള്ളിയെ എങ്കിലും ചെമ്പിനെ എങ്കിലും✱
</lg><lg n="൧൦"> വഴിക്ക പൊക്കണത്തെ എങ്കിലും രണ്ടു കപ്പായങ്ങളെ എങ്കിലും ചെ
രിപ്പുകളെ എങ്കിലും വടിയെ എങ്കിലും സമ്പാദിക്കരുത പ്രവൃത്തി
ക്കാരൻ തന്റെ ആഹാരത്തിന്ന യൊഗ്യനല്ലൊ ആകുന്നത✱</lg>

<lg n="൧൧">പിന്നെ എത നഗരത്തിലെക്ക എങ്കിലും ഗ്രാമത്തിലെക്ക എങ്കിലും
നിങ്ങൾ ചെന്നാൽ അതിൽ ആര യൊഗ്യനാകുന്നു എന്ന വിചാരണ
ചെയ്വിൻ നിങ്ങൾ പുറപ്പെടുവൊളത്തിന്ന അവിടെ പാൎക്കയും ചെ
</lg><lg n="൧൨">യ്വിൻ✱ നിങ്ങൾ ഒരു ഭവനത്തിലെക്കും ചെല്ലുമ്പൊൾ അതിനെ
</lg><lg n="൧൩"> വന്ദിപ്പിൻ✱ ആ ഭവനവും യൊഗ്യമാകുന്നു എങ്കിൽ നിങ്ങളുടെ
സമാധാനം അതിന്മെൽ വരട്ടെ എന്നാൽ അത യൊഗ്യമാകുന്നില്ല
എങ്കിൽ നിങ്ങളുടെ സമാധാനം നിങ്ങളുടെ അടുക്കൽ തിരികെ വര
</lg><lg n="൧൪">ട്ടെ✱ ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വച
നങ്ങളെ കെൾക്കാതെയും ഇരിക്കുമൊ ആ ഭവനത്തിൽനിന്നെങ്കി
ലും നഗരത്തിൽനിന്നെങ്കിലും നിങ്ങൾ പുറപ്പെടുമ്പൊൾ നിങ്ങളുടെ
</lg><lg n="൧൫"> പാദങ്ങളിലെ ധൂളിയെ കുടഞ്ഞുകളവിൻ✱ ഞാൻ സത്യമായിട്ട നി
ങ്ങളൊടു പറയുന്നു വിധിദിവസത്തിങ്കൽ ആ നഗരത്തിനെക്കാൾ
സൊദൊമും ഗൊമൊറായും എന്ന ദെശത്തിന്ന എറ്റവും സഹ്യ
മായിരിക്കും✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/32&oldid=176936" എന്ന താളിൽനിന്ന് ശേഖരിച്ചത്