താൾ:GaXXXIV1.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൎക്കൊസ ൧൪. അ. ൧൧൯

ചെയ്യുന്നത.— ൬൬ പത്രൊസ അവനെ മൂന്ന പ്രാവശ്യം നി
ഷെധിക്കുന്നത.

<lg n="">രണ്ടു ദിവസങ്ങൾക്ക പിമ്പ പെസഹായുടെയും പുളിപ്പില്ലാത്ത
അപ്പങ്ങളുടെയും പെരുനാളായിരുന്നു അപ്പൊൾ പ്രധാനാചാൎയ്യ
ന്മാരും ഉപാദ്ധ്യായന്മാരും അവനെ എങ്ങിനെ ഉപായംകൊണ്ട</lg><lg n="൨"> പിടിച്ച കൊല്ലിക്കാമെന്ന അന്വെഷിച്ചു✱ എന്നാൽ ജനത്തിലെ
കലഹമുണ്ടാകാതെ ഇരിപ്പാൻ പെരുനാളിൽ വെണ്ടാ എന്ന അവർ
പറഞ്ഞു✱</lg>

<lg n="൩">പിന്നെ അവൻ ബെതാനിയായിൽ കുഷ്ഠരൊഗിയായ ശിമൊ
ന്റെ ഭവനത്തിൽ ഭക്ഷണത്തിന്നിരിക്കുമ്പൊൾ വില എറിയ
പരിമളമുള്ള നറുമതൈലത്തിന്റെ ഒരു വെള്ളക്കൽ ഭരണി ത
നിക്കുള്ള ഒരു സ്ത്രീ വരികയും ഭരണിയെ പൊട്ടിച്ച അവന്റെ ത</lg><lg n="൪">യിന്മെൽ ഒഴിക്കയും ചെയ്തു✱ എന്നാറെ ചിലർ തങ്ങളുടെ ഉ
ള്ളിൽ നീരസപ്പെട്ട പറഞ്ഞു തൈലത്തിന്റെ ൟ ചെതം എ</lg><lg n="൫">ന്തിന്നായിട്ടുണ്ടായി✱ എന്തുകൊണ്ടെന്നാൽ അത മുന്നൂറ്റിലധികം
പണത്തിന വില്ക്കപ്പെടുകയും ദരിദ്രക്കാൎക്ക കൊടുക്കപ്പെടുകയും
ചെയ്യായിരുന്നു വിശെഷിച്ച അവർ അവളുടെ നെരെ ദ്വെഷ്യ</lg><lg n="൬">പ്പെട്ടു✱ എന്നാറെ യെശു പറഞ്ഞു അവളെ വിടുവിൻ നിങ്ങൾ
എന്തിന്ന അവൾക്ക വരുത്തമുണ്ടാക്കുന്നു അവൾ എങ്കൽ ഒരു സൽ</lg><lg n="൭">ക്രിയയെ പ്രവൃത്തിച്ചു✱ എന്തുകൊണ്ടെന്നാൽ ദരിദ്രക്കാർ എല്ലാ
യ്പൊഴും നിങ്ങളൊട കൂട നിങ്ങൾക്ക ഉണ്ട മനസ്സുള്ളപ്പൊൾ അ
വൎക്ക നന്മ ചെയ്വാൻ നിങ്ങൾക്ക കഴികയും ചെയ്യും എന്നാൽ ഞാൻ</lg><lg n="൮"> എല്ലായ്പൊഴും നിങ്ങളൊടു കൂട ഇരിക്കുന്നില്ല✱ ഇവൾ തനിക്ക ക
ഴിയുന്നതിനെ ചെയ്തു അവൾ എന്റെ ശരീരത്തെ പ്രെതക്കല്ല
റയിലുള്ള അടക്കത്തിന്നായിട്ട അഭിഷെകം ചെയ്വാൻ മുമ്പിൽകൂ</lg><lg n="൯">ട്ടി വന്നു✱ ഞാൻ സത്യമായിട്ട നിങ്ങളൊട പറയുന്നു ൟ എ
വൻഗെലിയൊൻ ഭൂലൊകത്തിലൊക്കയും എവിടെ എങ്കിലും പ്ര
സംഗിക്കപ്പെട്ടാൽ അവിടെ അവൾ ചെയ്തതും അവളുടെ ഓൎമ്മ
ക്കായിട്ട പറയപ്പെടും✱</lg>

<lg n="൧൦">പിന്നെ പന്ത്രണ്ടു പെരിൽ ഒരുത്തനായ യെഹൂദാ ഇസ്കറിയൊ
ത്ത പ്രധാനാചൎയ്യന്മാരുടെ അടുക്കർ അവനെ അവൎക്ക കാണി</lg><lg n="൧൧">ച്ചു കൊടുപ്പാനായിട്ട ചെന്നു✱ എന്നാൽ അവർ അതിനെ കെ
ട്ടാറെ സന്തൊഷിച്ച അവന്ന ദ്രവ്യം കൊടുപ്പാനായിട്ട വാഗ്ദത്തം
ചെയ്തു. പിന്നെ അവൻ എങ്ങിനെ അവനെ നല്ല സമയത്തിങ്കൽ
കാണിച്ചു കൊടുക്കെണ്ടു എന്ന അന്വെഷിച്ചു✱</lg>

<lg n="൧൨">വിശെഷിച്ചും പുളിപ്പില്ലാത്ത അപ്പങ്ങളുടെ ഒന്നാം ദിവസ
ത്തിൽ പെസഹാ ബലിയായിട്ട കൊല്ലപ്പെടുമ്പൊൾ അവന്റെ
ശിഷ്യന്മാർ അവനൊടു പറഞ്ഞു നീ പെസഹായെ ഭക്ഷിപ്പാനാ
യിട്ട ഞങ്ങൾ നിനക്ക എവിടെ പൊയി ഒരുക്കെണമെന്ന നിനക്ക</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/139&oldid=177043" എന്ന താളിൽനിന്ന് ശേഖരിച്ചത്