താൾ:GaXXXIV1.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൮ മൎക്കൊസ ൧൩. അ.

<lg n="൨൫">നൽകാതെയിരിക്കയും✱ ആകാശത്തിലെ നക്ഷത്രങ്ങൾ വീഴുക</lg><lg n="൨൬">യും സ്വൎഗ്ഗത്തിലുള്ള ശക്തികൾ ഇളക്കപ്പെടുകയും ചെയ്യും അ
പ്പൊൾ മനുഷ്യന്റെ പുത്രൻ മെഘങ്ങളിൽ മഹാ ശക്തിയൊടു മ
ഹത്വത്തൊടും കൂട വരുന്നതിനെ അവർ കാണുകയും ചെയ്യും✱</lg><lg n="൨൭"> വിശെഷിച്ചും അപ്പൊൾ അവൻ തന്റെ ദൂതന്മാരെ അയക്കയും
താൻ തിരഞ്ഞെടുത്തിട്ടുള്ളവരെ നാലു വായുക്കളിൽനിന്ന ഭൂമിയു
ടെ അതൃത്തിയിൽനിന്ന തുടങ്ങി ആകാശത്തിന്റെ അതൃത്തി
യൊളവും കൂട്ടി ചെൎക്കയും ചെയ്യും✱</lg>

<lg n="൨൮">പിന്നെ അത്തി വൃക്ഷത്തിൽനിന്ന ഒരു ഉപമയെ പഠിപ്പിൻ
അതിന്റെ കൊമ്പ ഇളതായിരിക്കയും ഇലകളെ വിടുകയും ചെ
യ്യുമ്പൊൾ തന്നെ വസന്ത കാലം സമീപമായിരിക്കുന്നു എന്ന നി</lg><lg n="൨൯">ങ്ങൾ അറിയുന്നു✱ അപ്രകാരം തന്നെ നിങ്ങളും ൟ കാൎയ്യങ്ങൾ
ഉണ്ടാകുന്നതിനെ കാണുമ്പൊൾ അത സമീപമായി വാതുക്കൽ ത</lg><lg n="൩൦">ന്നെ ഇരിക്കുന്നു എന്ന അറിവിൻ✱ ൟ കാൎയ്യങ്ങളൊക്കെയും ഉ
ണ്ടാകുവൊളത്തിന്ന ൟ സന്തതി ഒഴിഞ്ഞുപൊകയില്ല എന്ന</lg><lg n="൩൧"> ഞാൻ സത്യമായിട്ട നിങ്ങളൊടു പറയുന്നു✱ ആകാശവും ഭൂമിയും
ഒഴിഞ്ഞു പൊകും എന്നാൽ എന്റെ വചനങ്ങൾ ഒഴിഞ്ഞു പൊ
കയില്ല✱</lg>

<lg n="൩൨">എന്നാൽ ആ ദിവസത്തിന്റെയും നാഴികയുടെയും വസ്തുതയെ
പിതാവല്ലാതെ സ്വൎഗ്ഗത്തിലുള്ള ദൂതന്മാർ ആകട്ടെ പുത്രൻ ആക</lg><lg n="൩൩">ട്ടെ ആരും അറിയുന്നില്ല✱ നിങ്ങൾ സൂക്ഷിക്കയും ജാഗ്രതയായി
രിക്കയും പ്രാൎത്ഥിക്കയും ചെയ്വിൻ എന്തുകൊണ്ടെന്നാൽ കാലം എ</lg><lg n="൩൪">പ്പൊൾ ആകുന്നു എന്ന നിങ്ങൾ അറിയുന്നില്ല✱ (മനുഷ്യന്റെ
പുത്രൻ) ഒരു ദൂരദെശത്തിലെക്ക യാത്ര പൊകുന്ന ഒരു മനുഷ്യൻ
തന്റെ ഭവനത്തെ വിട്ട തന്റെ ഭൃത്യന്മാൎക്ക അധികാരത്തെയും
ഒരൊരുത്തന്ന അവനവന്റെ പ്രവൃത്തിയെയും കൊടുത്ത ജാഗ
രണം ചെയ്വാനായിട്ട വാതിൽ കാവല്ക്കാരനൊടും കല്പിച്ചതു പൊ</lg><lg n="൩൫">ലെ ആകുന്നു✱ ആയതുകൊണ്ട ജാഗരണം ചെയ്വിൻ എന്തെന്നാൽ
ഭവനത്തിന്റെ യജമാനൻ എപ്പൊൾ വരുന്നു സന്ധ്യക്കൊ അ
ൎദ്ധ രാത്രിക്കൊ പൂവൻ കൊഴി കൂകുന്ന നെരത്തൊ രാവിലയൊ</lg><lg n="൩൬"> എന്ന നിങ്ങൾ അറിയുന്നില്ല✱ അവൻ പെട്ടന്ന വന്ന നിങ്ങളെ
ഉറങ്ങുന്നവരായി കണ്ടെത്താതെ ഇരിപ്പാനായിട്ട ആകുന്നു✱</lg><lg n="൩൭"> ഞാൻ നിങ്ങളൊടു പറയുന്നതിനെ എല്ലാവരൊടും പറയുന്നു ജാ
ഗരണം ചെയ്വിൻ✱</lg>

൧൪ അദ്ധ്യായം

൧ ക്രിസ്തുവിനു വിരൊധമുള്ള യൊഗകെട്ട.— ൩ ഒരു സ്ത്രീ
അവന്റെ തലമെൽ തൈലത്തെ പകരുന്നത.— ൧൦ യെ
ഹൂദാ യെശുവിനെ വില്ക്കയും.— ൪൩ കാട്ടി കൊടുക്കയും

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/138&oldid=177042" എന്ന താളിൽനിന്ന് ശേഖരിച്ചത്