താൾ:GaXXXIV1.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൎക്കൊസ ൧൨. അ.

<lg n="">കെൾക്ക നമ്മുടെ ദൈവമായ കൎത്താവ എക കൎത്താവാകുന്നു✱</lg><lg n="൩൦"> വിശെഷിച്ച നീ നിന്റെ ദൈവമായ കൎത്താവിനെ നിന്റെ പൂ
ൎണ്ണ ഹൃദയം കൊണ്ടും നിന്റെ പൂൎണ്ണാത്മാവു കൊണ്ടും നിന്റെ
പൂൎണ്ണ മനസ്സുകൊണ്ടും നിന്റെ പൂൎണ്ണ ശക്തികൊണ്ടും സ്നെഹിക്കണം</lg><lg n="൩൧"> ഇത പ്രധാന കല്പനയാകുന്നു✱ രണ്ടാം കല്പന അതിനൊടു സമ
മാകുന്നു നീ നിന്നെപ്പൊലെ തന്നെ നിന്റെ അയല്ക്കാരനെ സ്നെ
ഹിക്കണം എന്നുള്ളതാകുന്നു ഇവയെക്കാൾ വലുതായിട്ട മറ്റൊരു</lg><lg n="൩൨"> കല്പനയില്ല✱ പിന്നെ ഉപാദ്ധ്യായൻ അവനൊടു പറഞ്ഞു നല്ലത
ഗുരൊ നീ സത്യം പറഞ്ഞു അതെന്തുകൊണ്ടെന്നാൽ ഒരെ ദൈവ</lg><lg n="൩൩">മുണ്ട അവൻ ഒഴികെ മറ്റൊരുത്തനുമില്ല✱ വിശെഷിച്ച അവ
നെ പൂൎണ്ണ ഹൃദയം കൊണ്ടും പൂൎണ്ണ ബുദ്ധികൊണ്ടും പൂൎണ്ണാത്മാവുകൊ
ണ്ടും പൂൎണ്ണ ശക്തികൊണ്ടും സ്നെഹിക്കുന്നതും അയല്ക്കാരനെ തന്നെ
പൊലെ തന്നെ സ്നെഹിക്കുന്നതും മുഴവനായ എല്ലാഹൊമങ്ങളെക്കാ</lg><lg n="൩൪">ളും ബലികളെക്കാളും അധികമാകുന്നു✱ എന്നാൽ അവൻ ബുദ്ധിയൊ
ടെ ഉത്തരം പറഞ്ഞു എന്ന യെശു കണ്ടാറെ അവനൊടു പറഞ്ഞു
നീ ദൈവത്തിന്റെ രാജ്യത്തിൽനിന്ന ദൂരമുള്ളവനല്ല അതിന്റെ
ശെഷം അവനൊട ഒന്നും ചൊദിപ്പാൻ ആരും തുനിഞ്ഞതുമില്ല✱</lg>

<lg n="൩൫">പിന്നെ യെശു താൻ ദൈവാലയത്തിൽ ഉപദെശിച്ചിരിക്കു
മ്പൊൾ ഉത്തരമായിട്ട പറഞ്ഞു ക്രിസ്തു ദാവീദിന്റെ പുത്രനാകു</lg><lg n="൩൬">ന്നു എന്ന ഉപാദ്ധ്യായന്മാർ എങ്ങിനെ പറയുന്നു✱ എന്തുകൊണ്ടെ
ന്നാൽ ദാവീദ തന്നെ പരിശുദ്ധാത്മാവു മൂലം പറഞ്ഞിരിക്കുന്നു ക
ൎത്താവ എന്റെ കൎത്താവിനൊട ഞാൻ നിന്റെ ശത്രുക്കളെ നി
ന്റെ പാദ പീഠമാക്കുവൊളത്തിന്ന എന്റെ വലത്തു ഭാഗത്തിൽ</lg><lg n="൩൭"> ഇരിക്ക എന്ന പറഞ്ഞു✱ ഇതുകൊണ്ട ദാവീദ തന്നെ അവനെ ക
ൎത്താവ എന്ന വിളിച്ചിരിക്കുന്നു പിന്നെ അവൻ (എങ്ങിനെ) അവ
ന്റെ പുത്രനാകുന്നു എന്നാൽ വളര പുരുഷാരം അവനെ കൌ
തുകമായികെട്ടു✱</lg>

<lg n="൩൮">പിന്നെ അവൻ തന്റെ ഉപദെശത്തിൽ അവരൊടു പറഞ്ഞു
നീളമുള്ള വസ്ത്രങ്ങളൊടു കൂടി നടപ്പാനും ചന്തകളിൽ വന്ദനങ്ങ</lg><lg n="൩൯">ളെയും✱ സഭകളിൽ മുഖ്യാസനങ്ങളെയും വിരുന്നുകളിൽ പ്രധാന
സ്ഥലങ്ങളെയും മൊഹിക്കുന്ന ഉപാദ്ധ്യായന്മാരിൽ നിന്ന സൂക്ഷിച്ചു</lg><lg n="൪൦"> കൊൾവിൻ✱ അവർ വിധവമാരുടെ ഭവനങ്ങളെ ഭക്ഷിച്ചു ക
ളകയും കാഴ്ചയ്ക്ക ദീൎഘമായിട്ട പ്രാൎത്ഥിക്കയും ചെയ്യുന്നവരാകുന്നു
ഇവൎക്ക എറ്റവും അധികം ശിക്ഷ കിട്ടും✱</lg>

<lg n="൪൧">പിന്നെ യെശു ശ്രീഭണ്ഡാരത്തിന്റെ നെരെ ഇരുന്നു കൊണ്ട
ജനങ്ങൾ ശ്രീഭണ്ഡാത്തിൽ എങ്ങിനെ ദ്രവ്യമിടുന്നു എന്ന നൊ</lg><lg n="൪൨">ക്കിയിരുന്നു ധനവാന്മാരായവർ പലരും വളരെ ഇട്ടു✱ പിന്നെ
ദാരിദ്ര്യമുള്ള ഒരു വിധവ വന്ന ഒരു പയിസ്സിന ശരിയായ രണ്ടു</lg><lg n="൪൩"> കാശിട്ടു✱ അപ്പൊൾ അവൻ തന്റെ ശിഷ്യന്മാരെ അടുക്കൽ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/135&oldid=177039" എന്ന താളിൽനിന്ന് ശേഖരിച്ചത്