താൾ:GaXXXIV1.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൎക്കൊസ ൯. അ. ൧൦൩

<lg n="">ന്തുകൊണ്ടെന്നാൽ അവൻ ഇന്നത പറയെണമെന്ന അറിഞ്ഞില്ല</lg><lg n="൭"> എന്തെന്നാൽ അവർ അതിഭയമുള്ളവരായിരുന്നു✱ വിശെഷിച്ച
അവരുടെ മെലെ നിഴലിക്കുക്കുന്നതായി ഒരു മെഘം ഉണ്ടായി ആ
മെഘത്തിൽനിന്ന ഇവൻ എന്റെ ഇഷ്ട പുത്രനാകുന്നു അവനെ</lg><lg n="൮"> ചെവിക്കൊൾവിൻ എന്ന ഒരു ശബ്ദവും പുറപ്പെട്ടു✱ പിന്നെ
അസംഗതിയായി അവർ ചുറ്റും നൊക്കിയാറെ തങ്ങളൊടു കൂട
യെശുവിനെ മാത്രമല്ലാതെ കണ്ട മറ്റൊരുത്തനെയും പിന്നെയും</lg><lg n="൯"> കണ്ടില്ല✱ പിന്നെ അവർ പൎവതത്തിൽനിന്ന ഇറങ്ങുമ്പൊൾ അ
വൻ അവരൊട അവർ കണ്ട വസ്തുക്കളെ മനുഷ്യന്റെ പുത്രൻ മരിച്ച
വരിൽ നിന്ന ഉയിൎത്തെഴുനീല്ക്കുന്നതുവരെ ആരൊടും പറയരുത</lg><lg n="൧൦"> എന്ന കല്പിച്ചു✱ എന്നാൽ മരിച്ചവരിൽനിന്ന ഉയിൎത്തെഴുനീല്ക്കു
ന്നത എന്തെന്ന അവർ തമ്മിൽ തമ്മിൽ വാദിച്ചുകൊണ്ട ആ വച
നത്തെ തങ്ങളിൽ സംഗ്രഹിച്ചു✱</lg>

<lg n="൧൧">പിന്നെ അവർ അവനൊട എലിയാ മുമ്പെ വരെണ്ടുന്നതാകു
ന്നു എന്ന ഉപാദ്ധ്യായന്മാർ പറയുന്നത എന്തെന്ന ചൊദിച്ചു✱</lg><lg n="൧൨"> എന്നാറെ അവൻ ഉത്തരമായിട്ട അവരൊടു പറഞ്ഞു സത്യം ത
ന്നെ എലിയാ മുമ്പെ വന്ന സകല കാൎയ്യങ്ങളെയും യഥാസ്ഥാന
പ്പെടുത്തുന്നു ഇന്നപ്രകാരം മനുഷ്യന്റെ പുത്രനെ കുറിച്ച അവൻ
അനെകം കഷ്ടങ്ങളെയും അനുഭവിക്കയും നിസ്സാരനാക്കപ്പെടുകയും</lg><lg n="൧൩"> ചെയ്യുമെന്ന എഴുതിയിരിക്കുന്നു✱ എങ്കിലും എലിയാ അവനെ
കുറിച്ച എഴുതിയിരിയിരിക്കുന്ന പ്രകാരം വന്നു കഴിഞ്ഞു എന്നും അവ
ൎക്ക ബൊധിച്ച പ്രകാരം ഒക്കയും അവർ അവനൊട ചെയ്തു എ
ന്നും ഞാൻ നിങ്ങളൊടു പറയുന്നു✱</lg>

<lg n="൧൪">പിന്നെ അവൻ തന്റെ ശിഷ്യന്മാരുടെ അട്ടുക്കൽ വന്നപ്പൊൾ
അവരുടെ ചുറ്റിലും വളര പുരുഷാരത്തെയും അവരൊടു കൂട</lg><lg n="൧൫"> വാദിക്കുന്ന ഉപാദ്ധ്യായന്മാരെയും കണ്ടു✱ ഉടനെ പുരഷാര
മെല്ലാം അവനെ കണ്ടാറെ വളര അശ്ചൎയ്യപ്പെടുകയും ഓടി വന്ന</lg><lg n="൧൬"> അവനെ വന്ദിക്കയും ചെയ്തു✱ പിന്നെ അവൻ ഉപാദ്ധ്യായന്മാ</lg><lg n="൧൭">രൊടു ചൊദിച്ചു നിങ്ങൾ അവരൊട എന്തിന വാദിക്കുന്നു✱ അ
പ്പൊൾ പുരുഷാരത്തിൽ ഒരുത്തൻ ഉത്തരമായിട്ടു പറഞ്ഞു ഗു
രൊ ഊമയയുളെള്ളാര ആത്മാവൊടു കൂടിയ എന്റെ പുത്രനെ</lg><lg n="൧൮"> ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നിട്ടുണ്ട✱ അത അവനെ എ
വിടെ വെച്ചെങ്കിലും പിടിച്ചാൽ അത അവനെ വലെക്കയും അവൻ
നുര പുറപ്പെടീക്കയും അവന്റെ പല്ലുകൾ കടിക്കയും ആലസ്യപ്പെ
ട്ടു പൊകയും ചെയ്യുന്നു അതിനെ പുറത്താക്കി കളയെണ്ടുന്നതിന്നെ
ഞാൻ നിന്റെ ശിഷ്യന്മാരൊട പറഞ്ഞു എങ്കിലും അവൎക്ക കഴി</lg><lg n="൧൯">ഞ്ഞില്ല✱ എന്നാറെ അവൻ അവനൊട ഉത്തരമായിട്ട പറയു
ന്നു അവിശ്വാസമുള്ള സന്തതിയായുള്ളൊവെ ഞാൻ എത്രത്തൊ
ളം നിങ്ങളൊടു കൂട ഇരിക്കും എത്രത്തൊളം നിങ്ങളെ സഹിക്കും</lg>


N

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/123&oldid=177027" എന്ന താളിൽനിന്ന് ശേഖരിച്ചത്