താൾ:G P 1903.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അനുബന്ധങ്ങൾ


അനുബന്ധം ൧


"കേരളീയൻ" ഇംഗ്ളീഷിൽ എഴുതിയ "തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭണത്തിൻറെ ജനയിതാവ്: ജി. പരമേശ്വരൻ പിള്ള" എന്ന ഗ്രന്ഥത്തെപ്പറ്റി പല പ്രമുഖ വ്യക്തികളും പത്രങ്ങളും പ്രകടിപ്പിച്ച അഭിപ്രായങ്ങളിൽ ചിലതാണ് താഴെ ചേൎത്തിരിക്കുന്നത്.


റംവുബഹദൂർ ജി. ശങ്കരപ്പിള്ള, (റിട്ട. ഹൈക്കോടതി ജഡ്ജി, തിരുവിതാംകൂർ)

"മഹാനും നിസ്തുലനുമായ ജി.പി. യെപ്പറ്റിയുള്ള മനോഹരമായ ഒരു ലഘുഗ്രന്ഥമാണിത്.... ഈ സുന്ദരസൃഷ്ടിക്ക് "കേരളീയൻ" തികച്ചും അനുമോദനാൎഹനാണ്. ഇത് പ്രതിപാദ്യവിഷയത്തിന് അനുയോഗ്യമായ ഒരു കൃതിതന്നെയാണ്. വസ്തുതകൾ അനതിവിസ്തരമായി, വ്യക്തിമായി, ആകൎഷകമായി, അതിശയോക്തിയുടെ സ്പൎശമില്ലാതെ കറതീൎന്ന ഇംഗ്ളീഷിൽ പ്രതിപാദിച്ചിട്ടുണ്ട്........ ഇതിൽ പ്രദൎശിപ്പിച്ചിരുന്ന ചിത്രങ്ങൾ യാഥാൎത്ഥ്യങ്ങളുടെ തനിപ്പകൎപ്പാണെന്നു നിസ്സംശയം പറയാം. അനന്തരകാലങ്ങളിൽ വലുപ്പത്തിലും ശക്തിയിലും വളരെ വളൎന്ന്, അഖിലഭാരപ്രസ്ഥാനങ്ങളുടെ പിന്തുണയോടൂകൂടി ലക്ഷ്യത്തിലെത്താൻപോകുന്ന ഒരു ജനകീയപ്രസ്ഥാനം തിരുവിതാംകൂറിൽ ആരംഭിച്ച പ്രശസ്തനും പ്രഥമഗണനീയനുമായ ഒരു വ്യക്തിയാണ് ഈ സ്മാരകഗ്രന്ഥത്തിലെ നായകൻ, സകലരുടേയും ശ്രദ്ധ ഇന്നത്തെ ജനകീയ നേതാക്കന്മാരിലേക്കും തിരിഞ്ഞിരിക്കുന്ന ഈ ആനന്ദവേളയിൽ, ആരുടെ ധൈൎ‌യ്യത്തിലും രാജ്യസ്റ്റേറ്റത്തിലും ആത്മത്യാഗത്തിലും അടിയുറച്ച് തിരുവിതാംകൂറിലെ ജനകീയപ്രസ്ഥാനം ഉടലെടുത്തുവോ, ആ മഹാനെപ്പറ്റി നാം കൃതജ്ഞതാപുരസ്സരം സ്മരിക്കുന്നത് കേവലം ഔചിത്യദിക്ഷ മാത്രമായിരിക്കും. പരിപാവനമായ ആ കൎത്തവ്യം വഞ്ചിനാട്ടുകാരെ ഓൎമ്മിപ്പിക്കുവാൻ ഈ ലഘുഗ്രന്ഥം പാൎ‌യ്യാപ്തമാണ്. അങ്ങനെ ഇത് അതിപ്രധാനമായ ഒരു ഉദ്ദേശത്തോടുകൂടിയ ഒരു കാലോചിതപ്രസിദ്ധീകരണമാണ്."Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/98&oldid=159167" എന്ന താളിൽനിന്ന് ശേഖരിച്ചത്