താൾ:G P 1903.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഇൻഡ്യൻസ്" എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. മുപ്പത്തിയാറു പ്രമുഖ ഭാരതീയരുടെ ജീവചരിത്രങ്ങളടങ്ങിയ ആ ഗ്രന്ഥത്തിനു് മുഖവുരയെഴുതിയതു് മുമ്പ് ബോംബേ ഗവർണ്ണരായിരുന്ന സർ. റിച്ചാർഡ് ടെമ്പിൾ ആണു്. അതിലടങ്ങിയിരുന്ന പന്ത്രണ്ടു ജീവചരിത്രങ്ങൾ ൧൮൯൬ -ൽ "റപ്രസൻറററീവു് മെൻ ഓഫ് സൗത്തു് ഇൻഡ്യാ" എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളവയായിരുന്നു. അന്നു് ആ ഗ്രന്ഥത്തിനു് ഇൻഡ്യയിലും ഇംഗ്ലണ്ടിലും നല്ല ഒരു സ്വീകരണമാണു് ലഭിച്ചതു്. "ഇന്ത്യയെപ്പററിയുള്ള ഞങ്ങളുടെ (ബ്രിട്ടീഷ്‌കാരുടെ) വിരളമായ അറിവിനെ വളരെ വിപുലപ്പെടുത്തുവാൻ പര്യാപ്തമായ ഒരു പ്രസിദ്ധീകരണമാണു് ഇതു്," എന്നാണു് ഗ്ലാഡ്സ്റ്റൺ അഭിപ്രായപ്പെട്ടതു്. "ഈ ജോലി സ്വയം ഏറെറടുക്കുകുകയും അതു് വിജയകരമായി നിർവഹിക്കുകയും ചെയ്തതുകൊണ്ടു് നിങ്ങൾ മഹത്തായ ഒരു സേവനമാണു് ചെയ്തതു്" എന്നു് മഹാദേവ ഗോവിന്ദറാനഡേയും, "ഈ ഗ്രന്ഥത്തിൽ മറെറന്തിനേക്കാളും അതിന്റെ സുശക്തവും അനുരൂപവുമായ ഭാഷാരീതിയാണു് എന്നെ ആകർഷിച്ചതു്; ഭാരതീയരായ നമുക്കു് സാധാരണ പററാറുള്ള തെററുകളൊന്നുംതന്നെ ഈ ഗ്രന്ഥത്തിലില്ല," എന്നു് സർ ഫെറോസ്‌ഷാ മേത്തയും അന്നു് ആ ഗ്രന്ഥത്തെപ്പററി അഭിപ്രായപ്പെട്ടിട്ടുണ്ടു്. "റപ്രസൻറററീവു് ഇൻഡ്യൻസി"ന്റെ പ്രസിദ്ധീകരണം ഭാരതീയരുടെ ജീവചരിത്ര സാഹി

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/61&oldid=159127" എന്ന താളിൽനിന്ന് ശേഖരിച്ചത്