Jump to content

താൾ:G P 1903.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മായി യാതൊരു ബന്ധവുമില്ലെന്നും ആ “പരിഷു്കൃതനായ” ധ്വരയെ അദ്ദേഹം പറഞ്ഞു മനസ്സിലാക്കി. ഇംഗ്ലീഷ്‌കാർക്കു് ഇൻഡ്യയെപ്പററിയും ഇൻഡ്യക്കാരെപ്പററിയും അത്ര ഭീമമായ അജ്ഞതയാണുണ്ടായിരുന്നതു്. ജി.പി. തന്റെ ചുരുങ്ങിയകാലത്തെ സന്ദർശനത്തിനിടയ്ക്കു് അനവധി പ്രസംഗങ്ങൾ കൊണ്ടു് ഇംഗ്ലീഷ്ജനതയുടെ ഈ അജ്ഞത നീക്കുവാൻ കഴിവതു് ശ്രമിച്ചു. അക്കാലത്താണു് ഇംഗ്ലീഷുകാരായ പല പ്രമുഖ വ്യക്തികളുമായി പരിചയപ്പെടുന്നതിനും അവരിൽ പലരുടെയും സ്നേഹം ആർജ്ജിക്കുനതിനും അദ്ദേഹത്തിനു് സൌകൎയ്യം ലഭിച്ചതു്. മദ്യവൎജ്ജനപ്രസ്ഥാനത്തിന്റെ ഒരു പ്രസിദ്ധ നേതാവും പാർലമെൻ‌റു് അംഗവുമായിരുന്ന ഡബ്ലിയു. എസ്. കെയിൻ, ജി.പി.യുടെ ബഹുമാനാർത്ഥം നൾകിയ സൽക്കാരത്തിൽ ഇംഗ്ലീഷ്‌കാരും ഇന്ത്യക്കാരുമായ ഒട്ടധികം മാന്യന്മാർ സന്നിഹിതരായിരുന്നു. ഹാവാർഡൻ മന്ദിരത്തിൽ‌വച്ചു് മഹാനായ ഗ്ലാഡ്സ്റ്റനെ സന്ദർശിക്കുവാനും ആ രാജ്യതന്ത്രജ്ഞന്റെ ഒരു സുഹൃത്താകുവാനും ജി.പി.ക്കു സാധിച്ചു. തന്റെ ജീവിതത്തിലെ ഏററവും ആനന്ദകരമായ ഒരു സംഭവമായിരുന്നു ആ സന്ദർശനമെന്നു് ജി.പി. പിന്നീടു് പലപ്പോഴും പറയാറുണ്ടായിരുന്നു.

ജി.പി. ഇംഗ്ലണ്ടിലായിരുന്നപ്പോൾ “മെസ്സേഴ്‌സ് റൂട്ട്‌ലജ് ആൻഡ് സൺസ്” എന്ന പ്രസിദ്ധീകരണശാലക്കാർ അദ്ദേഹത്തിന്റെ “റപ്രസൻ‌റററീവു്

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/60&oldid=159126" എന്ന താളിൽനിന്ന് ശേഖരിച്ചത്