ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
എനിക്കു് ഇത്രമാത്രമേ പറയാനുള്ളു. ഈ നാടിനോടും നാട്ടുകാരോടുമുള്ള എന്റെ മനോഭാവം മാറ്റുന്നതിനു് യാതൊന്നിനും സാധിച്ചിട്ടില്ല; സാധിക്കുകയുമില്ല. ആദർശങ്ങൾ എക്കാലവും ചലനാത്മകങ്ങളായ സംഭവങ്ങളെക്കാൾ വലിയവയാണു്. എപ്പോഴെങ്കിലും പ്രാദേശികകാര്യങ്ങളിൽ സജീവമായി പങ്കെടുക്കുവാൻ ഒരു സന്ദർഭം ലഭിക്കുന്നപക്ഷം എന്റെ കഴിവുകൾ ഇതിനു മുമ്പെന്നപോലെ മേലിലും ഈ നാട്ടിലെ ജനങ്ങൾക്കുവേണ്ടി വിനിയോഗിക്കുന്നതിനാണു് ഞാൻ ആഗ്രഹിക്കുന്നതു്. പല കാര്യങ്ങളിലും അവരുടെ താല്പര്യങ്ങൾ യൂറോപ്യൻ താല്പര്യങ്ങളുമായി വാസ്തവത്തിൽ ഏറ്റുമുട്ടാറില്ല. ഈ പരമാർത്ഥം വ്യക്തവും ശക്തവുമായ രീതിയിൽ ലോകസമക്ഷം ഉയർത്തിക്കാണിക്കുവാനുള്ള തന്റേടവും ധൈൎയ്യവുമാണു് ഇന്നു് ആവശ്യമായിരിക്കുന്നത്.
കൃതജ്ഞതാപുരസ്സരം,
താങ്കളുടെ,
ഏർഡ്‌ലി നോർട്ടൻ.
താങ്കളുടെ,
ഏർഡ്‌ലി നോർട്ടൻ.
പ്പ്