Jump to content

താൾ:G P 1903.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൯൫-ൽ വിക്ടോറിയാ മഹാരാജ്ഞിയുടെ വജ്രജൂബിലി ആഘോഷങ്ങളിൽ പങ്കുകൊള്ളുന്നതിനായി ഡാക്ടർ റ്റി.എം. നായരോടുകൂടി ജി.പി. ഇംഗ്ലണ്ട് സന്ദൎശിച്ചു. ഈ യാത്രയിൽ ഡോ:നായർ ജി.പി.യുടെ സുഹൃത്തും ഭിഷക്കും മാൎഗ്ഗദൎശിയും (Friend, physician and guide)മായിരുന്നു. ഇംഗ്ലണ്ടിലേ പൎയ്യടനകാലത്തു് അവിടുത്തെ സാമാന്യജനങ്ങൾക്കു കേവലം അജ്ഞാതമായിരുന്ന പല ഭാരതീയപ്രശ്നങ്ങളെപ്പറ്റിയും നിരവധിയോഗങ്ങളിൽ അദ്ദേഹം പ്രസംഗിക്കുകയുണ്ടായി.

ഇംഗ്ലണ്ടിലെ താമസക്കാലത്തു് പല രസകരങ്ങളായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു ദിവസം ജി.പി. ലണ്ടനിലെ ഒരു അന്തൎഭൗമികറെയിൽവേസ്റ്റേഷനിൽ നിൽക്കുകയായിരുന്നു. അന്നത്തെ പത്രത്തിൽ ബാലഗംഗാധര തിലകന്റെ അറസ്റ്റിനെപ്പറ്റിയുള്ള വാൎത്ത പ്രസിദ്ധപ്പെടുത്തിയിരുന്നു. അതു വായിച്ച ഒരു മാന്യൻപെട്ടെന്നു് ജി.പി.യുടെ നേരെ തിരിഞ്ഞ് തിലകൻ ഇൻഡ്യയിലെ ഒരു കാട്ടുജാതിക്കാരുടെ തലവനല്ലേ* എന്നു ചോദിച്ചു. ആ ചോദ്യം കേട്ടു ജി.പി. മന്ദഹസിച്ചു കൊണ്ട് :അല്ല, അദ്ദേഹം ഒരു പരിഷ്കൃതവൎഗ്ഗക്കാരുടെ രുഷ്ടനായ പ്രമാണിയാണു്."*എന്ന് മറുപടി പറഞ്ഞു. തുടൎന്നു്, മഹാനായ ആ ഭാരതീയ നേതാവിനു് അതിൎത്തിദേശത്തെ മലവൎഗ്ഗക്കാരു


  • The leader of a wild trible.
  • "No he is the wild leader of a civilized tribe."






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/58&oldid=159123" എന്ന താളിൽനിന്ന് ശേഖരിച്ചത്