സിദ്ധ ബംഗാളി നേതാവായ ആനന്ദമോഹനബോസിന്റെ അദ്ധ്യക്ഷതയിൽ മദിരാശിയിൽ വീണ്ടും സമ്മേളിച്ച കോൺഗ്രസ്സിലും ജി.പി. ഒരു കാൎയ്യദൎശിയായിരുന്നു. ൧൮൯൫ -ൽ പൂനായിലും ൧൮൯൬ -ൽ കൽക്കട്ടായിലും നടന്ന സമ്മേളനങ്ങളിലും അദ്ദേഹത്തിനു് ഒരു നല്ല പങ്കുണ്ടായിരുന്നു. കോൺഗ്രസ്സു് സമ്മേളനങ്ങളിൽ അദ്ദേഹം പല പ്രധാന വിഷയങ്ങളെപ്പററിയും പ്രസംഗിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും വളരെ ആവേശത്തോടുകൂടി സംസാരിച്ചിട്ടുള്ളതു് തെക്കേ ആഫ്രിക്കയിലെ ഇന്ത്യാക്കാരുടെ അവശതകളെപ്പററിയാണു്. തെക്കേ ആഫ്രിക്കയിലെ പ്രശ്നങ്ങളെ ശരിയായി പഠിച്ചു് പ്രചരിപ്പിച്ചിരുന്ന ഭാരതീയരിൽ ഒരാളായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധി തെക്കേ ആഫ്രിക്കയിൽ നിന്നു് ൧൮൯൬ -ൽ ഇന്ത്യയിൽ മടങ്ങി എത്തി. തെക്കേ ആഫ്രിക്കയിലെ ഭാരതീയരുടെ ശോച്യാവസ്ഥയെപ്പററി ഇന്ത്യയിലെ ജനസാമാന്യത്തിന്റെ ഇടയിൽ ശരിയായ അറിവു് പ്രചരിപ്പിക്കുന്നതിനും അവിടെ നടന്നുകൊണ്ടിരിക്കുന്ന സമരത്തിനു് സുശക്തമായ പിന്തുണ സമാൎജ്ജിക്കുന്നതിനുമായി അദ്ദേഹം ഒരു അഖിലേന്ത്യാ പൎയ്യടനം നടത്തുകയുണ്ടായി. മഹാത്മജി ആദ്യമായി മദിരാശി സന്ദൎശിച്ചപ്പോൾ ജി.പി. അദ്ദേഹത്തെ ഹാൎദ്ദമായി സ്വീകരിച്ചു് തന്റെ സകലവിധത്തിലുമുള്ള സഹായസഹകരണങ്ങൾ സൎവ്വാത്മനാ നൾകി.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |