൩൮ "ജി.പി."
മറ്റാരെയുംകാൾ കൂടുതലായി ജി.പി. ഗാന്ധിജിയ്ക്കും അദ്ദേഹത്തിൻറെ ആദൎശങ്ങൾക്കും പ്രബലമായ പിൻതുണ നൽകിയിരുന്നു എന്ന് പിന്നീട് ഒരവസരത്തിൽ മദിരാശിയിൽവച്ച് ഗാന്ധിജിതന്നെ പ്രസ്താവിച്ചിട്ടുണ്ട്. ജി.പി. യിൽ നിന്നും ലഭിച്ച സഹായസഹകരണങ്ങളെപ്പറ്റി കൃതജ്ഞത തുളുന്പുന്ന വാക്കുകളിൽ ഗാന്ധിജി "സത്യന്വേഷണ പരീക്ഷകൾ" എന്ന തൻറെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നതിങ്ങനെയാണ്.:
"അവിടെ എനിക്കു ലഭിച്ച ഏറ്റവും വലിയ സഹായം "മദ്രാസ് സ്റ്റാൻഡാൎഡി" ൻറെ പത്രാധിപരായിരുന്ന പരേതനായ ശ്രീ.ജി. പരമേശ്വരൻ പിള്ളയിൽ നിന്നായിരുന്നു. ആ പ്രശ്നത്തെപ്പറ്റി-തെക്കേ ആഫ്രിക്കൻ സ്ഥിതിഗതികളെപ്പറ്റി-ശരിയായ പറിച്ചിരുന്ന അദ്ദേഹം വേണ്ട ഉപദേശങ്ങൾ തരുന്നതിനായി എന്നെ കൂടെക്കൂടെ അദ്ദേഹത്തിൻറെ ആഫീസിലേക്കു ക്ഷമിച്ചിരുന്നു. "ഹിന്ദു" പത്രത്തിൻറെ അധിപരായ ശ്രീ. ജി. സുബ്രഹ്മണ്യവും ഡാക്ടർ സുബ്രഹ്മണ്യവും അനുഭാവപൂൎവ്വമാണ് പെരുമാറിയത്. ജി. പരമേശ്വരൻ പിള്ളയാകട്ടെ "മദ്രാസ് സ്റ്റാൻഡാൎഡി"ൻറെ പംക്തികൾ എൻറെ ഇഷ്ടാനുസരണം ഉപയോഗിക്കുന്നതിന് ഔദാൎയ്യത്തെ ഞാൻ വേണ്ടുവോളം പ്രയോജനപ്പെടുത്തുകയും ചെയ്തു.."
൧൮൯൬ ഡിസംബറിൽ ജി.പി. കൽക്കട്ട കോൺഗ്രസ്സിൽ പങ്കെടുത്തു. അവിടെവെച്ച് അദ്ദേഹം തെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |