Jump to content

താൾ:G P 1903.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആലോചന ഉണ്ടായി. അന്നു് ഉദ്യോഗസ്ഥന്മാരും അല്ലാത്തവരുമായ പല പ്രമുഖ വ്യക്തികളും ആ അഭിപ്രായത്തെ ശക്തിയായി എതിൎത്തു. എന്നാൽ ജി.പി. അതിനെ പിൻ‌താങ്ങി ചില ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയെന്നു മാത്രമല്ല “മെമ്മോറിയൽ ഹാളി”ൽ വച്ചു് ഗവൎണ്ണരുടെ അദ്ധ്യക്ഷതയിൽ കൂടിയ ഒരു യോഗത്തിൽ പ്രതിമാസ്ഥാപനത്തിനുവേണ്ടി തീവ്രമായി വാദിക്കുകയും ഒരു പ്രമേയം അവിടെവച്ചു് അംഗീകരിപ്പിക്കുകയും ചെയ്തു. മദ്രാസിൽ ജി.പി. യുടെ ഒരു വൻ‌വിജയമായിരുന്നു അതു്. ഇന്നു ഹൈക്കോടതിക്കെട്ടിടത്തെ അലങ്കരിക്കുന്ന ആ മൎബിൾ പ്രതിമ പ്രമുഖനായ ഒരു പ്രാഡ്വിപാകന്റെ നിസ്തുല്യമായ നേട്ടങ്ങളുടെ മാത്രമല്ല, സമൎത്ഥനായ ഒരു പത്രപ്രവൎത്തകന്റെ അചഞ്ചലമായ മനശ്ശക്തിയുടെയും സ്മാരകമാണു്.

“സ്റ്റാൻഡാൎഡി”ന്റെ അധിപരായപ്പോൾ മുതൽ ജി.പി. ഒരു തികഞ്ഞ കോൺഗ്രസ്സ് പ്രവൎത്തകനുമായി. ദേശീയാവശ്യങ്ങൾക്കുവേണ്ടി തന്റെ പത്രപങ്‌ക്തികൾ അദ്ദേഹം ധാരാളമായി ഉപയോഗിച്ചുവന്നു. ജി.പി. ആദ്യമായി സംബന്ധിച്ച ഒരു കാൺഗ്രസ്സ് ൧൮൮൯- ൽ ബോംബെയിൽ സമ്മേളിച്ചതാണ്. പക്ഷേ അദ്ദേഹം പ്രമുഖനായ ഒരു കാൺഗ്രസ്സുപ്രവൎത്തകനായതു് ൧൮൯൪- ലെ മദ്രാസ് കോൺഗ്രസ്സുമുതല്ക്കണു്. ആൽഫ്രഡ് വെബ്ബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ആ കോൺഗ്രസ്സിന്റെ കാൎയ്യദൎശിമാരിൽ ഒരാളായിരുന്നു അദ്ദേഹം. അതിനു ശേഷം ൧൮൯൮ -ൽ സുപ്ര





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/44&oldid=159108" എന്ന താളിൽനിന്ന് ശേഖരിച്ചത്