താൾ:G P 1903.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രററ ഔദാൎയ്യവും സ്വാർത്ഥരഹിതമായ നീതിനിഷ്ഠയും അതുപോലെയുള്ള മററു് ഉന്നതാദർശങ്ങളും ആവർത്തിക്കപ്പെടുന്ന ഒരു കാലം തിരുവിതാംകൂറിനു് ഇനി ഉണ്ടാവുകയില്ലെന്നോ? തിരുവിതാംകൂറിന്റെ മഹത്തായ പാരമ്പൎയ്യം വെറുമൊരു കടംകഥയായി പരിണമിക്കുമെന്നോ?"

"തിരുവിതാംകൂർ തിരുവിതാംകൂർകാർക്കു്" എന്ന ലഘുലേഖ പ്രസിദ്ധീകരിച്ചു് അധികം കഴിയുന്നതിനുമുമ്പ് രാമറാവുവിന്റെ ഭരണത്തെ വിമർശിച്ചുകൊണ്ടു് മറെറാരു ലഘുലേഖ ജി.പി. പ്രസിദ്ധപ്പെടുത്തി. അതിൽ ഭരണപരിഷ്കാരത്തിനു് ഉപയോഗപ്രദമായ രീതിയിൽ ചില നിർദ്ദേശങ്ങൾ അദ്ദേഹം ആവിഷ്ക്കരിക്കുകയും അതെല്ലാം ദിവാൻ രാമറാവു സ്വീകരിക്കുകയും ചെയ്തു.

ജി.പി. ചെയ്ത മറെറാരു മഹൽകൃത്യം, തിരുവിതാംകൂർ സർക്കാർ സർവീസിൽ തിരുവിതാംകൂറുകാർക്കു് ശരിയായ ഒരു പങ്കു് അനുവദിച്ചു കൊടുക്കുന്നതിനു് മഹാരാജാവുതിരുമനസ്സിലെ ഗവർമ്മെന്റിനെ നിർബന്ധിക്കുകയായിരുന്നു. ഇതിനായി മദിരാശിയിലെ ചില സുഹൃത്തുക്കളുടെ സഹായത്തോടുകൂടി ഒരു "മെമ്മോറിയൽ" തയാറാക്കി "തിരുവിതാംകൂറുകാർക്കു് അവരുടെ രാജ്യത്തിന്റെ ഭരണത്തിൽ ന്യായമായി ലഭിക്കേണ്ട പങ്കു് നിഷേധിക്കുകയും, അവരെ സംസ്ഥാനത്തിലെ ഉയർന്ന ഉദ്യോഗങ്ങളിൽനിന്നു് മനഃ

"https://ml.wikisource.org/w/index.php?title=താൾ:G_P_1903.pdf/29&oldid=159092" എന്ന താളിൽനിന്ന് ശേഖരിച്ചത്