താൾ:Ente naadu kadathal.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

പുതിയ പ്രസ്സ് റെഗുലേഷൻ

ചുവടെ ചേർക്കുന്നത് ഒരു ലേഖകൻ വഴിയിൽ കിട്ടിയ കടലാസിൽ നിന്ന് പകർത്തിയെഴുതി അയച്ചുതന്നതാകുന്നു. വായിച്ചുനോക്കിയിടത്തോളം, അത് ആരോ എഴുതിയുണ്ടാക്കിയ ഒരു പ്രസ്സ് റെഗുലേഷന്റെ നഖൽ ആണെന്നു കാണുന്നു. ഇതിന്റെ കർത്താവ് ആരാണെന്നോ ഇത് ഏതു നിയമ നിർമ്മാണസഭയിൽ പ്രയോഗിക്കുവാൻ പോകുന്നതെന്നോ ഊഹിക്കുന്നതിലേക്ക് ഒരു ലക്ഷ്യവും കാണുന്നില്ല എന്നും ലേഖകൻ അറിയിക്കുന്നു. പത്രവായനക്കാരായ ബഹുജനങ്ങൾക്കു രസകരമായിരിക്കുമെന്നു വിചാരിച്ചാണ് ഇതിനെ പ്രസിദ്ധീകരിക്കാമെന്നു നിശ്ചയിച്ചത്.

108-ാമാണ്ടത്തെ ാം റെഗുലേഷൻ


അച്ചടിശാലകളെയും വർത്തമാന പത്രങ്ങളേയും നിയന്ത്രണം ചെയ്യുന്നതിനായി 1079-ാമാണ് തയ്യാറാക്കിയ രണ്ടാം റെഗുലേഖനെ ഭേദപ്പെടുത്തേണ്ടത് ആവശ്യമാണെന്നു കണ്ടിരിക്കകൊണ്ട് ഇതിനാൽ നിയമിക്കുന്നതെന്തെന്നാൽ,

(1) ഈ റെഗുലേഷനെ അച്ചടിശാലകളേയും വർത്തമാനപത്രങ്ങളേയും നിയന്ത്രിക്കുന്നതിനായുള്ള 108ാമാണ്ടത്തെ -ാം റെഗുലേഷൻ എന്നു വിളിക്കുന്നതാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/23&oldid=158989" എന്ന താളിൽനിന്ന് ശേഖരിച്ചത്