താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-29-

ക്ഥയിൽ നാലക്ഷരമെന്നു വ്യവസ്ഥപ്പെടുത്തിയപ്പോൾ നാലു ഗുരുവിനെ സ്വീകരിച്ചപോലെ പ്രസ്താരത്തിൽ നാലു ലഘുവിനെ വിട്ടുകളഞ്ഞു. അങ്ങനെ ഉപേക്ഷിച്ചതു സുഖശ്രവണത്തിനു ശ്രുതി ചേരുന്നില്ലെന്നു വിധിച്ചിട്ടായിരിക്കാം. എന്നാൽ ഭാഷാവൃത്തത്തിൽ അതിന്നും സ്ഥാനം ലഭിക്കാതിരുന്നില്ല.

സത്യാ സ്വയംവരം ഓട്ടന്തുള്ളലിൽ

             'അരുവയർ-മണികടെ-കുരുവക-ളൊരുദിശി
             നരവര-പടകടെ-വിരുതുക-ളൊരുദിശി'

എന്നു താളം ചേൎത്തു ഗാനരൂപമായി പ്രയോഗിച്ചിരിക്കുന്നു. പക്ഷെ ഗാനത്തിനുള്ള സ്വാതന്ത്ൎ‌യ്യം അക്ഷരനിയമത്തെ വക വെക്കാതെ

             നിറപറ-മലരവ-ലടകള-പൂപം
             തറകളി-ലറകളി-ലണിമണി-ദീപം

എന്നു കൂട്ടുകാരനായ താളത്തെ മാത്രം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)