താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-160-

കാണുന്നു'വെന്നു പറഞ്ഞതു്. ഈ അവസരത്തെ പാഴാക്കി ക്കളയാതെ നാടൻപാട്ടുകളെ സന്മാൎഗ്ഗങ്ങളിൽക്കൂടി വേണ്ട പോലെ നയിച്ചു മധുരസനിഷ്യന്ദികളും അനാഘ്രാതങ്ങളും ആ യി നാനാവൎണ്ണങ്ങളിലുള്ള സുരഭിലസുമനിരകളെക്കൊണ്ടു കൈരളിയെ ആരാധിക്കേണ്ടതു ഭാഷാഭക്തന്മാരുടെ കൃത്യങ്ങളിൽ പ്രഥമഗണനീയമായ ഒന്നാണു് .

ഈ ഉൽക്കൃഷ്ടകൃത്യത്തിന്റെ ഗൌരവത്തെ കൃത്യാന്തര പരതന്ത്ര ന്മാരായ നിങ്ങളുടെ സ്മൃതിപഥത്തിൽ കൊണ്ടുവരുവാൻ വേണ്ടി ഗഹനമായ ഈ വിഷയത്തിന്റെ മുഖമെങ്കിലും കാണിക്കുവാനുള്ള ശ്രമമാണു്' ഇവിടെ ചെയ്തിരിക്കുന്നതു'. ഭാഷാസാഹിത്യത്തിൽ പാട്ടുകൾക്കുള്ള പ്രാമാണ്യം, ഭാഷാഗാനങ്ങളുടെ സ്വതന്ത്രഗതി, സ്വാഭാവികവിഭാഗങ്ങൾ, ഗാനപ്രകൃതിക്കു് അനുസരിച്ചു താളത്തിൽ കൂടിയുള്ള വളൎച്ച, സ്വാരസ്യം, നിയമനമാൎഗ്ഗം, പി റന്നു വളൎന്നു മൂത്തു തളൎന്നു വീണ്ടും പൊടിക്കു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)