താൾ:Doothavakyam Gadyam.djvu/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൌരവശ്രെഷ്ഠനാകിന വൈചിത്രവീർയ്യൻ ധൃതരാഷ്ട്രന്തിരുവടിയെ കണ്ടു ദയാപരനാകിന ദെവദെവെശൻ എനെ!കഷ്ടമെ! പാദംങളിൽ പതിതനായിതൊ അത്രഭവാൻ. എഴനിൽകെഴനിൽക. എൻറരുളിച്ചെയിതാൻ ശ്രീവാസു:

ധൃത: അനുഗ്രഹ‌മ് ലാഭിച്ചെൻ ഞാൻ ഭഗവാനെ! ഇതെല്ലൊ അർഘ്യപാദ്യംങള്. സ്വീകരിച്ചരുളുക നിന്തുരുവടി. എൻറെരുളിച്ചെയിതാൻ ധൃത:

ശ്രീവാസു: സന്തുഷ്ടമനസ്കനായ് സമസ്തത്തിനെയും സംഗ്രഹിക്കിൻറെൻ. ഇനി എന്തു നിനക്കൊരു പ്രിയ‌മ് വെണ്ടിൻറതു. എൻറരുളിച്ചെയിതാൻ ശ്രീനന്ദകായുധൻ ശ്രീവാസുദെവന്തിരുവടി.

ധൃത: ഭക്തജനഭവഭംഗതൽപ്പരനാകിന ഭഗവാൻ പ്രസന്നനായിട്ടിരിക്കിൽ ഇതിന്നുമെൽ എന്തിനെ ഞാനിച്ഛിപ്പു. എൻറരുളിച്ചെയിതാൻ ധൃതരാ:

വാസു: പുനർദ്ദെർശനത്തിനായിക്കൊണ്ട ഹസ്തിനപുരത്തിലകത്തു പൂക ഭവാൻ എൻറരുളിച്ചെയിതാൻ ശ്രീവാസു:

ധൃത: യാതൊൻറു ഭഗവാൻ ശ്രീനാരായണസ്വാമി അനുശാസിക്കിൻറതു അതവ്വണ്ണമാക എൻറരുളിച്ചെയിതു അഭ്യന്തരന്നൊക്കി എഴുന്നരുളിനാൻ ആ‌മ്ബികെയൻ ധൃതരാഷ്ട്രന്തിരുവടി:

അനന്തരം ലൊകസമിർദ്ധ്യർത്ഥ‌മ് ഭരതവാക്യമ് പ്രവൃത്തമായിതു. എംങിനെ എംകിൽ ചതുസ്സാഗരപർയ്യന്തയായ് ഹിമവൽവിന്ധ്യാകുണ്ഡലയായ് മെരുമന്ദരകുചയായ് ഇരുന്ന ഭഗവതി വസുന്ധരഭൂമിയെ ഒരു വെൺകൊറ്റെകുടെകിഴ അടംങിയ ശാസനത്തെയുടച്ചായ് ദുഷ്ടനിഗ്രഹ‌മ്‌പണ്ണി ശിഷ്ടപരിപാലനഞ്ചെയിതു ചാതുർ‌വ്വർണ്ണികന്മാരെ സ്വംസ്വംസ്ഥാനത്തിങ്കൽ നിറുത്തി ദുർഭിക്ഷൊപദ്രവം താസ്കര‌മ്‌ഭയ‌മ് എൻറെവമാദികളൊടു വെറുപടുത്തു നിർമ്മുലചിത്തനാകിന രാജശ്രെഷ്ഠൻ അഴകുതായ് രക്ഷിച്ചരുളുവൊനാക. പശുക്കള്കുമ് ബ്രാഹ്മണർക്കും നന്മ വരുവിതാക. എൻറിംങനെ നാടകാവസാനത്തിങ്കൽ ജഗത്തിനുടെ സമ്‌പത്തു നിമിത്തമായി ഭരതവാക്യമൊണ്ടായിതു. [1]


  1. "ഹരി: ശ്രീ ആദിത്യവർമ്മായ നമഃ അഞ്ഞൂറ്റുഅറുപത്തു 4 മാണ്ടു മിധിന ഞായിറുപൊകിൻറെ നാള പരുവക്കൽ ഗൃഹത്തിൽ ഇരുന്ന പെരിയനാട്ടു ഉണ്ണിരാമഹസ്തലിഖിതമ് നാരായണായ നമഃ" എന്ന് അവസാനിക്കുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/57&oldid=158797" എന്ന താളിൽനിന്ന് ശേഖരിച്ചത്