താൾ:Doothavakyam Gadyam.djvu/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ദുർമ്മതിയാകിന ദുര്യൊധനന്വിഷയമ് പരിക്രുദ്ധനാകനിമിത്തമായ് ശാന്തിഗുണത്തൊടു വെറുപട്ടു വിഷ്ണുപദത്തിങ്കൽ വിഷ്ണുവൃത്താന്തലാലസരായ് തിള്കി നിറെഞ്ഞു നിന്റവർ, പ്രശാന്തരൊഷനായീ പ്രീ-----ജഗത്രയൻ നാരായണസ്വാമി. എൻറു കെട്ടു തംങള് തംങളുടെ (ഭവ)നത്തെ സന്താപത്തൊടു വെറുപട്ടു സന്തുഷ്ട ചിത്തരായ് പ്രാപിക്കിൻറു. എൻറാലിപ്പൊഴ ഞാനുമ് കമനീയ ഗുണാകരയാകിയ സുമെരുഗുഹ നൊക്കിയെ പൊവു. എൻറരുളിച്ചെയിതു മഹാമെരുവിനുടെ മഹാഗുഹ നൊക്കി എഴുന്നരുളീ അഗ്നിമാലി ശ്രീസുദെർശനചക്രമ്.

അരുളിച്ചെയിതാൻ ശ്രീവാസുദെവന്തിരുവടി:- ഞാനുമിപ്പൊഴപാണ്ഡവകളുടെ ശിവിരന്നൊക്കിയെ പൊവു. എൻറരുളിച്ചെയിതു എഴന്നരുളുവാനദ്ധ്യവസിക്കിൻറ കാലത്തു നൈപത്ഥ്യത്തിങ്കൽ ശബ്ദമൊണ്ടായിതു പൊകാതെ പൊകാതെ, എൻറിംങനെ. നൈപത്ഥ്യത്തിങ്കലൊണ്ടാകിൻറ ശബ്ദത്തെ കെട്ടു എനെ! വൃദ്ധരാജൻ ധൃതരാഷ്ടനുടെ സ്വരം കണക്കെ കെള്ക്കാകിന്റു. എടൊ രാജെന്ദ്രാ! ഇവന ഞാൻ നിൻറെൻ. എൻറരുളിച്ചെയിതാൻ ശ്രീവാസു:

ധൃത: അരുളിച്ചെയിതാനാമ്ബികെയൻ ധൃരാഷ്ട്രന്തിരുവടി: ദുര്യൊധനനുടെ ദൌരാത്മ്യംഹെതുവായ്പരിക്രുദ്ധനായ് പാണ്ഡവശിവിരന്നൊക്കി എഴുന്നരുളുൻറ ശ്രീവാസുദെവന്തിരുവടിയെ അനുവർത്തിപ്പു എൻറു കൽപ്പിച്ചു അനുസരണഞ്ചെയിതരുളിൻറവൻ. സംഭ്രമാവിഷ്ടചെതനനായ്. എവിടത്തിങ്കന്നരുളീകിലൊ ഭഗവാൻ ശ്രീനാരായണസ്വാമി. എവിടത്തിങ്കലുകിലൊ ഭഗവാൻ പാണ്ഡവാഭ്യുദയകരൻ. എവിടത്തിങ്കലുകിലൊ വിപ്രപ്രിയൻ. എവിടത്തിങ്കലെഴന്നരുളികിലൊ ഭഗവാൻ ശ്രീദെവകിനന്ദനൻ എടൊ ശാംർഗ്ഗപാണെ! എന്നുടെ പുത്രനുടെ അപരാധംഹെതുവായ് നിന്തിരുവടിയുടെ ശ്രീപദകമലംങ്ങളിൽ എന്നുടെ ശിരസ്സു. എൻറരുളിച്ചെയിതു ശ്രീവാസുദെവന്തിരുവടിയുടെ ശ്രീപാദകമലംങളിൽ ദെണ്ഡവൽ വീണ്ണു നമസ്കരിച്ചരുളിനാൻ സമുദ്‌ധൃതരാഷ്ട്രൻ ധൃതരാഷ്ട്രന്തിരുവടി.

വാസു: അരുളിച്ചെയിതാൻ ശ്രീവാസുദെവന്തിരുവടി തന്തിരുവടിയുടെ ശ്രീപാദങളിൽ പരിഭ്രാന്തചിത്തനായ് (പതി)ക്കിൻറ


"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/56&oldid=144862" എന്ന താളിൽനിന്നു ശേഖരിച്ചത്