വാസുദെ:-എടൊ സുയൊധനാ! പുരാണജ്ഞനാകിന ഭവാനൊടു സ്വല്പഞ്ചൊല്ലിൻറിതൊണ്ടു. പാണ്ഡവകള് ദെവപുത്രന്മാരാകയാൽ രാജ്യാർഹരല്ല എൻറൊ ചൊല്ലി. ചൊല്ലുക നിന്നുടെ പിതാവു രാജ്യം ലഭിച്ചവാറു. വിചിത്രവീര്യൻ വിഷയാസക്തനായിരുന്നവൻ. ക്ഷെ(യ)രൊഗംകൊണ്ടു വിപത്തിനെ പ്രാപിച്ചാൻ. ശ്രീവെദവ്യാസൻപക്കൽനിൻറ ഇ ധൃതരാഷ്ട്രനുളനായ് എൻറാൽ നിന്നുടെ പിതാവായിരുന്നയിവൻ പൈതൃകമായിരുന്ന രാജ്യത്തെ സ്വീകരിച്ചവാറെംങനെ? എൻറരുളിച്ചെയിതാൻ ശ്രീവാസു:
വാസു:-ഒല്ലാ ഒല്ലാ ഭവാൻ. ഇവ്വണ്ണം പരസ്പരവിരൊധവിവർദ്ധനംകൊണ്ടു കുരുകുലമ് നൃപനാമമാത്രശെഷമെ പെരിക വിരെശ്ശെഷിച്ചു മുടിയുമ്. എൻറാൽ ഭവാനമർഷയെ കളെഞ്ഞു യുധിഷ്ഠിരാദിപാണ്ഡവകള് ഭാതൃസ്നെഹമ് വിഷയമായ് യാതൊൻറിവനെ ചൊല്ലുൻറു അതിനെ അതന്ദ്രിതനായ്‌ച്ചെയിവാൻ യൊഗ്യനെ ഭവാൻ. എൻറരുളിച്ചെയിതാൻ ശ്രീവാസു:
ദുര്യൊ:-എടൊ ദൂതാ! രാജ്യവ്യവഹാരത്തെ അറിയിൻറൊരുത്തനല്ല ഭവാൻ. സമാനചിത്തരാകിന രാജപുത്രന്മാരാൽ ശത്രുക്കളെ ജയിച്ചു ഭുജിക്കപ്പെടുൻറൊന്റെല്ലൊ രാജ്യം? അങ്ങനെ ഇരുന രാജ്യമ് ഒരുത്തനാൽ പ്രാർത്ഥനീയമല്ല. പ്രാർത്ഥിക്കപ്പെടുവാൻ യൊഗ്യമായൊള്ളെൻറ അല്ല. അത്രയുമല്ല. പിന്നെ ദെരിദ്രന്നായ് കൊണ്ടു താനെ അറിഞ്ഞു ദാനഞ്ചെയപ്പെടുൻറൊൻറുമല്ല. ദീനന്നു കൊടുക്കാവൊൻറല്ല രാജ്യമ്. രാജാവാകയിൽ ശ്രദ്ധ ഒണ്ടായിട്ടിരിക്കിൻറുതാകിൽ അപ്പാണ്ഡവകള് അതിസാഹസത്തെച്ചെയിക. സാഹസംകൂടാതെ കാര്യത്തെ സാധിപ്പാനരുതു.
- അസാഹസൈരദ്ധ്യവസായഭീരുഭിഃ
- പദെ പദെ ദൊഷസഹസ്രദർശിഭിഃ
- അസത്യവത്‌ഭിഃ പരിവാദശംകിഭിഃ
- മഹത്വമാപാദയിതുമ് ന ശക്യതെ.
സാഹസമിൻറിയെയിരിക്കിൻറവർക്കു മഹത്വത്തെ സമ്‌പാദിപ്പാനശക്യമ്. അദ്ധ്യവസായത്തിന്ന വിമുഖർക്കുമ് അസാദ്ധ്യം കാര്യമ്. പദമ്‌പ്രതി ദൊഷസഹസ്രംങളെ നിരൂപിച്ചു ഉദാ