Jump to content

താൾ:Doothavakyam Gadyam.djvu/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സീനരായിരിക്കുമവക്കുമ്‌ സത്വഹീനർ‌ക്കുമ്‌ അപവാദഭീരുക്കള്‌കും മഹത്വമാപാദിപ്പാനരുതു. എൻ‌റാൽ സാഹസത്തെ അനുഷ്ഠിക്ക പാണ്ഡവകള്‌. ചതുരുപായംങളിൽവെച്ചു മുമ്പിൽ സാമമ്‌ വെണ്ടുമ്‌ പ്രയൊഗിപ്പാൻ.

പൂർ‌വ്വം സാമ പ്രയൊക്തവ്യമ്‌
ദ്വിതീയൊ ഭെദ എവ ച
തൃതീയന്ദാനമിത്യുക്തമ്‌
ചതുർ‌ത്ഥൊ ദണ്ഡ ഉച്യതെ.

ഇംങനെ ചതുരുപായംങളുടെ പ്രയൊഗകാലമ്‌. മുമ്പിൽ സാമത്തെ പ്രയൊഗിപ്പൂ. സാമസാധ്യമല്ലാത കാര്യത്തിന്നു ഭെദ പ്രയൊഗഞ്ചെയിവൂ. ഭെദംകൊണ്ടുമരുതായ്‌‌കിൽ ദാനപ്രയൊഗഞ്ചെയിവൂ. മൂൻ‌റുകൊണ്ടു അസാദ്ധ്യമായിരിക്കിൻ‌റ കാര്യത്തിന്നു സാഹസഞ്ചെയിക. സാഹസമെൻ‌റു ദെണ്ഡം നാലാമുപായമതു തംങളുടെ ബ(ന്ധു)വാന്ധവന്മാരൊടുമ്‌ സൈന്യസമൂഹത്തൊടും കൂട യുദ്ധഭൂമിയെ പ്രാപിച്ചു കൊടുതായ യുദ്ധത്തെച്ചെയിക ശക്തരാകിൽ പാണ്ഡവകള്‌. അതരുതായ്കിൽ ശാന്തചിത്തരായ്‌ ശമയമനിയമദക്ഷഭാവദാക്ഷിണ്യാദികളൊടുകൂടി സമർത്ഥരായിരുന്ന തപസ്വികകാ(ളാ?)ൽ സെവിക്കപ്പെട്ടിരിക്കിൻറെ ആശ്രമത്തെ പ്രാപിക്ക, നിസ്സംഗരായിട്ടു പാണ്ഡവകള്.

സംഗസ്സർവ്വാത്മനാ ത്യാജ്യസ്സ ചെൽ ത്യക്‌തും ന ശക്യതെ
സത്‌ഭിസ്സഹ കർ‌ത്തവ്യഃ സന്തസ്സംഗസ്യ ഭെഷജമ്‌.

എൻ‌റ സംഗം സർ‌വ്വപ്രകാരെണെ കളെവാൻ യൊഗ്യമ്‌. അതു കളെവാൻ അരുതാതെ ഇരിക്കിൻ‌ സത്തുക്കളൊടെ വെണ്ടും സംഗമൊണ്ടാവാൻ. സത്തുക്കളെല്ലൊ സംഗനാശത്തിന്നവുഷധമ്‌. എൻ‌റാൽ ശാന്തമതികളായിരിക്കിൻ‌റ സൽ‌ജനത്താൽ സേവിക്കപ്പട്ടിരിക്കിൻ‌റ ആശ്രമത്തെ പ്രാപിക്ക, ശമത്തിന്നായ്ക്കൊണ്ടു. ശമശ്ചിത്തപ്രശാന്തതാ. ശമമെൻ‌റു മനസ്സിനുടെ അടക്കമ്‌. എൻ‌റാൽ സുഖിച്ച ആശ്രമംങളിൽ വസിപ്പൊരാക പാണ്ഡവകള്‌. എൻ‌റരുളിച്ചെയിതാന്ദുര്യൊധനന്തിരുവടി.

വാസു:- എടൊ സുയൊധനാ! ബന്ധുജനമ്‌ബിഷയമായ് പർഷവ്യവഹാരഞ്ചെയ്യാതെ പുണ്യസമൂഹംകൊണ്ടു അഴകുതായ് പ്രാ



"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/44&oldid=158783" എന്ന താളിൽനിന്ന് ശേഖരിച്ചത്